റോബിനായിരുന്നു ബിഗ്ഗ്‌ബോസിന്റെ ബെസ്റ്റ് പ്രൊഡക്ട്ട്; കളി പഠിച്ചിട്ട് വന്നയാൾ ബ്ലെസ്ലി… | Bigg Boss Ronson News Malayalam

Bigg Boss Ronson News Malayalam : സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ബിഗ്ഗ്‌ബോസ് വീട്ടിൽ കഴിഞ്ഞ 91 ദിനങ്ങൾ പിന്നിട്ട റോൻസൺ ഒടുവിൽ ഷോ അവസാനിക്കാൻ വെറും ഒരാഴ്ച്ച മാത്രം ബാക്കിനിൽക്കേ ബിഗ്ഗ്‌ബോസ് വീടിനോട് വിടപറഞ്ഞിരിക്കുകയാണ്. “ബിഗ്ഗ്‌ബോസ് വീട്ടിലെ ഇരുപത് പേരുമായി ആയിരുന്നില്ല എന്റെ മത്സരം. എന്റെ സ്വന്തം വീട്ടിലെ അഞ്ച് പേരുമായിട്ടായിരുന്നു. അവർ പറഞ്ഞത് കൂടിപ്പോയാൽ രണ്ടാഴ്ച്ച, അതിൽ കൂടുതൽ ബിഗ്ഗ്‌ബോസ് പോലൊരു ഷോയിൽ ഞാൻ നിൽക്കില്ല എന്നായിരുന്നു. ഇപ്പോൾ എന്റെ വീട്ടുകാരുടെ മുൻപിൽ ഞാൻ വിജയിച്ചു “.

ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും ചിരിച്ചുകൊണ്ട് വിട പറഞ്ഞ റോൻസൻ തന്റെ ഫേക്ക് റോളിനെപ്പറ്റിയും തുറന്നുപറയുന്നു. “ഞാൻ ബിഗ്ഗ്ബോസ് വീട്ടിലേക്ക് കയറിയപ്പോൾ തന്നെ മറ്റൊരാളായി മാറി. പുറത്ത് ഞാൻ ഇങ്ങനെയല്ല. ബിഗ്ഗ്‌ബോസ്സിൽ ഞാൻ എന്റെ പുതിയ വേർഷൻ പരീക്ഷിച്ചു. അവിടന്ന് ഇറങ്ങിയപ്പോൾ ആ വേഷം ഞാൻ ഉപേക്ഷിച്ചു. അങ്ങനെയാണ് ഞാൻ ഈ ഗെയിമിനെ കണ്ടത്.” നിലപാടുകൾ ഇല്ല എന്ന തരത്തിൽ റോൻസൺ പലപ്പോഴും ട്രോൾ ചെയ്യപ്പെട്ട ഒരു മത്സരാർത്ഥിയാണ്.

Bigg Boss Ronson News Malayalam
Bigg Boss Ronson News Malayalam

നോമിനേഷനിൽ വരാതിരിക്കാൻ ദിൽഷയുടെയും അഖിലിന്റെയും കാലുപിടിച്ച രംഗങ്ങൾ പ്രേക്ഷകർ മറന്നിട്ടില്ല. തന്റെ നിലപാടുകളെക്കുറിച്ച് റോൻസൺ പറയുന്നതിങ്ങനെ “എനിക്ക് സ്വന്തമായി ഒരു നിലപാടുണ്ട്. ആ നിലപാടുമായാണ് ഷോയിൽ കയറിയത്. അതേ നിലപാടുമായി തന്നെ ഇപ്പോൾ തിരിച്ചിറങ്ങി. ബ്ലെസ്ലിയെ പോലുള്ളവർ നന്നായി ഹോം വർക്ക് ചെയ്ത് വന്നവരാണ്.

എങ്ങനെ കളിക്കണം, എന്ത് പറയണം, എന്ത് പറയരുത് എല്ലാം അറിയാം.. സോഷ്യൽ മീഡിയ കയ്യിലിട്ട് അമ്മനമാടുന്നവർ”. ഫൈനൽ ഫൈവിനെക്കുറിച്ച് റോൻസൺ പറയുന്നതിങ്ങനെ. “റിയാസ് എന്തായാലും ഫൈനലിൽ ഉണ്ടാവും. അതെനിക്കറിയാം. റോബിൻ ശരിക്കും ഈ ഷോയ്ക്ക് ചേർന്ന ഒരാളായിരുന്നു. ഏറ്റവും ബെസ്റ്റ്.” ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത ശേഷമാകും റോൻസൺ നാട്ടിലേക്ക് മടങ്ങുക എന്നതാണ് ഇപ്പോൾ പ്രേക്ഷകരിലേക്കെത്തുന്ന വിവരം.