ബിഗ്‌ബോസ് വീട്ടിൽ ഏറ്റവുമൊടുവിൽ സംഭവിച്ചത് ഇങ്ങനെ; വീട്ടിലെ സ്ത്രീകൾ ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല… | Bigg Boss Grand Finale

Bigg Boss Grand Finale : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്ന് നെഞ്ചിടിപ്പിന്റെ ദിനമാണ്. ലോകോത്തര റിയാലിറ്റി ഷോ ബിഗ്‌ബോസ് അതിന്റെ മലയാളം പതിപ്പിൽ നാലാമത്തെ സീസണിന് തിരശീല താഴ്ത്തുന്ന ദിവസം. കഴിഞ്ഞ സീസണുകളിൽ ആരാകും അന്തിമവിജയിയെന്ന് പ്രേക്ഷകർക്ക് ഏറെക്കുറെ പ്രവചിക്കാനെങ്കിലും സാധിക്കുമായിരുന്നു. എന്നാൽ ഇത്തവണ പ്രവചനങ്ങൾക്ക് യാതൊരു സാധ്യതയുമില്ലാത്ത ഒരു ഗ്രാൻഡ് ഫിനാലെയാണ് ഇന്ന് നടക്കുക. ആറ് മത്സരാർത്ഥികളാണ് ഫൈനലിലുള്ളത്.

അതിൽ ബ്ലെസ്സ്ലി, ദിൽഷ, റിയാസ് എന്നിവർ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. തൊട്ടുപിന്നാലെ ലക്ഷ്മിപ്രിയയുമുണ്ട്. എന്നാൽ അഞ്ചും ആറും സ്ഥാനങ്ങളിലേക്കാണ് ധന്യയുടെയും സൂരജിൻെറയും സീറ്റുകൾ. ഇങ്ങനെയൊക്കെയാണെങ്കിലും ഈ അവസ്ഥയും മാറിമറിയാം. അഞ്ചും ആറും സ്ഥാനക്കാർ ചിലപ്പോൾ കിരീടം ചൂടുന്ന സ്ഥിതിവിശേഷവും സംഭവിച്ചേക്കാം. എന്താണെകിലും ബിഗ്ഗ്‌ബോസ് വീടിനകത്ത് ഫിനാലെ ചൂട് പിടിക്കുമ്പോൾ പുറത്തും സ്ഥിതി വഷളാണ്. ബ്ലെസ്ലി ഫാൻസും റോബിൻ ആർമിയും തമ്മിലാണ് ഇപ്പോൾ കനത്ത പോര്.

Bigg Boss Grand Finale
Bigg Boss Grand Finale

ദിൽഷയെ വിജയകിരീടം ചൂടിപ്പിക്കാനാണ് റോബിൻ ആരാധകരുടെ ശ്രമം. ഇനിയിപ്പോൾ റിയാസ് വിജയിച്ചാലും ബ്ലെസ്ലിയെ വിജയിക്കാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് റോബിൻ ആരാധകർ. പുറത്ത് ഡോക്ടർ റോബിന് ആരാധകർ ഏറെയാണെന്നറിഞ്ഞതോടെ വീടിനകത്തുള്ള ചിലർക്ക് ടെൻഷനായി. അക്കൂട്ടത്തിൽ എടുത്തുപറയേണ്ടത് ധന്യയുടെ കാര്യമാണ്. ഇന്നലെ ബിഗ്ഗ്‌ബോസ് ലൈവ് കണ്ടവർക്ക് ചിരിക്കുള്ള ഒരുപാട് വകകൾ ധന്യ നൽകിയിട്ടുണ്ട്. റോബിൻ ആരാധകർ തന്നെ എങ്ങനെയാകും കണ്ടിരിക്കുക, തനിക്ക് ഹേറ്റേഴ്‌സ് ഉണ്ടാകുമോ, ഏത് വിമാനത്താവളത്തിൽ ചെന്നിറങ്ങും എന്ന ചോദ്യങ്ങളുമായി ധന്യ ചിരിപ്പിച്ചുകൊന്നു.

ഒരു നൂറുതവണ റോബിന്റെ പേര് പറഞ്ഞുകൊണ്ടാണ് ധന്യ ഇന്നലെ പല വിഷയങ്ങളും സംസാരിച്ചത്. എന്റെ റോബിൻ മോൻ ഈ വീട്ടിലുണ്ടായിരുന്നെങ്കിൽ എനിക്ക് ഒരു പ്രശ്നവുമുണ്ടാകില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മിപ്രിയയും റോബിനെ കൂട്ടുപിടിച്ചു. ഞാൻ നേരത്തെ പറഞ്ഞതല്ലേ ചേച്ചി, ഡോക്ടർ റോബിനാണ് ഇത്തവണ ഹീറോയെന്ന്, എന്നുപറഞ്ഞുകൊണ്ടായിരുന്നു ദിൽഷയുടെ സംസാരം. എന്തായാലും ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത് ആ അന്തിമവിജയി ആരെന്നറിയാൻ മാത്രമാണ്.