ദിൽഷ അല്ല റിയാസ് ആണ് റിയൽ വിന്നർ എന്ന് സമ്മതിച്ച് സൂരജ്; സൂരജ് പറയുന്നത് കേട്ടോ..!? | Bigg Boss Riyas Dilsha

Bigg Boss Riyas Dilsha : ബിഗ്‌ബോസ് നാലാം സീസൺ ഒന്നാം സ്ഥാനക്കാരിയായ ദിൽഷ പ്രസന്നൻ ഇന്നും വിവാദങ്ങൾക്ക് നടുവിലാണ്. റോബിന്റെയും ബ്ലെസ്ലിയുടെയും പേരിൽ തുടങ്ങിയ വിവാദങ്ങൾ ഇപ്പോൾ എത്തിനിൽക്കുന്നത് സൂരജിലാണ്. പെട്ടെന്നായിരുന്നു ദിൽഷക്കൊപ്പം സൂരജ് എന്ന യുവാവിനെ പ്രേക്ഷകർ കണ്ടുതുടങ്ങിയത്. ഇവർ തമ്മിൽ ശരിക്കും പ്രണയത്തിലാണോ എന്നായിരുന്നു പലരും ചോദിച്ചത്.

സൂരജുമായി ചേർന്നുള്ള ചിത്രങ്ങളെല്ലാം ദിൽഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും ഒരുമിച്ച് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടതും പലർക്കും സംശയങ്ങൾ കൂട്ടി. ഇപ്പോഴിതാ സൂരജിന്റെ ചില പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. “എനിക്ക് ദില്‍ഷയുടെ അത്ര വയസ്സ് ഇല്ല, രണ്ടു വയസ്സ് ദിൽഷയേക്കാൾ കുറവാണ്. എട്ടുവര്‍ഷത്തെ പരിചയമാണ് ദില്‍ഷയുമായി. ഇത്തവണ ബിഗ്ഗ്‌ബോസ്സിൽ ആയതുകൊണ്ട് ബെർത്ഡേ ഒരുമിച്ച് ആഘോഷിക്കാൻ പറ്റിയില്ല.

ജോലിയുടെ ഭാഗമായി ഞാന്‍ നെതര്‍ലന്റ്സില്‍ ആയിരുന്നു, ആ സമയത്താണ് ദില്‍ഷയ്ക്ക് ബിഗ്ബോസിലേക്ക് അവസരം ലഭിച്ചത്. എന്നാല്‍ ശരിക്കും ഞാന്‍ അവിടെ ഒരു മാസം മാത്രമാണ് എന്റെ കമ്പനിക്ക് വേണ്ടി ജോലി ചെയ്തത്. പിന്നീട് പണിയെടുത്ത് ദില്‍ഷയെ വിജയിപ്പിക്കാൻ വേണ്ടിയാണ്. എങ്ങനെയെങ്കിലും ദില്‍ഷയെ ഫൈനല്‍ ഫൈവില്‍ എത്തിക്കുക എന്നതായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. ഷോ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് അവിടെ എല്ലാവരും ഓരോ പ്ലാനോട് കൂടിയാണ് വന്നിരിക്കുന്നതെന്ന്, ദില്‍ഷക്ക് മാത്രം ഫാന്‍സും ഇല്ല ആര്‍മിയും ഇല്ല.

റോബിന്‍ പുറത്ത് ആയപ്പോള്‍ കുറച്ചുകൂടി സാധ്യതയുണ്ട് ദില്‍ഷക്ക് എന്ന് ഞങ്ങൾക്ക് തോന്നി. ഫൈനല്‍ സ്റ്റേജില്‍ മോഹന്‍ലാലിനൊപ്പം കൈപിടിച്ചു നില്‍ക്കുന്നവരില്‍ ഒരാള്‍ ദില്‍ഷ ആകണമെന്ന് ശക്തമായി ആഗ്രഹിച്ചിരുന്നു , റിയാസ് സലിം വൈൽഡ് കാർഡ് ആയി വന്നപ്പോഴാണ് ദില്‍ഷ ശരിക്കും കളിക്കാന്‍ തുടങ്ങിയത് , ഒരുപക്ഷേ റിയാസിനെ പോലുള്ള ഒരു മത്സരാര്‍ത്ഥി ഇല്ലായിരുന്നുവെങ്കില്‍ ദിൽഷ ഒട്ടും ആക്ടീവാകുമായിരുന്നില്ല.”