ബിഗ്ഗ്‌ബോസ് എന്ന പേര് മാറ്റി ‘റിയാസിനൊരു ഫ്ലാറ്റ്’ എന്നാക്കൂ എന്ന് പ്രേക്ഷകർ; റിയാസ് ക്യാപ്റ്റനായത് ബിഗ്ഗ്‌ബോസിന്റെ അടവുനയം… | Bigg Boss Riyas Salim News Malayalam

Bigg Boss Riyas Salim News Malayalam : ബിഗ്ഗ്‌ബോസ് ഗ്രാൻഡ്ഫിനാലെയുടെ തൊട്ടടുത്ത് ചെന്നുനിന്നിട്ട് അവസാനം ഈയാഴ്ച്ച ഷോയോട് വിട പറയുന്നയാൾ ആരാണ്? ഏറെ ആകാംക്ഷയോടെയാണ് അവസാന എവിക്ഷൻ പ്രക്രിയയിലൂടെ ബിഗ്ഗ്‌ബോസ് വീടിന് പുറത്തേക്ക് പോകുന്ന ആളാരെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടനുസരിച്ച് റോൻസനാണ് ഈ അവസാനവാരത്തിൽ ബിഗ്ഗ്‌ബോസ് വീടിനോട് വിട പറയുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രേക്ഷകർക്ക് അവരുടെ ഇഷ്ടമത്സരാർത്ഥിക്ക് വോട്ട് ചെയ്യാൻ ഒരു ദിവസം അധികസമയം നൽകിയിരുന്നു.

വെള്ളിയാഴ്ചകളിൽ നടക്കാറുള്ള വീക്കെണ്ട് സ്പെഷ്യൽ എപ്പിസോഡ് ഷൂട്ട് ഇത്തവണ ഇന്ന്, ശനിയാഴ്ചയാണ് നടന്നത്. ബിഗ്ഗ്‌ബോസ് വീട്ടിലെ അവസാനക്യാപ്റ്റനായി റിയാസ് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ റിയാസിനെ ക്യാപ്റ്റനാക്കാൻ വേണ്ടി ബിഗ്ഗ്‌ബോസ് നാടകം കളിച്ചുവെന്ന തരത്തിൽ പ്രേക്ഷകർക്കിടയിൽ വലിയ വിമർശനങ്ങളും ഉയർന്നു. അഞ്ച് ഘട്ടങ്ങളുണ്ടായിരുന്ന ഒരു ടാസ്കിൽ റിയാസ് നാല് ഘട്ടങ്ങൾ പൂർത്തിയാക്കിയ ഉടനെ ബസർ അടിച്ച് ബിഗ്ഗ്ബോസ് ഗെയിം നിർത്തി.

bigg boss riyas salim News Malayalam
bigg boss riyas salim News Malayalam

റിയാസിനെ ക്യാപ്റ്റനാക്കാൻ വേണ്ടി ബിഗ്ഗ്‌ബോസ് മനഃപൂർവം അങ്ങനെ ചെയ്തുവെന്നാണ് പലരും വിമർശിച്ചത്. അതേ സമയം പുതിയ എപ്പിസോഡിൽ ബ്ലെസ്ലിയുടെ ഒരു നാടകം പൊളിച്ചിരിക്കുകയാണ് റിയാസ്. ഡെയ്‌സി ഷോയിൽ നിന്ന് പുറത്തുപോയപ്പോൾ ഭീഷ്മയിലെ ജാവോ ഡയലോഗടിച്ച ബ്ലെസ്ലിയെ റിയാസ് കീറിമുറിച്ചു. ഒരു മത്സരാർത്ഥി ഏറെ സങ്കടത്തോടെ ഷോയിൽ നിന്ന് പുറത്തുപോകുമ്പോഴും താൻ മുന്നേകൂട്ടി പ്ലാൻ ചെയ്തുവെച്ചിരിക്കുന്ന പ്രൊമോഷൻ നാടകമാണ് ബ്ലെസ്ലി കാണിച്ചുകൂട്ടിയത്.

റിയാസ് അതിനെ ചോദ്യം ചെയ്തപ്പോൾ ബ്ലെസ്സ്ലി അത്‌ സമ്മതിച്ചുകൊടുക്കുകയും ചെയ്തു. ഷോയിൽ ലക്ഷ്മിപ്രിയക്കെതിരെ സംസാരിച്ച് ഏറ്റവും ശക്തയായ മത്സരാർത്ഥിയെ തോൽപ്പിച്ച് താഴെയിടുക എന്നത് മാത്രമാണ് ഇപ്പോൾ ബ്ലെസ്സ്ലി ഉന്നം വെച്ചിരിക്കുന്നത്. തന്റെ ഭൂതകാലത്തിൽ താൻ വളരെ മോശം സ്വഭാവമുള്ള ഒരാളായിരുന്നു എന്ന് ഇടക്കിടക്ക് പറയാറുള്ള ബ്ലെസ്ലി ഇപ്പോഴും അതേ അവസ്ഥയിലല്ലേ ബിഗ്ഗ്‌ബോസ് വീട്ടിലും നിൽക്കുന്നത് എന്നും പ്രേക്ഷകർ എടുത്തുചോദിക്കുന്നുണ്ട്.