ദിൽഷയുമായുള്ള പ്രണയം അവസാനിപ്പിച്ച് ബ്ലെസ്ലി; ബ്ലെസ്ലിയുടെ മുഖം മൂടി അഴിഞ്ഞുവീണു… | Bigg Boss Season 4 Today Episode 01 July 2022

ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ അതിന്റെ ഏറ്റവും അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. പഴയമത്സരാർത്ഥികളെല്ലാം വീട്ടിനുള്ളിൽ വീണ്ടും കയറിയ കാഴ്ചയാണ് ഇപ്പോൾ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. പുറത്തെ അവസ്ഥയൊന്നും അകത്തുള്ളവരെ അറിയിക്കരുതെന്ന് പറഞ്ഞാണ് മുൻ മത്സരാർത്ഥികളെ അകത്തേക്ക് വിടുന്നതെങ്കിലും നിലവിലെ അവസ്ഥ തികച്ചും വിപരീതമാണ്. പുറത്തെ കാര്യങ്ങളെല്ലാം പല രീതിയിലൂടെ അകത്തുള്ളവരെ അറിയിച്ചിട്ടാണ് പലരും മടങ്ങുന്നത്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജാസ്മിൻ ബ്ലെസ്ളിയോട് പറഞ്ഞ ചില കാര്യങ്ങളാണ്.

ഒരു പെൺകുട്ടി ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും പിന്നെയും അവളുടെ പുറകെ നടക്കുന്ന ബ്ലെസ്ലിയെ ജാസ്മിൻ ഏറെ വിമർശിച്ചിരുന്നു. ഇതിലൂടെ തന്നെക്കുറിച്ച് പുറത്തുപോയിരിക്കുന്ന ഇമേജ് എന്താണെന്ന് ബ്ലെസ്ലി മനസിലാക്കിക്കഴിഞ്ഞു. അപർണയോട് തനിക്ക് പ്രണയം തോന്നിയിട്ടും അവൾ നോ പറഞ്ഞപ്പോൾ ഞാൻ പിന്മാറിയത് കണ്ടില്ലേ എന്ന ഉദാഹരണം കൂടി ജാസ്മിൻ നിരത്തിയിരുന്നു. തന്റെ ഗെയിം ശരിയായിട്ടല്ല പുറത്തേക്ക് പോയതെന്ന് മനസിലാക്കിയ ഉടൻ ബ്ലെസ്ലി ദിൽഷയുടെ കാലുപിടിച്ച് മാപ്പുപറയുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.

Bigg Boss Season 4 Today Episode 01 July 2022
Bigg Boss Season 4 Today Episode 01 July 2022

ഉള്ളിൽ പ്രേമം വെച്ചുകൊണ്ട് ഞാൻ നിന്നെ തൊട്ടതും കയ്യിൽ പിടിച്ചതുമൊക്കെ തെറ്റാണ്, ഇവിടെ തുടങ്ങിയ ബന്ധം ഇവിടെ തന്നെ അവസാനിപ്പിക്കുന്നു എന്നൊക്കെ പറഞ്ഞ് ദിൽഷയുമായുള്ള പ്രണയനാടകം ബ്ലെസ്ലി അവസാനിപ്പിച്ചിരിക്കുകയാണ്. ഇതൊക്കെ കണ്ടതോടെ പ്രേക്ഷകർക്ക് ശരിക്കും ദേഷ്യം വരുകയാണ്. ഇത്രയും നാൾ ബ്ലെസ്ലി പറഞ്ഞത് ഇങ്ങനെയൊന്നുമല്ലലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഷോയുടെ വിജയി ദിൽഷ ആയിക്കോട്ടെ, തനിക്ക് ദിൽഷയെ മതി, ഇനി എന്തൊക്കെ സംഭവിച്ചാലും ദിൽഷയുടെ കഴുത്തിൽ താൻ താലികെട്ടും എന്നൊക്കെ വീരവാദം പറഞ്ഞ ബ്ലെസ്ലിയുടെ യഥാർത്ഥ സ്വഭാവം ഇപ്പോൾ പുറത്തുവന്നല്ലോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ദിൽഷയുമായുള്ള പ്രണയമല്ല അപ്പോൾ ബ്ലെസ്ലിക്ക്, വലുത് ഷോയിലെ വിജയം തന്നെയാണ് എന്നത് ഇപ്പോൾ വ്യക്തമായി എന്നും ഇതുവരെയുള്ള ബ്ലെസ്ലി റിയാസ് പറഞ്ഞപോലെ ഒരു ഫെയ്ക് ക്യാരക്ടർ മാത്രമായിരുന്നു എന്നും ഉറപ്പിക്കുകയാണ് പ്രേക്ഷകർ. എന്തായാലും പഴയ മത്സരാർത്ഥികളുടെ വരവോടെ ബ്ലെസ്ലി എന്ന മത്സരാർത്ഥിയുടെ മുഖം മൂടി പൂർണമായും അഴിഞ്ഞുവീണിരിക്കുകയാണ്.