ഇവനാണ് യഥാർത്ഥ ഗൈമർ; ഇപ്രാവശ്യം ഇവൻ കപ്പടിക്കും..!! റിയാസ് വിട്ട അമ്പ് വന്ന് തറച്ചത് ലക്ഷ്മിപ്രിയയിലും… | Bigg Boss Season 4 Today 10 June 2022
Bigg Boss Season 4 Today 10 June 2022 : ബിഗ്ഗ്ബോസ് വീട്ടിൽ ഇന്നലെ റിയാസിന്റെ വക ഒരു ക്ളാസ് തന്നെ നടന്നിരുന്നു. ബ്ലെസ്ലിക്കാണ് റിയാസ് ക്ളാസ് എടുത്തതെങ്കിലും ലക്ഷ്മിപ്രിയയെ കൂടി ഉന്നം വെച്ചുകൊണ്ടായിരുന്നു റിയാസിന്റെ ലൈം ഗിക വിദ്യാഭാസത്തെ സംബന്ധിച്ച ക്ളാസ്. എന്താണ് എൽ ജി ബി ടി ക്യു എന്ന് പറയാൻ ശ്രമിക്കുകയായിരുന്നു റിയാസ്. കഴിഞ്ഞ ദിവസം തന്റെ ലൈം ഗികതയെ ലക്ഷ്മിപ്രിയ ചോദ്യം ചെയ്തുവെന്ന തരത്തിൽ വലിയൊരു വിവാദം തന്നെയാണ് റിയാസ് സൃഷ്ടിച്ചത്.
തനിക്ക് പ്രസവിക്കാൻ കഴിയുമോ എന്നും ആർത്തവം ഉണ്ടാകുമോ എന്നുമൊക്കെ ലക്ഷ്മിപ്രിയ ചോദിച്ചു എന്ന തരത്തിലായിരുന്നു റിയാസ് പ്രകോപിതനായത്. എന്നാൽ ടാസ്ക്കിലും അല്ലാതെയും മറ്റുള്ളവരെ പരമാവധി അസ്വസ്ഥരാക്കാൻ സ്ഥിരം ശ്രമിക്കാറുള്ള റിയാസിന് ലക്ഷ്മിപ്രിയ പറഞ്ഞതത്രയും ഒരു കോൾ സെന്റർ ടാസ്ക്കിന്റെ ഉള്ളുകള്ളികൾക്കുള്ളിൽ നിന്നുകൊണ്ടാണെന്ന് ചിന്തിക്കാനേ കഴിഞ്ഞില്ല. നമുക്കുചുറ്റും പല തരത്തിലുള്ള ലൈംഗികചിന്താഗതിക്കാരുണ്ടെന്നാണ് ഇപ്പോൾ റിയാസ് പറഞ്ഞുവെക്കുന്നത്. അതിനെയാണ് എൽ ജി ബി ടി ക്യു എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ലെസ്ബിയൻ എന്നാൽ സ്ത്രീക്ക് സ്ത്രീയോട് തോന്നുന്ന ലൈംഗികമായ ആകർഷണമാണ്. ഗേ എന്നാൽ പുരുഷന് പുരുഷനോട് തന്നെ തോന്നുന്നതും. ഇനി ബൈ എന്ന മറ്റൊരു വിഭാഗമുണ്ട്. അത്തരക്കാരുടെ പ്രത്യേകത പുരുഷനാണെങ്കിൽ അയാൾക്ക് സ്ത്രീയോടും പുരുഷനോടും ആകർഷണം ഉണ്ടാവുകയും സ്ത്രീയാണെങ്കിൽ അവൾക്ക് പുരുഷനോടും സ്ത്രീയോടും ആകർഷണം ഉണ്ടാവുകയും ചെയ്യുന്നു. ഇനിയും ഒട്ടേറെ ലൈംഗികചിന്താഗതിക്കാർ വേറെയുമുണ്ട്.
ലൈംഗികമായി ചിന്തിക്കാൻ സാധിക്കാത്ത, അത്തരത്തിൽ ഒരു ആകർഷണവും തോന്നാത്ത വേറൊരു കൂട്ടരും നമുക്ക് ചുറ്റുമുണ്ടെന്ന് റിയാസ് പറയുന്നു. എന്തായാലും റിയാസിന്റെ ഇക്കാര്യത്തിലെ അറിവ് ഏറെക്കുറെ ശരിയാണെന്ന് സമ്മതിക്കുകയാണ് പ്രേക്ഷകർ. എല്ലാം മനസിലായിട്ടും ചിലതൊക്കെ എന്ത് എന്ന അർത്ഥത്തിൽ നിൽക്കുന്ന ബ്ലെസ്ലിയെയും കിളിപോയ മട്ടിൽ അമ്പരന്നുനോക്കുന്ന ലക്ഷ്മിപ്രിയയെയും ബിഗ്ഗ്ബോസ് വീട്ടിനുള്ളിൽ കാണാം.