പെട്ടെന്ന് പുറത്താകുമെന്ന് കരുതിയില്ല; ബിഗ്ഗ്‌ബോസ് വിചാരിക്കും പോലെയല്ല..!! എല്ലാം തുറന്നുപറഞ്ഞ് വിനയ് മാധവ്… | Bigg Boss Fame Vinay Madhav’s Revelation

Bigg Boss Fame Vinay Madhav’s Revelation : ബിഗ്ഗ്‌ബോസ് മലയാളം ഷോയിൽ ഏതാണ്ട് അവസാനഘട്ടത്തിലാണ് വിനയ് മാധവ് പുറത്തായത്. വൈൽഡ് കാർഡ് എൻട്രിയായി ഷോയിലെത്തിയ വിനയ് മാധവിന് കഴിഞ്ഞ വീക്കെണ്ട് എപ്പിസോഡിലാണ് വീടിന് പുറത്തേക്ക് പോകേണ്ടി വന്നത്. ടോപ് ഫൈവിൽ ആരൊക്കെ വന്നേക്കാം എന്ന ചോദ്യത്തിന് വിനയ് നൽകിയ മറുപടി ദിൽഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മിപ്രിയ, റോൻസൺ എന്നിവരുടെ പേരാണ്. കപ്പടിക്കാൻ സാധ്യതയുള്ളയാളായി റോൻസന്റെ പേരും വിനയ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഷോ അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ മത്സരം വളരെ കടുപ്പമേറിയതാണെന്നാണ് വിനയ് പറയുന്നത്. ഷോയിലേക്ക് വരുന്ന സമയം തന്നെ ആർക്കും അറിയില്ലായിരുന്നു. എന്നിട്ടും അഞ്ച് നോമിനേഷേനുകൾ മറികടന്നു. അത്‌ വലിയൊരു കാര്യമെന്നാണ് വിനയ് പ്രതികരിക്കുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നിറങ്ങുമ്പോൾ ആരെയെങ്കിലും മിസ്സ്‌ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ താൻ എല്ലാവരെയും ഒരേപോലെ മിസ്സ്‌ ചെയ്യും എന്നാണ് വിനയുടെ മറുപടി.

Bigg Boss Fame Vinay Madhav's Revelation
Bigg Boss Fame Vinay Madhav’s Revelation

‘ഇറങ്ങുന്ന സമയം അൽപ്പം കൂടുതൽ സൗഹൃദം ഉണ്ടായിരുന്നത് റോൺസേട്ടനുമായി ആയിരുന്നു. എന്നാലും ആ വീടും അവിടത്തെ ആൾക്കാരുമൊക്ക ഇനി മനസിലെന്നും ഒരു മിസ്സിംഗ് മെമ്മറി ആയിരിക്കും’. വീട്ടിലെ ഏറ്റവും സ്‌ട്രോങ് ആയ മത്സരാർത്ഥി ആരെന്ന് ചോദിച്ചാൽ എല്ലാവരും അവരവരുടേതായ രീതിയിൽ സ്‌ട്രോങ് ആയി നിൽക്കുന്നവരാണെന്നും അക്കൂട്ടത്തിൽ ഒരാളെ എടുത്തുപറയാൻ ആവശ്യപ്പെട്ടാൽ റിയാസിനെയോ ലക്ഷ്‌മിപ്രിയയെയോ പറയാം എന്നും വിനയ് പ്രതികരിക്കുന്നു.

‘ഇത്തവണത്തെ നോമിനേഷൻ അൽപ്പം കട്ടിയായിരുന്നു. മൂന്ന് പേരും ഒരേ അവസ്ഥയിലായിരുന്നു. പിന്നെ ആരെങ്കിലും ഒരാൾ ഔട്ടാകണമല്ലോ.’ ബിഗ്ഗ്‌ബോസ് വീട്ടിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞിരുന്ന മത്സരാർത്ഥിയാണ് വിനയ് മാധവ്. ലക്ഷ്‌മിപ്രിയയുമായി വലിയ ഒരു യുദ്ധം തന്നെ വിനയ് നടത്തിയിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുന്ന വേളയിൽ ലക്ഷ്മിയോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു വിനയ്.