ദിൽഷ ഇനിയും ഒന്നും മനസിലാക്കുന്നില്ല; ബ്ലെസ്ലി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് റിയാസ് തുറന്നുപറയുമ്പോൾ… | Bigg Boss Season 4 Today Episode 1 July 2022

Bigg Boss Season 4 Today Episode 1 July 2022 : ബ്ലെസ്ലിയെ വിജയിപ്പിക്കാനുള്ള ഒരു ഷോയാണിതെങ്കിൽ ഈ ഷോയോടുള്ള എന്റെ സകലബഹുമാനവും നഷ്ടപ്പെടുകയാണ്.” നിർഭയം ഈ തുറന്നുപറച്ചിലുമായി രംഗത്തുവന്നിരിക്കുന്നത് ബിഗ്ഗ്‌ബോസ് മലയാളം ഫൈനൽ വീക്കിലെ മത്സരാർത്ഥി റിയാസ് സലീമാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ ബ്ലെസ്സ്ലിയുടെ വിജയസാധ്യതയെക്കുറിച്ച് റിയാസിന് കാര്യമായ സംശയമുണ്ടായിരുന്നു. റിയാസിന്റെ നിരീക്ഷണം പ്രേക്ഷകർ പോലും ശരിവെക്കുന്നതായിരുന്നു. “ഓരോ ജയിൽ നോമിനേഷൻ കഴിഞ്ഞും അല്ലെങ്കിൽ ടാസ്ക്കിനുശേഷം ബ്ലെസ്സ്ലി ഓരോരുത്തരുടെയും അടുത്ത് ചെന്ന് ഒരു വിചാരണ നടത്തും.

അവർ അങ്ങനെ ചെയ്‍തത് ശരിയാണോ, ഞാൻ ഇന്നയാളെ നോമിനേറ്റ് ചെയ്‍തതിനോട് നിങ്ങളുടെ അഭിപ്രായം എന്താണ്, ഇന്നയാൾ അത് ചെയ്തപ്പോൾ നിങ്ങൾക്ക് ഫീൽ ചെയ്തോ…തുടങ്ങിയ ചോദ്യങ്ങൾ. ഇത് പ്രേക്ഷകരിൽ തെറ്റിദ്ധാരണാപരമായ ഒരു ഇമേജ് ഉണ്ടാക്കിവെക്കാൻ ബ്ലെസ്ലി നടത്തുന്ന മനഃപൂർവ്വമായ ഒരു ശ്രമമാണ്. മാത്രമല്ല ഓരോ ആഴ്ചയും ബ്ലെസ്ലിയുടെ ശരിയും തെറ്റും മാറിക്കൊണ്ടിരിക്കും, ബ്ലെസ്ലിക്ക് ശരിയെന്ന് തോന്നുന്ന ആളുകളും മാറും. ഇതെല്ലം ഒരു ട്രിക്കാണ്. ഗെയിം ആയിക്കോട്ടെ, പക്ഷേ അത് ഒരാളുടെ സ്വകാര്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ളതാകരുത്.മറ്റുള്ളവരെയെല്ലാം നശിപ്പിച്ചിട്ട് സ്വയം വിജയിക്കുമ്പോഴോ മറ്റുള്ളവരെയൊക്കെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് വലിച്ചെറിഞ്ഞിട്ട് ഗെയിം കളിക്കുമ്പോഴോ അതൊരു നല്ല മത്സരമാകുന്നില്ല.

Bigg Boss Season 4 Today Episode 1 July 2022
Bigg Boss Season 4 Today Episode 1 July 2022

” റിയാസിന്റെ കാഴ്ചപ്പാട് ശരിവെക്കുകയായിരുന്നു ബിഗ്ഗ്‌ബോസ് വീട്ടിലെ മറ്റ് മത്സരാർത്ഥികളിൽ ഭൂരിഭാഗവും.യുവാക്കളുടെ വോട്ട് നേടിയെടുക്കാൻ വേണ്ടിയാണ് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും, മനസ് കൊണ്ട് ശരിയല്ലെന്നറിഞ്ഞിട്ടും ദിൽഷയെ വീണ്ടും വീണ്ടും ബ്ലെസ്ലി ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നും റിയാസ് പറയുന്നുണ്ട്. ദിൽഷക്ക് പലതും മനസിലാകുന്നില്ല, ഇതെല്ലം ബ്ലെസ്ലിയുടെ ഗെയിം മാത്രമാണ് എന്നൊക്കെ റിയാസ് ദിൽഷയെ ബോധ്യപ്പെടുത്താൻ ഒരുവേള ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. ബ്ലെസ്ലിയെപ്പോലെ സമൂഹത്തിന് ഒരു സന്ദേശവും നൽകാത്ത, ബിഗ്ഗ്‌ബോസ് വീട്ടിനകത്ത് ശരിയല്ലാത്ത കാര്യങ്ങൾ അവർത്തിച്ചുകൊണ്ടിരിക്കുന്ന, സ്ത്രീകളെ ഇത്രത്തോളം അവഹേളിക്കുന്ന ഒരാൾ ബിഗ്ഗ്‌ബോസ് ഷോയിൽ വിജയിച്ചാൽ കഴിഞ്ഞ ഒമ്പത് വർഷമായി താൻ ഈ ഷോയ്ക്ക് നല്കിപ്പോന്ന ബഹുമാനം ഇല്ലാതെയാവും എന്ന് ഉറപ്പിച്ചുപറയുകയാണ് ഇപ്പോൾ റിയാസ് സലിം.

ഇതിനിടയിൽ ബ്ലെസ്ലിയുടെ സെൽഫ് പ്രൊമോഷൻ പരിപാടികൾ കാര്യമായി തന്നെ വീടിനകത്ത് നടക്കുന്നുണ്ട്. സ്വയം ക്യാമറയിൽ നോക്കിയാണ് ഇപ്പോൾ ബ്ലെസ്ലി സംസാരിക്കുന്നത്. ഒരുപാട് കടങ്ങളുണ്ടായിട്ടും താൻ പത്ത് ലക്ഷത്തിന്റെ പെട്ടി എടുക്കാതിരുന്നത് പ്രേക്ഷകരെ ബഹുമാനിച്ചുകൊണ്ടാണ് എന്ന് പറഞ്ഞുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ ശ്രമിക്കുകയായിരുന്നു ഇന്നലെ ബ്ലെസ്ലി ചെയ്തത്. ഇതേ ബ്ലെസ്ലി തന്നെ വീട്ടിൽ എല്ലാവരോടും പറഞ്ഞത് പണം ഒരു വിഷയമല്ല, ആരോഗ്യമാണ് പ്രധാനം എന്നാണ്.