ബിഗ്ഗ്‌ബോസ് വീട്ടിൽ അടിയോടടി; ലക്ഷ്മിപ്രിയക്കെതിരെ വീണ്ടും ബ്ലെസ്ലിയുടെ യുദ്ധം തുടരുന്നു; താൻ പറഞ്ഞത് തിരുത്താൻ തയ്യാറല്ലെന്ന് ലക്ഷ്മിപ്രിയയും… | Bigg Boss Season 4 Today 29 June 2022

Bigg Boss Season 4 Today 29 June 2022 : എന്റെ കഴുത്തിൽ ഡോക്ടർ റോബിൻ രാധാകൃഷ്ണനോ ബ്ലെസ്സ്ലിയോ താലികെട്ടില്ല”…നാളുകൾ നീണ്ട ബിഗ്ഗ്‌ബോസ് ത്രികോണപ്രണയത്തിന് തിരശീലയിട്ട് ദിൽഷ ഒടുവിൽ ആ പ്രഖ്യാപനം നടത്തി, ഒരു പെണ്ണ് അവളുടെ മനസ്സിൽ നിന്നും കോറിയിട്ട ദൃഢനിശ്ചയത്തിന്റെ വാക്കുകൾ. ബിഗ്ഗ്‌ബോസ് വീട്ടിലെ അവസാന വീക്കിലി ടാസ്‌കായ ദൃശ്യവിസ്മയത്തിന്റെ ആദ്യഭാഗത്തിൽ ദിൽഷയുടെ പ്രണയനാടകമായിരുന്നു പ്രധാനവിഷയം. ടാസ്ക്ക് കഴിഞ്ഞ് പൊട്ടിക്കരയുകയായിരുന്നു ദിൽഷ.

ഡോക്ടർ റോബിൻ തന്റെ നല്ലൊരു സുഹൃത്താണെന്നും ബ്ലെസ്സ്ലി തനിക്ക് തന്റെ അനിയനെപ്പോലെയാണെന്നും പലകുറി അവർത്തിച്ചുപറഞ്ഞിട്ടുണ്ടെങ്കിലും പ്രണയം, പ്രേമം എന്നൊക്കെ ഉറപ്പിച്ചുപറഞ്ഞുകൊണ്ട് ബ്ലെസ്സ്ലി നടത്തുന്ന കോപ്രായങ്ങളെ ദിൽഷ നിയന്ത്രിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് സഹമത്സരാർത്ഥികൾ ഒറ്റക്കെട്ടായി നിന്ന് ഒറ്റപ്പെടുത്തിയപ്പോഴും കുറ്റപ്പെടുത്തിയപ്പോഴും തളരാതെ പിടിച്ചുനിൽക്കാൻ ദിൽഷക്ക് കഴിഞ്ഞില്ല. പിന്നെ ആ പ്രഖ്യാപനമാണ് ദിൽഷ നടത്തിയത്.

Bigg Boss Season 4 Today 29 June 2022
Bigg Boss Season 4 Today 29 June 2022

“തന്റെ കഴുത്തിൽ റോബിനോ ബ്ലെസ്സ്ലിയോ താലികെട്ടില്ല. രണ്ടുപേരും എന്റെ നല്ല സൗഹൃദങ്ങൾ തന്നെ. ബ്ലെസ്സ്ലി അതിരുകടന്നാൽ അതെങ്ങനെ നിയന്ത്രിക്കണമെന്ന് എനിക്ക് നന്നായി അറിയാം.” എന്നാൽ പിന്നീട് ബ്ലെസ്ലി തന്നെ ദിൽഷയോട് പറയുന്നുണ്ട്, താൻ പല തവണ അതിരുകടന്നിരുന്നു, നിന്നെ തൊട്ടു, തലയിൽ കൈയ്യിട്ട് ഇക്കിളിപ്പെടുത്തി എന്നൊക്കെ. എന്നാൽ അതൊന്നും അതിരുവിടലല്ല എന്ന് പറഞ്ഞ് ബെസ്‌ലിയെ തിരുത്തുകയായിരുന്നു ദിൽഷ.

അതേ സമയം ഇന്നത്തെ പ്രോമോ വീഡിയോയിൽ ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും വീണ്ടും ഏറ്റുമുട്ടുകയാണ്. ദൃശ്യവിസ്മയം ടാസ്ക്കിൽ കാണിക്കുന്ന രംഗം ലക്ഷ്മിപ്രിയയുടെ ഒരു മാസ് ഡയലോഗാണ്. “ബ്ലെസ്സ്‌ലിയെപ്പോലെ ഒരു ഫ്രോഡ് പയ്യനെ ഞാൻ വേറെ കണ്ടിട്ടില്ല” എന്നതാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഇത് കണ്ടതോടെ ബ്ലെസ്ലിക്ക് ഭ്രാന്ത് പിടിക്കുകയാണ്. വീണ്ടും ലക്ഷ്മിപ്രിയക്ക് നേരെ തട്ടിക്കയറുന്ന ബ്ലെസ്ലിയെ പ്രൊമോയിൽ കാണാം. എന്നാൽ ലക്ഷ്മിപ്രിയ പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്നാണ് പ്രേക്ഷകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.