ബ്ലെസ്ലിക്കും ലക്ഷ്മിപ്രിയക്കും ട്രോൾ മഴ; ക്ഷത്രിയരക്തം വന്നതെങ്ങനെ എന്ന് ചോദിച്ച് പ്രേക്ഷകർ… | Bigg Boss Season 4 Today 25 June 2022
Bigg Boss Season 4 Today 25 June 2022 : ബിഗ്ഗ്ബോസ് ഷോയിൽ ഇപ്പോൾ ഏറെ ഗൗരവകരമായി മാറിയിരിക്കുന്ന ഒരു പ്രശ്നമാണ് ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും തമ്മിലുള്ള യുദ്ധം. തന്റെ വിജയത്തിന് വേണ്ടി ആരോടും ഒരു പരിഗണനയുമില്ലാതെ പെരുമാറുന്ന ബ്ലെസ്ലി കഴിഞ്ഞ ദിവസം വർഗീയത പറഞ്ഞ് വരെ ലക്ഷ്മിപ്രിയയെ തളച്ചിടാൻ നോക്കി. ഇതിനിടയിൽ ലക്ഷ്മിപ്രിയയെ ട്രോളിക്കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. “ഇത് സബീന അബ്ദുൽ ലത്തീഫ്, ഇപ്പോൾ പേര് ലക്ഷ്മിപ്രിയ…175ഓളം സിനിമയിൽ അഭിനയിച്ചു എന്ന് പറയുന്നു.ഏതാണ് ആ സിനിമകൾ എന്ന് അറിയില്ല. ഇപ്പോൾ ബിഗ്ഗ് ബോസ്സ് മത്സരാർത്ഥിയാണ് താരം.
ബിഗ്ഗ്ബോസ്സിലെ മറ്റു മത്സരാർത്ഥികളിൽ നിന്നും വളരെ വ്യത്യസ്തയാണ് സബീന എന്ന ലക്ഷ്മിപ്രിയ…ഹിന്ദു സംസ്കാരം അതേപടി പാലിച്ചു പോകുന്നു എന്ന് തോന്നിപ്പിക്കും വിധം ആണ് ലക്ഷ്മിപ്രിയ ബിഗ്ഗ്ബോസ്സിൽ മുന്നോട്ടുപോകുന്നത്. രാവിലെ ഉണർന്നു കുളിച്ചു ഈറനോടെ അടുക്കളയിൽ കയറും, പിന്നീട് ജപം, നാമം ചൊല്ലൽ അങ്ങനെ അങ്ങനെ മുന്നോട്ടുപോകും ലക്ഷ്മി…താൻ വളരെ നല്ലവളും സ്നേഹസമ്പന്നയും ആണെന്ന് ഇടക്ക് ഇടക്ക് പറയും…എന്നാൽ നല്ലവൾ ചമയൽ എന്നത് ഒരു അഭിനയമാണെന്നു മനസിലാക്കിത്തന്നുകൊണ്ട് പലപ്പോഴും ഒർജിനൽ സ്വഭാവം പുറത്തു വന്നിട്ടുണ്ട്…

മറ്റു മത്സരാർഥികളെ പ്രാകുക, ശപിക്കുക, അവർക്ക് നേരെ കർക്കിച്ച് തുപ്പുക ഇതൊക്കെ പലപ്പോഴും കാണാം…എന്നാൽ ആഴ്ചയുടെ അവസാനം മോഹൻലാൽ വരുമ്പോൾ മാപ്പും കാലുപിടുത്തവും കരച്ചിലും ആയി നല്ലപിള്ള ആകും..മറ്റ് മത്സരാർത്ഥികൾ പറയും പോലെ അലക്കിവെളുപ്പിക്കൽ മുഖ്യം ബിഗിലെ…
ഇനി മനസിലാക്കേണ്ടത് ഇവരുടെ ഗെയിം പ്ലാൻ ആണ്…ലക്ഷ്മി അവിടെ ഒരിക്കൽ പറയുകയുണ്ടായി എന്റേത് ക്ഷത്രിയരക്തം ആണെന്ന്…ഇതിന്റെ ശാസ്ത്രീയ വശം എന്തെന്ന് മനസിലായിട്ടില്ല… ഒന്നാമത് രക്തത്തിന് എവിടെയാണ് മതം എന്നത് ഒരു സംശയം…അഥവാ മതമോ ജാതിയോ ഉണ്ടെങ്കിൽ തന്നെ അച്ഛനും അമ്മയും മുസ്ലിം ആയ ഒരാളുടെ രക്തം എങ്ങനെ ക്ഷത്രിയ രക്തം ആയി എന്നത് മറ്റൊരു സംശയം…”ബ്ലെസ്ലിയെക്കുറിച്ചും ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
“നാലു വോട്ടിനുവേണ്ടി ബ്ലെസ്ലി എന്ന യുവാവ് ബിഗ്ഗ്ബോസ് പ്രോഗ്രാമിൽ വലിച്ചെറിയുന്ന വർഗീയ വിഷം ഉണ്ട് അത് അംഗീകരിച്ചു കൊടുക്കാൻ ആകുന്നതല്ല…ടോപ്പ് ഫൈവിൽ എത്താൻ സാത്യതയും കഴിവും ഉള്ള ബ്ലസ്ലി വർഗീയവിഷം ചീറ്റുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്… അവസാനം കൊണ്ടേ കലമുടക്കുകയാണല്ലോ പയ്യൻ…. ആദ്യം ബ്ലസ്ലി എന്ന് വിളിച്ചിരുന്ന ലക്ഷ്മി പിന്നീട് മുഹമ്മദ് എന്ന് ചേർത്ത് വിളിച്ചത് താൻ മുസ്ലിം സമുദായമാണ് എന്ന് ആർക്കെങ്കിലും അറിയില്ല എങ്കിൽ അറിഞ്ഞോ എന്ന് കാണിക്കാനാണ് എന്ന് പറഞ്ഞുവെച്ച ബ്ലെസ്ലിയെ സമ്മതിക്കണം.” എന്താണെങ്കിലും ഫൈനലിനോടടുക്കുന്ന ബിഗ്ഗ്ബോസ് ഷോയിൽ ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പോരും കടുക്കുമെന്നുറപ്പ്.