ഇനി വരുന്നത് ബിഗ്ഗ്‌ബോസ് അൾട്ടിമേറ്റ്; രജിത്ത് സാറും റോബിനും സാബുമോനും ഒന്നിക്കുന്നു..!? | Bigg Boss Season 4 Malayalam Winner Dilsha Prasannan

Bigg Boss Season 4 Malayalam Winner Dilsha Prasannan : ബിഗ്ഗ്‌ബോസ് നാലാം സീസൺ അവസാനിക്കുമ്പോഴും സംഭവബഹുലമായ ഈ സീസണെക്കുറിച്ചുള്ള ചർച്ചകൾ തീരുന്നില്ല. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട റിയാസ് തന്നെയാണ് യഥാർത്ഥവിജയി എന്നുപറഞ്ഞുകൊണ്ട് സെലിബ്രെറ്റികൾ ഉൾപ്പെടെ പലരും മുന്നോട്ടുവന്നിട്ടുണ്ട്. ഒരു ഷോയുടെ നിലവിലെ അവസ്ഥയെ മാറ്റിമറിച്ചയാൾ, തന്റെ വരവിൽ തന്നെ ശക്തരായ രണ്ട് മത്സരാർത്ഥികളെ ഷോയിൽ നിന്നും പുറത്തിയാക്കിയ ആൾ, ഡോക്ടർ റോബിന്റെ വിടപറച്ചിലിന് ശേഷം ബിഗ്‌ബോസ് തീർന്നു എന്ന് പലരും വിധിയെഴുതിയിടത്ത് നിന്നും ഷോയെ കൂടുതൽ കളർഫുൾ ആക്കിയ ആൾ, തുടക്കത്തിൽ പ്രേക്ഷകരെല്ലാം തന്നെ വെറുത്തിട്ടും ഒടുവിൽ ആ വെറുപ്പെല്ലാം സ്നേഹമാക്കി മാറ്റിയ ആൾ.

അങ്ങനെയൊരാളെ തള്ളിക്കൊണ്ടാണ് ഷോയുടെ പകുതിയിലധികവും ഒന്നും മിണ്ടാതെ ഒരു വശത്ത് മാറിയിരുന്ന മത്സരാർത്ഥിക്ക് വിജയകിരീടം ചൂടിച്ചിരിക്കുന്നത്‌, അതും മറ്റൊരു സ്ട്രോങ്ങ് മത്സരാർത്ഥിയുടെ പിന്തുണയിൽ. പലരും അസ്വസ്ഥരാണ് എന്നതാണ് സത്യം.വൈൽഡ് കാർഡായി വന്നത് കൊണ്ടാണോ റിയാസ് തഴയപ്പെട്ടത് എന്ന ചോദ്യം ഇനിയും ബാക്കിയാണ്. ഗെയിം ചെയ്ഞ്ചർ എന്ന അവാർഡാണ് റിയാസിന് നൽകിയത്. ഓരോ ടാസ്ക്കിൻറെയും ലൂപ്പ് ഹോളുകൾ കണ്ടുപിടിക്കുന്ന ബ്ലെസ്ലി രണ്ടാം സ്ഥാനക്കാരനായി മാറി.

Bigg Boss Season 4 Malayalam Winner Dilsha Prasannan
Bigg Boss Season 4 Malayalam Winner Dilsha Prasannan

നാലാം സ്ഥാനത്തെത്തിയ ലക്ഷ്മിപ്രിയ കരഞ്ഞുകൊണ്ടാണ് മോഹൻലാലിൽ നിന്നും ട്രോഫി ഏറ്റുവാങ്ങിയത്. നൂറ് ദിനങ്ങൾ തികച്ച സന്തോഷത്തിൽ ധന്യയും സമാധാനത്തിന്റെ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ സൂരജ് തേലക്കാടും വേദി വിടുകയായിരുന്നു. ബിഗ്ഗ്‌ബോസിന് അടുത്ത ഒരു സീസൺ വരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ഷോ അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം ബിഗ്‌ബോസിന്റെ അടുത്ത മലയാളം പതിപ്പ് ബിഗ്ഗ്‌ബോസ് അൾട്ടിമേറ്റ് ആണെന്നാണ്. ഹിന്ദിയിലും തമിഴിലുമെല്ലാം അൾട്ടിമേറ്റ് വലിയ വിജയമായിരുന്നു.

പഴയ സീസണുകളിൽ നിന്നുള്ള മികച്ച മത്സരാർത്ഥികൾ ഒന്നിക്കുന്ന ബിഗ്ഗ്‌ബോസ് പതിപ്പാണ് ബിഗ്ഗ്‌ബോസ് അൾട്ടിമേറ്റ്. മലയാളത്തിൽ ബിഗ്‌ബോസ് അൾട്ടിമേറ്റ് വരുമ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ രഞ്ജിനി ഹരിദാസും സാബുമോനും രജിത് കുമാറും ആര്യയും പിന്നെ ഡോക്ടർ റോബിനുമൊക്കെയാണ്. ബിഗ്ഗ്‌ബോസിൽ വന്നിട്ട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നവർക്ക് നല്ലൊരു വേദി കൂടിയാകും അൾട്ടിമേറ്റ്.