ആളുകളുടെ മുന്നിൽ വെച്ചു പോലും ഉപദ്രവം!! ഇപ്പോൾ ഒപ്പമുള്ളത് രണ്ടാനച്ഛൻ ആണ്; ഭർത്താവ് എന്തിനാണ് തല്ലുന്നതെന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല… | Bigg Boss Malayalam Season 5 Contestant Gopika Gopi Real Life Story Malayalam

Bigg Boss Malayalam Season 5 Contestant Gopika Gopi Real Life Story Malayalam : ഇത്തവണത്തെ ബിഗ് ബോസിന് ഏറെ പ്രത്യേകതകളാണ് അവകാശപ്പെടാൻ കഴിയുന്നത്. ഒരു കോമണർ അടക്കം 18 മത്സരാർത്ഥികളും ആയാണ് മലയാളം ബിഗ് ബോസ് അഞ്ച് സംപ്രേക്ഷണം ആരംഭിച്ചത്. നിലവിൽ ബിഗ് ബോസിൽ 19 പേരാണ് മത്സരാർത്ഥികളായി ഉള്ളത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഹനാനാണ് പത്തൊമ്പതാമത്തെ മത്സരാർത്ഥി.കോമണർ ആയി ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയത് ഗോപിക ഗോപി ആയിരുന്നു. ചരിത്രത്തിലെ തന്നെ ഇത് ആദ്യത്തെ സംഭവമായിരുന്നു ഒരു കോമണർ ബിഗ് ബോസ് ഹൗസിലേക്ക് എത്തുക എന്നത്.

അതുകൊണ്ടുതന്നെ ഗോപികയുടെ പെർഫോമൻസ് ഓരോ ദിവസവും പ്രേക്ഷകർ ഉറ്റു നോക്കുന്നത് തന്നെയാണ് പതിവ് രീതികളിൽ നിന്ന് വിഭിന്നമായി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത മുഖങ്ങളാണ് ഇത്തവണത്തെ ബിഗ് ബോസിൽ തിളങ്ങിയതിൽ അധികവും. എൻറെ കഥ സെഗ്മെന്റിലൂടെയാണ് പല താരങ്ങളെയും പ്രേക്ഷകർ അടുത്തറിഞ്ഞത്. ഇപ്പോൾ എൻറെ കഥ സെഗ്മെന്റിൽ തന്റെ ജീവിതം വെളിപ്പെടുത്തിയിട്ടിരിക്കുകയാണ് ഗോപിക ഗോപി. 19 വയസ്സിൽ തന്റെ വിവാഹം കഴിഞ്ഞുവെന്നും താനൊരു സിംഗിൾ മദർ ആണെന്നും ഷോയിൽ എത്തിയപ്പോൾ തന്നെ ഗോപിക തുറന്നു പറഞ്ഞിരുന്നു.

ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പത്തൊമ്പതാമത്തെ വയസ്സിൽ എൻറെ വിവാഹം കഴിഞ്ഞു. പ്രണയവിവാഹം ആയിരുന്നു. ഒരു ബന്ധുവായിരുന്നു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതൽ കാര്യങ്ങൾ കൈമറിഞ്ഞു. ചെറുപ്പത്തിൽ തന്നെ പിതാവിൽ നിന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ശാരീരികമായ ഉപദ്രവം ഉൾപ്പെടെ അവയിൽ മുന്നിട്ടുനിൽക്കുന്നു. ഇപ്പോൾ ഞങ്ങൾക്കൊപ്പം ഉള്ളത് രണ്ടാനച്ചൻ ആണ്.

അദ്ദേഹം വന്നതിൽ പിന്നെ ഒരിക്കൽ പോലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. എനിക്ക് സ്വന്തം പിതാവിനെക്കാളും അദ്ദേഹത്തിനോടാണ് അടുപ്പം കൂടുതൽ. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന എന്നെ അടുത്ത് വെളിച്ച് ആരുടെയും മുഖത്ത് നോക്കി സംസാരിക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭർത്താവ് കാര്യങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് ഉപദ്രവം നിരന്തരമായി. എന്തിനാണ് തല്ലുന്നതെന്ന് പോലും എനിക്ക് മനസ്സിലാകുമായിരുന്നില്ല. ആളുകളുടെ മുന്നിൽ വെച്ചുപോലും ഉപദ്രവിച്ചിരുന്നു.

Rate this post