ലക്ഷ്മിപ്രിയയായി മാറി ലക്ഷ്മിയെ കീറിമുറിച്ച് റിയാസ്; അക്രമണത്തെ ബുദ്ധിപൂർവം പ്രതിരോധിച്ച് ലക്ഷ്മിപ്രിയ…. | Bigg Boss Season 4 Today 22 June 2022

Bigg Boss Season 4 Today 22 June 2022 : ആൾമാറാട്ടം ടാസ്ക്കിന്റെ ത്രില്ലിലാണ് ബിഗ്ഗ്‌ബോസ് വീട്. ലക്ഷ്മിപ്രിയയുടെ വേഷത്തിലേക്ക് മാറിയ റിയാസ് തനിക്ക് കിട്ടിയ കഥാപാത്രം ഏറ്റെടുത്ത് വെറുമൊരു മിമിക്രിയല്ല നടത്തിയത്. മറിച്ച് ലക്ഷ്മിപ്രിയയായി നിന്നുകൊണ്ട് ലക്ഷ്മിപ്രിയക്കിട്ട് നന്നായി കുത്തി, കീറുമുറിച്ചു. അതിന് പകരം ചോദിക്കാൻ റിയാസിന്റെ വേഷമെടുത്തണിഞ്ഞ ധന്യക്ക് അത്രത്തോളം സാധിക്കാതെ വന്നപ്പോൾ ലക്ഷ്മി തന്നെ മുന്നിട്ടിറങ്ങി. ബ്ലെസ്സ്ലിയായി നിന്നുകൊണ്ട് തന്നെ റിയാസിനടുത്ത് വന്ന് ലക്ഷ്മിപ്രിയ തിരികെ നല്ല ചുട്ട മറുപടികൾ കൊടുത്തു.

റിയാസിന്റെ റോൾ ദിൽഷ ഏറ്റെടുത്തതോടെ വീണ്ടും രംഗം കസറി. ലക്ഷ്മിപ്രിയയുടെ റോൾ ധന്യയിൽ വന്നുചേർന്നപ്പോൾ ധന്യ ശ്രദ്ധിച്ചത് ലക്ഷ്മിയിലെ വൈകാരികന്യൂനതകളെ കാട്ടിക്കൊടുക്കാനാണ്. ബ്ലെസ്ലിയായി മാറിയ ലക്ഷ്മി ആ അവസരം നന്നായി ഉപയോഗിച്ചു. ബ്ലെസ്ലിയുടെ മുഖം മൂടി പിച്ചിച്ചീന്തികൊണ്ടാണ് ലക്ഷ്മിപ്രിയ ആ വേഷം ഭംഗിയാക്കുന്നത്. സോഷ്യൽ മീഡിയ മൊത്തത്തിൽ ഇപ്പോൾ ബ്ലെസ്ലിയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്.

Bigg Boss Season 4 Today 22 June 2022
Bigg Boss Season 4 Today 22 June 2022

അനാവശ്യമായി ബ്ലെസ്സ്ലി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. അതും ബ്ലെസ്ലിക്ക് ഒരു രീതിയിലും തലവേദന സൃഷ്ടിക്കാത്ത ലക്ഷ്മിപ്രിയക്ക്. ഫ്രോഡ് എന്നൊക്കെയാണ് ബ്ലെസ്സ്ലി ലക്ഷ്മിയെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഒരു ചർച്ചയ്ക്കിടയിൽ ബ്ലെസ്ലിയോട് ഒരാൾ പറഞ്ഞു… “അത്‌ നിനക്ക് തോന്നുന്നതാണ്… അങ്ങനെ പറയല്ലേ..” ഉടൻ ബ്ലെസ്ലി പറഞ്ഞത്, ” അതേ, എനിക്ക് തോന്നിയതാണ്… തോന്നിയത് കൊണ്ടാണല്ലോ ഞാൻ പറയുന്നത്.”…. എന്നാൽ തൊട്ടടുത്ത ദിവസം നോമിനേഷൻ പ്രക്രിയ നടക്കുമ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞു, “എനിക്ക് തോന്നുന്നതാണ് ഞാൻ ഇവിടെ പറയുക” എന്ന്.

ഉടനടി ബ്ലെസ്ലിയുടെ കമന്റ് വന്നു. “തോന്നുന്നത് പറയുന്നത് തോന്നിവാസം.” തന്നിലേക്ക് തിരിഞ്ഞുനോക്കാതെയാണ് ബ്ലെസ്ലി ഓരോന്നും പറയുന്നതും പ്രവൃത്തിക്കുന്നതും. ഒരാളെ പരമാവധി മോശപ്പെടുത്തുക എന്നത് മാത്രമാണ് ബ്ലെസ്ലിയുടെ നിലവിലെ ലക്‌ഷ്യം. ഒരാളെ ടാർജറ്റ്‌ ചെയ്ത് പരമാവധി ഡീഗ്രേഡ് ചെയ്യൽ. ലക്ഷ്മിപ്രിയയെ തള്ള എന്ന് വിളിച്ചു എന്ന് പറഞ്ഞ് റിയാസിനെ കുറ്റപ്പെടുത്തിയ ബ്ലെസ്സ്ലി അതേ ലക്ഷ്മിപ്രിയയെ ഫ്രോഡ് എന്ന് വിളിക്കുമ്പോൾ സ്വന്തം വ്യക്തിത്വം മറന്ന് കൊണ്ട് ഗെയിം കളിക്കുന്നു എന്നാണ് ബിഗ്ഗ്‌ബോസ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്.