റിയാസിനെ കെട്ടിപ്പിടിച്ച് ഡോക്ടർ റോബിൻ; ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് തിരികെ വന്ന ഡോക്ടർ ഹാപ്പിയല്ല എന്നത് കണ്ടുപിടിച്ച് ആരാധകർ… | Bigg Boss Season 4 Today Episode 3 July 2022

Bigg Boss Season 4 Today Episode 3 July 2022 : ബിഗ്ഗ്‌ബോസ് വീട്ടിൽ ഇന്ന് പൂർവമത്സരാർത്ഥിസംഗമം. ഈ സീസണിലെ വിവിധ ഘട്ടങ്ങളിലായി വീടിനോട് വിടപറഞ്ഞുപോയവർ ഒരിക്കൽ കൂടി ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് കാലെടുത്തുവെക്കുന്നു. ഷോയിൽ നിയമലംഘനം നടത്തിയതിന് ഔട്ടായ ഡോക്ടർ റോബിനും ഷോയിൽ നിന്നും പിൻവാങ്ങിയ ജാസ്മിനുമുൾപ്പെടെ എല്ലാ മത്സരാർത്ഥികളും ഈ അവസരത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്നലെ പത്ത് ലക്ഷം രൂപ വരെയുള്ള പണപ്പെട്ടികൾ നിരത്തിവെച്ചിട്ടും പ്രലോഭനങ്ങളിൽ ആറുപേരും വീണില്ല.

എല്ലാവർക്കും നൂറ് ദിനങ്ങൾ തികച്ച് ഗ്രാൻഡ് ഫിനാലെ വേദിയിൽ നിൽക്കണമെന്ന ആഗ്രഹമായിരുന്നു. എന്തൊക്കെയാണെങ്കിലും പത്ത് ലക്ഷം വിട്ടുകളഞ്ഞതിന്റെ വേദനയുമായി സമയം തള്ളിനീക്കുമ്പോഴാണ് ഓരോ ഗ്രൂപ്പുകളായി പഴയ മത്സരാർത്ഥികളുടെ രംഗപ്രവേശം. ഏറ്റവും ഒടുവിലാണ് റോബിനും ജാസ്മിനും എത്തുക, അതും ഒന്നിച്ച്. ഇത് നിലവിലെ മത്സരാർത്ഥികളെ ഞെട്ടിക്കുമെന്നത് ഉറപ്പ്.

Bigg Boss Season 4 Today Episode 3 July 2022
Bigg Boss Season 4 Today Episode 3 July 2022

റോബിൻ വന്നപാടെ റിയാസിനടുത്തേക്ക് ചെന്ന് റിയാസിനെ കെട്ടിപ്പിടിക്കുന്നതും പ്രോമോവിഡിയോയിൽ കാണാം. എന്നിരുന്നാലും പ്രോമോ കണ്ടതോടെ റോബിൻ ആരാധകർ അൽപ്പം നിരാശയിലാണ്. ഡോക്ടർ അത്ര ഹാപ്പിയല്ലല്ലോ എന്നാണ് ആരാധകരുടെ കമ്മന്റ്. പറഞ്ഞിട്ട് കാര്യമില്ല, ആ വീട്ടിൽ നൂറ് ദിനങ്ങൾ തികക്കണമെന്ന് കരുതിയിട്ട് ഇപ്പോൾ ഒരു അതിഥിയായി വരേണ്ടിവന്നില്ലേ, അതാണ് ഡോക്ടറുടെ സങ്കടത്തിന് കാരണമെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ മറ്റൊരുകൂട്ടർ പറയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ദിൽഷയും ബ്ലെസ്ലിയും കൂടുതൽ അടുത്തതും ദിൽഷയുടെ കാര്യത്തിൽ ബ്ലെസ്ലി ഭ്രാന്തമായ നിലപാട് സ്വീകരിച്ചതും ഡോക്ടർ-ദിൽഷ പ്രണയം ബ്ലെസ്ലി കാരണം ഇല്ലാതായിപ്പോകുന്നതും കണ്ടുകൊണ്ടുള്ള സങ്കടമാണ് ഡോക്ടർക്കെന്നതാണ്.

സുചിത്രയെ കണ്ടതോടെ ലക്ഷ്മിപ്രിയയും ധന്യയും സുചിത്രക്കരികിൽ നിലയുറപ്പിച്ചു. എന്നാൽ പുറത്തെ വിശേഷങ്ങളും മത്സരാർത്ഥികളുടെ നിലവിലെ പുറത്തെ ഇമേജിനെപ്പറ്റിയും സംസാരിച്ചുതുടങ്ങിയ സുചിത്രയെ ബിഗ്ഗ്‌ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു. എന്തായാലും ബിഗ്ഗ്‌ബോസ് വീട്ടിൽ എല്ലാവരും ഒത്തുകൂടുന്ന ഇന്ന് എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നത് ഉറപ്പ് തന്നെ.