അഭ്യൂഹങ്ങൾ വീണ്ടും തെറ്റുന്നു..!!🥴😬 പാലാ സജി ബിഗ്ഗ്ബോസിലേക്കോ..!?😱😳 ആരൊക്കെ ഉണ്ടാകുമെന്ന് ഉറപ്പിച്ച് സോഷ്യൽ മീഡിയ…🤩👌

ലോകശ്രദ്ധയാർജ്ജിച്ച ടെലിവിഷൻ ഷോയാണ് ബിഗ്ഗ്‌ബോസ്. അടച്ചിട്ട ഒരു വീടും തീർത്തും അപരിചിതരായ കുറച്ചുപേരും. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ എന്തിന് സമയം പോലും എന്തെന്നറിയാതെ ആ വീടിനകത്ത്, അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടിവരുന്ന ഗെയിമാണ് ബിഗ്‌ബോസ്. മലയാളത്തിലും ഹിറ്റായി മാറിയ ബിഗ്ഗ്‌ബോസ് ഷോയുടെ ആദ്യസീസണിൽ വിജയിയായത് തരികിട സാബു എന്നറിയപ്പെടുന്ന സാബുമോൻ അബ്ദുൽ സമദ് ആയിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടാം സീസൺ പാതിവഴിയിൽ നിർത്തിവെച്ചു.

മൂന്നാം സീസണിലും കോവിഡ് വില്ലനായെങ്കിലും ഗ്രാൻഡ് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചു. രണ്ടാം സീസണിൽ ഡോക്ടർ രജിത്ത് കുമാറിന് വൻ പ്രേക്ഷകപിന്തുണ ലഭിച്ചപ്പോൾ മൂന്നാം സീസണിൽ നടൻ മണിക്കുട്ടൻ തിളക്കമാർന്ന വിജയത്തോടെ കപ്പടിക്കുകയായിരുന്നു, ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ ഈ ഞായറാഴ്ച ആരംഭിക്കുകയാണ്. ആരൊക്കെയാണ് ഷോയിൽ പങ്കെടുക്കുക എന്നതിനെപ്പറ്റി ഇപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. മോഹൻലാൽ തന്നെയാണ് ഷോയുടെ അവതാരകൻ എന്നുറപ്പായതോടെ ഏറെ സന്തോഷത്തിലാണ് ആരാധകർ.

നടി ലക്ഷ്മിപ്രിയ, രാജേഷ് ഹെബ്ബാർ, സൂരജ്, കുട്ടി അഖിൽ, ജിയാ ഇറാനി, അപർണ മൾബറി, നവീൻ അറക്കൽ, ഫോട്ടോഗ്രാഫർ ഡെയ്സി എന്നിങ്ങനെ ഒട്ടേറെപ്പേരുടെ പേരുകൾ ഇപ്പോഴും ഷോയിലേക്ക് എത്തുന്ന മൽസരാർതികളുടേതായി പറഞ്ഞുകേൾക്കുന്നുണ്ട്. ബിഗ്‌ബോസ് മലയാളം ഷോയുടെ നാലാം സീസണെക്കുറിച്ച് ചർച്ചകൾ ആരംഭിച്ച സമയത്ത് തന്നെ പറഞ്ഞുകേട്ട ഒരുപേരാണ് സോഷ്യൽ മീഡിയയിലെ മിന്നും താരം പാലാ സജിയുടേത്. ഇൻസ്റ്റാഗ്രാം റീലുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ പാലാ സജി ബിഗ്ഗ്‌ബോസിൽ എത്തുന്നു എന്ന വാർത്ത ആരാധകരെയും സന്തോഷത്തിലാക്കിയിരുന്നു.

എന്നാൽ ആ വാർത്തകളൊക്കെയും ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സജി. “ഏഷ്യാനെറ്റ് എന്നെ ബിഗ്ഗ്‌ബോസിലേക്ക് വിളിച്ചു എന്നത് ശരിയാണ്. എന്നാൽ ഉത്തരവാദിത്തപ്പെട്ട ഒരു ജോലിയിലാണ് ഇപ്പോൾ ഉള്ളത് എന്നത് കൊണ്ടും അതിൽ നിന്നും വിട്ടുനിൽക്കാൻ പറ്റാത്ത സാഹചര്യമായത് കൊണ്ടും തല്ക്കാലം ഷോ വേണ്ടെന്ന് വെക്കുകയായിരുന്നു.” എന്തായാലും ഞായറാഴ്‌ച ആരംഭിക്കുന്ന ബിഗ്ഗ്‌ബോസ് ഷോയ്ക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.