ആ അഞ്ചാമൻ ആര്..!? അവസാനനിമിഷം വഴുതിവീണ് ധന്യ; തന്ത്രം ഫലിക്കാതെ റോൻസൺ… | Bigg Boss Season 4 Today Episode 9 June 2022

Bigg Boss Season 4 Today Episode 9 June 2022 : റിയാസും ലക്ഷ്മിപ്രിയയും ടോപ് ഫൈവ് ഉറപ്പിക്കുന്നുവോ? ഡോക്ടർ റോബിൻ പോയതിന് പിന്നാലെ റിയാസിന്റെ കഷ്ടകാലം ആരംഭിച്ചു എന്ന് വിധിച്ചവർക്കെല്ലാം അമ്പേ തെറ്റുകയാണ്. ഇപ്പോൾ റിയാസാണ് രംഗം കൊഴുപ്പിക്കുന്നത്. ലക്ഷ്മിപ്രിയക്ക് ആവശ്യത്തിലധികം സ്ക്രീൻ സ്‌പേസ് കൊടുത്ത് ലക്ഷ്മിയെ താൻ ടോപ് ഫൈവിൽ എത്തിക്കുകയാണെന്ന് പാവം റിയാസ് അറിയുന്നേ ഇല്ലാ. അല്ലെങ്കിലും റിയാസ് അങ്ങനെയാണല്ലോ, വലിയ വാചകമൊക്കെ അടിക്കും, പക്ഷേ ദീർഘവീക്ഷണം അൽപ്പം കുറവാണെന്ന് പ്രേക്ഷകർ തന്നെ പറയുന്നുണ്ട്.

അല്ലെങ്കിൽ പിന്നെ ജാസ്മിൻ പോയതിന് ശേഷവും ജാസ്മിന്റെ കോഫി പൌഡർ, ജാസ്മിന്റെ കോഫി എന്നൊക്കെ പറഞ്ഞ് അനാവശ്യമായി പ്രശ്നത്തിന് പോകില്ലായിരുന്നാലോ. എന്തായാലും റിയാസും ലക്ഷ്മിപ്രിയയും ടോപ് 5-ൽ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ദിൽഷയും ബ്ലെസ്ലിയും പണ്ടേ ടോപ് 5-ൽ എങ്ങനെ മത്സരിക്കണമെന്ന് ആസൂത്രണം വരെ നടത്തിക്കൊണ്ടിരിക്കുന്നവരാണ്. ഇനിയറിയേണ്ടത് ആ അഞ്ചാമൻ ആരെന്നാണ്.

Bigg Boss Season 4 Today Episode 9 June 2022
Bigg Boss Season 4 Today Episode 9 June 2022

ഒരു ബുദ്ധിമുട്ടുമില്ലാതെ ആ സ്ഥാനം കിട്ടേണ്ടിയിരുന്ന ധന്യ ഡോക്ടർക്കെതിരെയും ദിൽഷക്കെതിരെയും എന്തിന് സർവ്വസമയവും കൂടെയുള്ള ലക്ഷ്മിക്കെതിരെയും വാ തുറന്നുപോയത് കൊണ്ട് ഇനി രക്ഷയില്ല. അപ്പോൾ പിന്നെ ആ അഞ്ചാമൻ ആര്? അഖിലിന്റെ സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ബിഗ്ഗ്‌ബോസ് വീട്ടിൽ നടക്കുന്ന ഓരോ ടാസ്ക്കിലും അഖിൽ മികവാർന്ന രീതിയിൽ പെർഫോം ചെയ്യുന്നുണ്ടോ എന്നതിലും ശ്രദ്ധേയമാണ് ഓരോ ടാസ്ക്കിലും ജയിക്കാൻ ഏതുവഴിയും സ്വീകരിക്കാറുള്ള അദ്ദേഹത്തിന്റെ മിടുക്ക്.

എന്തായാലും ടോപ് ഫൈവിനായുള്ള മത്സരം കടുക്കുകയാണ്. എങ്ങനെയും ഒന്ന് ടോപ് ഫൈവിൽ കടന്നുകൂടാൻ പെടാപ്പാട് പെടുന്ന രണ്ടുപേരാണ് റോൻസനും ധന്യയും. പതുങ്ങിയിരുന്നിട്ട് അവസാനം കുതിച്ചുകയറാൻ തന്നെയാണ് റോൻസന്റെ പ്ലാൻ. പക്ഷേ ഡോക്ടർ റോബിന് എതിരെ നിന്നത് കൊണ്ട് മാത്രം അത്‌ പാളിപ്പോയി എന്ന് റോൺസൺ മനസിലാക്കാതെ പോകുന്നു.