ബിഗ്ഗ്‌ബോസിൽ ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് ലക്ഷ്മിപ്രിയ / സൂരജ്..!? പത്ത് ലക്ഷത്തിന്റെ പണപ്പെട്ടി ആരും എടുക്കാതിരുന്നത് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കും… | Bigg Boss Season 4 Episode Today 1 July 2022

Bigg Boss Season 4 Episode Today 1 July 2022 : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ജൂലൈ 3 ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ നടക്കുക. ആറ് മത്സരാർത്ഥികളാണ് ഗ്രാൻഡ് ഫിനാലെയിൽ ഉണ്ടാവുക. ഗ്രാൻഡ് ഫിനാലെക്ക് മുൻപ് പത്ത് ലക്ഷം രൂപയുമായി മത്സരം വേണ്ടെന്നുവെച്ച് തിരികെ പോകാൻ ബിഗ്ഗ്‌ബോസ് എല്ലാവർക്കും ഒരു അവസരം നൽകിയിരുന്നു. എന്നാൽ ആ അവസരം ആരും തന്നെ ഉപയോഗിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ചില ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. എന്ത് കൊണ്ടാണ് ഇത്തവണ അമ്പത് ലക്ഷം രൂപ മാത്രമായി സമ്മാനം ചെറുതാക്കിയത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

മറ്റ് ഭാഷകളിലെല്ലാം തന്നെ ബിഗ്ഗ്‌ബോസ് വിജയിക്ക് അമ്പത് ലക്ഷം രൂപ ക്യാഷ് പ്രൈസാണ് നൽകുന്നത്. മലയാളത്തിൽ മാത്രമാണ് ഫ്ലാറ്റ് നൽകുന്ന ഒരു ശീലമുണ്ടായിരുന്നത്. ഇപ്പോൾ ആ ശീലവും ഉപേക്ഷിച്ചിരിക്കുകയാണ് മലയാളം ബിഗ്ഗ്‌ബോസ്. മറ്റ് ഭാഷക്കാർക്ക് ഫ്ലാറ്റ് നൽകണമെങ്കിൽ അവിടെയൊക്കെ കുറഞ്ഞത് രണ്ട് കോടി രൂപയെങ്കിലും വേണം.മടങ്ങിപ്പോകുന്ന മത്സരാർത്ഥിക്ക് നല്കുമായിരുന്ന പത്ത് ലക്ഷം രൂപ വിജയിയുടെ അമ്പത് ലക്ഷത്തിൽ നിന്ന് കുറയ്ക്കുമെന്ന് കേട്ടപ്പോൾ ചിലർ ഷോയെ തന്നെ കുറ്റപ്പെടുത്തി.

Bigg Boss Season 4 Episode Today 1 July 2022
Bigg Boss Season 4 Episode Today 1 July 2022

മലയാളം ബിഗ്ഗ്‌ബോസിന് ഇത്രത്തോളം ദാരിദ്ര്യമോ എന്ന് ചോദിച്ചവരുമുണ്ട്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ.ബിഗ്‌ബോസ് എന്ന ഷോയുടെ ഫോർമാറ്റ് അങ്ങനെയാണ്. മടങ്ങുന്ന ആൾക്ക് നൽകുന്ന പത്ത് ലക്ഷം വിജയിയുടെ അമ്പത് ലക്ഷത്തിൽ നിന്ന് കുറയും എന്നത് ഗെയിമിന്റെ ഭാഗമായ ഒരു കാര്യം തന്നെയാണ്. ഒന്നാം സ്ഥാനക്കാരന് അമ്പത് ലക്ഷവും നൂറ് ദിവസങ്ങൾ നിന്നതിന്റെ പ്രതിഫലവും ലഭിക്കുമ്പോൾ അവശേഷിക്കുന്നവർക്ക് അവർ നിന്ന ദിവസങ്ങളുടെ പ്രതിഫലം മാത്രമേ ലഭിക്കൂ.

അങ്ങനെ നോക്കുമ്പോൾ വിജയസാധ്യതയില്ലാത്ത ഒരാൾ ആ പെട്ടി എടുത്തിരുന്നെങ്കിൽ അയാൾക്ക് പത്ത് ലക്ഷം അധികം ലഭിക്കുകയും ഒപ്പം ഒന്നാം സ്ഥാനക്കാരന്റെ സമ്മാനത്തുകയിൽ നിന്ന് പത്ത് ലക്ഷം കുറച്ച് അയാളെ മധുരമായി ഒന്ന് തോല്പിക്കയും ചെയ്യാമായിരുന്നു. ആ ഒരു അവസരമാണ് ഇപ്പോൾ ഇല്ലാതായത്. താരമൂല്യമനുസരിച്ചാണ് ബിഗ്ഗ്‌ബോസ് മത്സരാർത്ഥികളുടെ പ്രതിഫലം നിശ്ചയിക്കുന്നത്. നിലവിൽ ലക്ഷ്മിപ്രിയക്കും സൂരജിനുമാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.