ബിഗ്ഗ്‌ബോസിൽ നാദിറ ഇന്ന് പുറത്തേക്ക്.!! സെറീനയെ വീണ്ടും സംരക്ഷിച്ചു; ടിക്കറ്റ് ടു ഫിനാലെ 52 പോയിന്റ് ഒന്നാം സ്ഥാനം പക്ഷെ എവിക്റ്റഡ്.!! | Bigg Boss Season 5 Malayalam Today Elimination 18 June 2023

Bigg Boss Season 5 Malayalam Today Elimination 18 June 2023 : വളരെ രസകരമായിട്ടാണ് മലയാള ബിഗ്ബോസ്സ് സീസൺ അഞ്ച് മുന്നേറി കൊണ്ടിരിക്കുന്നത്. ഫൈനൽ എത്താൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മത്സരാർഥികൾക്ക് ഉണ്ടാവുന്ന ആവേശം പോലെ മത്സരാർഥികളുടെ ആരാധകർക്കും ഏറെയാണ്. ആരൊക്കെയാണ് ടോപ്പ് ഫൈവ് എന്നീ സ്ഥാനങ്ങളിൽ എത്തുക തുടങ്ങിയ പോളിങ് സോഷ്യൽ മീഡിയയിൽ അതിസജീവമായി തുടർന്ന് കൊണ്ടിരിക്കുകയാണ്.

നിലവിൽ ടിക്ക്റ്റ് ടു ഫിനാലെയാണ് ബിഗ്ബോസ്സ് വീട്ടിൽ വളരെ ഗംഭീരമായി നടക്കുന്നത്. ഇത്തരം ടാസ്ക്കിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു വ്യക്തി നേരിട്ട് ഫിനാലെയിലേക്ക് വരും. അതുകൊണ്ട് തന്നെ ഓരോ മത്സരാർഥികളും വളരെ വാശിയോടെയും തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഗെയിം കൈകാര്യം ചെയുന്നത്. നിലവിലെ പോയിന്റ് നോക്കുമ്പോൾ നാദിറയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. തൊട്ട് പിന്നാലെ സെറീനയും, റിനോഷുമുണ്ട്.

ഈയൊരു സമയത്ത് ബിബി വീടിന്റെ അകത്തും പുറത്തും ഒരുപോലെ നടക്കുന്ന ചർച്ച വിഷയമാണ് നാദിറ പുറത്താകേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ എന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഏഷ്യാനെറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ഏതാനും മണികൂറുകൾക്ക് മുമ്പ് പങ്കുവെച്ച പ്രോമോ വീഡിയോയാണ്. പ്രോമോ വീഡിയോ അടിക്കുറിപ്പ് ഇങ്ങനെ. “നാദിറയോ, റെനീഷയോ ആരാകും പുറത്താകുക”. എന്തായാലും ഇന്ന് ഒരാൾ പുറത്താവുമെന്ന കാര്യത്തിൽ പ്രേഷകർക്ക് യാതൊരു സംശയവുമില്ല.

നാദിറ പുറത്തായാൽ തനിക്ക് ലഭിച്ച പോയിന്റുകൾ എല്ലാം അസാധു ആകുമെന്നാണ് പ്രേഷകർ അഭിപ്രായപ്പെടുന്നത്. ഇതിനെ കുറിച്ച് വലിയ ചർച്ചയാണ് നാദിറയുടെ ആരാധകരും ബിഗ്ബോസ്സ് പ്രേഷകരും നടത്തുന്നത്. ഇന്ന് പലതും നടക്കുമെന്നാണ് ഒരു കൂട്ടർ പങ്കുവെച്ച പ്രോമോ വിഡിയോയുടെ ചുവടെ അഭിപ്രായം അറിയിച്ചത്. എന്തായാലും അവതാരകനായ മോഹൻലാൽ എത്തുന്നത് വരെ കാത്തിരിക്കേണ്ടി വരും. കൂടാതെ ഇന്ന് ഇതിന്റെ കാര്യത്തിൽ തീരുമാനമുണ്ടാവുമെന്നാണ് ഒരു കൂട്ടം കാണികൾ പറയുന്നത്.

2/5 - (1 vote)