ദിൽഷയുടെ പരദൂഷണസഭ പരസ്യപ്പെടുത്തി ബിഗ്ഗ്‌ബോസ്; ബ്ലെസ്ലി തകരാറിലായ ഒരു കമ്പ്യൂട്ടർ മാത്രമെന്ന് ലക്ഷ്മിപ്രിയ… | Bigg Boss Season 4 Today Episode 30 June 2022

Bigg Boss Season 4 Today Episode 30 June 2022 : ബിഗ്ഗ്‌ബോസ് ഷോ അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും വീട്ടിനകത്തെ പ്രശ്നങ്ങൾക്ക് യാതൊരു കുറവുമില്ല. ഇന്നും അത് ഒരു കലാപഭൂമി തന്നെ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് വീട്ടിനുള്ളിലെ രണ്ട സ്ത്രീകളാണ് സഹമത്സരാർത്ഥിയാൽ തീർത്തും അവഹേളിക്കപ്പെടുന്നത്. ലക്ഷ്മിപ്രിയയെയും ധന്യയേയും എരുമച്ചാണകം എന്ന് പരസ്യമായി അഭിസംബോധന ചെയ്തിരിക്കുകയാണ് ബ്ലെസ്ലി. ഇരുവരുടെയും സ്വഭാവം എരുമച്ചാണകത്തിന് തുല്യമാണെന്നും അതുകൊണ്ട് തന്നെ ഇരുവരെയും മുഖത്ത് നോക്കി എരുമച്ചാണകം എന്ന് തന്നെ വിളിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ബ്ലെസ്സ്ലിയുടെ പ്രകടനം.

ലക്ഷ്മിപ്രിയ ഇതിന് മറുപടി കൊടുത്തത് വളരെ വ്യത്യസ്തമായ ഒരു രീതിയിലായിരുന്നു. വീട്ടിനുള്ളിൽ ഇത്രയും ദിവസങ്ങൾ ഒരുമിച്ച് കഴിഞ്ഞ രണ്ട് സ്ത്രീകളെ ലോകമെമ്പാടുമുള്ള മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിൽ വെച്ച് എരുമച്ചാണകം എന്ന് ബ്ലെസ്സ്ലി വിളിച്ചുവെങ്കിൽ അദ്ദേഹത്തിന്റ സംസ്കാരം എന്തെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. പ്രായത്തിന് ഇത്രയും മൂത്ത സ്ത്രീകളെയാണ് ബ്ലെസ്സ്ലി എരുമച്ചാണകമെന്നും ഫ്രോഡ് എന്നും പോയി ചാകൂ എന്നൊക്കെയും പറഞ്ഞ് അവഹേളിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം തനിക്ക് തകരാറാണ് എന്ന് ലക്ഷ്മിപ്രിയ പറഞ്ഞത് ബ്ലെസ്ലി മനഃപൂർവം വളച്ചൊടിക്കാനും ശ്രമിച്ചു.

Bigg Boss Season 4 Today Episode 30 June 2022
Bigg Boss Season 4 Today Episode 30 June 2022

എന്നാൽ ബ്ലെസ്ലി എങ്ങനെ വളച്ചൊടിച്ചാലും തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ലക്ഷ്മി ബ്ലെസ്ലി എന്ന മത്സരാർത്ഥിയെ സെറ്റ് ചെയ്തുവെച്ച ഒരു കംപ്യൂട്ടറിനോടാണ് സാമ്യപ്പെടുത്തിയത്. ഒരു മനുഷ്യജീവിയുടെ യാതൊരു ഗുണങ്ങളും ബ്ലെസ്ളിയിൽ കാണാനില്ലെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. താൻ ആരുടേയും കുറ്റം പറയാറില്ല എന്നുപറഞ്ഞുകൊണ്ടിരുന്ന ദിൽഷ മുൻപൊരിക്കൽ സുചിത്രയുമായി ചേർന്ന് ലക്ഷ്മിപ്രിയയുടെ കുറ്റങ്ങൾ പറഞ്ഞത് ഇന്നലെ ബിഗ്ഗ്‌ബോസ് തന്നെ എല്ലാവരെയും കാണിച്ചുകൊടുത്തിരുന്നു. അത് ദിൽഷക്ക് വലിയൊരു അടി കിട്ടിയ പോലെയായിപ്പോയി. എഴുപതാം ദിവസം മുതലാണ് ദിൽഷ എന്ന മത്സരാർത്ഥി ബിഗ്ഗ്‌ബോസിൽ കൂടുതൽ സ്ട്രോങ്ങ് ആയി മാറിയത്, അതും ഡോക്ടർ റോബിൻ പോയതിന് പിന്നാലെ ആ വിഷയത്തിന്റെ പേരിൽ റിയാസിനെ എതിർത്തുകൊണ്ട്. സത്യം പറഞ്ഞാൽ ദിൽഷ വിജയിയായാൽ അതിന്റെ ക്രെഡിറ്റ് പോകുന്നത് റിയാസിന് തന്നെയാണ്.

എന്താണെങ്കിലും ബിഗ്ഗ്‌ബോസ് വീട്ടിൽ എല്ലാവരും ഒരേപോലെ ശത്രുവായി കാണുന്നത് ബ്ലെസ്ലിയെ തന്നെയാണ്. ദിൽഷയും ബ്ലെസ്സ്‌ലിയെ മനസ് കൊണ്ട് എതിർക്കുന്ന കൂട്ടത്തിലാണെങ്കിലും തുറന്നുപറഞ്ഞാൽ ബ്ലെസ്സ്ലിയുടെ ഫാൻസ്‌ തനിക്കെതിരെ തിരിയുമോ എന്ന പേടിയാണ് ദിൽഷക്കുള്ളത്. മുൻപൊരിക്കൽ ദിൽഷയ്‌ക്കെതിരെ ബ്ലെസ്ലി വിരൽ ചൂണ്ടിയെങ്കിലും പിന്നീട് ദിൽഷയുടെ പിന്നാലെ നടന്ന് പിണക്കം മാറ്റുകയായിരുന്നു ബ്ലെസ്ലി. ഈ വിഷയത്തെ വീണ്ടും എടുത്തിട്ടിരിക്കുകയാണ് റിയാസ്. അന്ന് ബ്ലെസ്ലി ഒരു നാടകമാണ് കളിച്ചതെന്ന് റിയാസ് തുറന്നുപറഞ്ഞിരുന്നു. എന്തായാലും വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ ഇനിയും എന്തൊക്കെ പ്രശ്നനങ്ങളാകും വീട്ടിൽ ഉടലെടുക്കുക എന്നത് കണ്ടുതന്നെ അറിയണം.