ഞങ്ങൾ റോബിനെ വിട്ടു; ഇനി ലക്ഷ്മിപ്രിയ എന്ന കുലസ്ത്രീ… | Bigg Boss Jasmine and Nimisha Reel Goes Viral News Malayalam
Bigg Boss Jasmine and Nimisha Reel Goes Viral News Malayalam : റോബിനെ ട്രോളി മടുത്തു.. അല്ല, അവിടെ ഏൽക്കുന്നില്ല എന്ന് പറഞ്ഞാലും മതിയല്ലോ. അപ്പോൾ പിന്നെ അടുത്ത ഇര ലക്ഷ്മിപ്രിയ. അതെ, സോഷ്യൽ മീഡിയയിൽ നിമിഷയുടെയും ജാസ്മിന്റെയും വക ട്രോൾ മഴക്ക് ഇനി പാത്രമാകുന്നത് ലക്ഷ്മിപ്രിയ എന്നത് സുവ്യക്തം. അതിന്റെ തുടക്കം ആദ്യറീലിലൂടെ പ്രേക്ഷകർ കണ്ടുകഴിഞ്ഞിരിക്കുകയാണ്.
നിമിഷയോടൊപ്പം ജാസ്മിനും പ്രത്യക്ഷപ്പെടുന്ന റീൽ വീഡിയോ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ലക്ഷ്മിപ്രിയയെ അനുകരിക്കുന്നത് നിമിഷയാണ്. “ലാലേട്ടാ, എന്നെ നീയെന്ന് വിളിച്ചു” അതാണ് ലക്ഷ്മിപ്രിയയുടെ പരാതി. “എന്നെക്കാൾ 10 വയസ്സിന് മൂത്തതേ ഉള്ളൂ ഇവർ” നിമിഷക്ക് വേണ്ടി റീലിൽ സംസാരിക്കുന്നത് ജാസ്മിനാണ്. ഉടനടി ലക്ഷ്മിപ്രിയയുടെ മറുപടി. “ലാലേട്ടാ… ഞാൻ പഠിച്ചിരിക്കുന്നത്… ഒരു വയസല്ല… ഒരു ദിവസത്തിന് മൂത്തതാണെങ്കിലും അവരെ പേര് വിളിക്കാതെ ബഹുമാനിക്കണം എന്നാണ്”.

അവിടെയാണ് നിമിഷക്ക് വേണ്ടി റീലിൽ ജാസ്മിന്റെ തഗ്ഗ് മറുപടി. “ആ സ്കൂളിലല്ല ലാലേട്ടാ ഞാൻ പഠിച്ചത്”. എന്തായാലും രണ്ടുപേരും കൂടി ലക്ഷ്മിപ്രിയയെ ട്രോളിക്കൊന്നു എന്ന് പറയുന്നതാകും നല്ലത്. ബിഗ്ഗ്ബോസ് വീടിനകത്ത് ലക്ഷ്മിപ്രിയയും നിമിഷയും തമ്മിൽ വലിയ കലഹങ്ങൾ സംഭവിച്ചിട്ടുണ്ട്. തന്നോട് ബഹുമാനമില്ലാതെ നിമിഷ സംസാരിച്ചെന്നും ക്യാപ്റ്റൻ പദവി കിട്ടിയപ്പോൾ മനഃപൂർവം ദ്രോഹിച്ചെന്നുമൊക്കെ ലക്ഷ്മിപ്രിയ പരാതി പറഞ്ഞിരുന്നു. നിമിഷക്കും ജാസ്മിനും ഒത്ത പോരാളിയായിരുന്നു ലക്ഷ്മിപ്രിയ.
ഇപ്പോൾ ലക്ഷ്മിപ്രിയ ബിഗ്ഗ്ബോസ് വീട്ടിനകത്ത് കൂടുതൽ ചർച്ചാവിഷയമായി നിൽക്കുന്ന സമയത്താണ് നിമിഷയും ജാസ്മിനും ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്. റീൽ വീഡിയോക്ക് താഴെ നിരവധി കമ്മന്റുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ‘ലാലേട്ടാ ഞാൻ നന്മമരമാണ് ലാലേട്ടാ..’ എന്നാണ് റീലിന് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ രംഗം നേരിൽ കാണാൻ പറ്റിയല്ലോ എന്നാണ് അപർണ മൾബറി കമന്റ് ചെയ്തിരിക്കുന്നത്. റീലിന് താഴെ ‘കുലസ്ത്രീ’ എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.