ഹർത്താൽ ദിവസം തൊഴിലുറപ്പ് ചേച്ചിമാരോടൊപ്പം പണിയെടുത്ത് ശാലിനി നായർ; ജനശ്രദ്ധ ആകർഷിച്ച് വീഡിയോ… | Bigg Boss Fame V J Shalini Latest News Malayalam

Bigg Boss Fame V J Shalini Latest News Malayalam : നായിക,മോഡൽ,അവതാരക എന്ന നിലകളിൽ പേരെടുത്ത വ്യക്തിയാണ് ശാലിനി നായർ.ബിഗ് ബോസ് സീസൺ ഫോർ എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് റിയാലിറ്റി ഷോയിലെ കണ്ടസ്റ്റന്റ് കൂടിയായിരുന്നു ശാലിനി. പല മേഖലകളിലും ശാലിനി തിളങ്ങിയിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരക എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയത്. വി ജെ ശാലിനി നായർ എന്നാണ് സോഷ്യൽ മീഡിയയിൽ താരം പേരു കൊടുത്തിരിക്കുന്നത്.

കഠിനാധ്വാനത്തിന് പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നില്ല എന്നാണ് ശാലിനി വിശ്വസിക്കുന്നത്. അഭിനയ ജീവിതത്തോട് ശാലിനിക്ക് വളരെയധികം താല്പര്യമുണ്ട്. ആ മേഖലയിൽ കഴിയുന്നത്ര ശോഭിക്കാനും താരം ശ്രമിക്കാറുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കാൻ ശാലിനി മടിക്കാറില്ല. 39,000 ത്തിൽ അധികം പിന്തുടർച്ചക്കാരാണ് താരത്തിന് ഇൻസ്റ്റഗ്രാം പേജിൽ ഉള്ളത്.

ഇപ്പോഴിത മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഹർത്താൽ ദിവസം തൊഴിലുറപ്പ് ജോലി ചെയ്യുന്നവരോടൊപ്പം ചേർന്ന് ജോലിചെയ്യുന്ന ശാലിനിയാണ് വീഡിയോയിൽ ഉള്ളത്. അവരോട് പലതും ചോദിക്കുന്നതും പറയുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെയായി ശാലിനി ഇങ്ങനെ കുറിച്ചിരിക്കുന്നു” Thank you so much ഏച്ചിമാരെ..

ഊതി ഊതി ഏതു കനലും ഒരുനാൾ പൊന്നാകുന്നത് കാത്ത് കാലം കരുതിവെച്ച കിനാക്കാലത്തിലേക്ക് ഒരു കൂട്ടിവയ്ക്കാൻ ആയിരം മോഹങ്ങൾ പേറി നടക്കുന്ന കുറച്ചുപേരെ കൂടെ കണ്ടു അവരെ അറിഞ്ഞു. നന്ദി പ്രിയപ്പെട്ട എന്റെ ബബിക്ക്. ഒരു നാടിനെ മുഴുവൻ സ്നേഹം വാങ്ങി തന്നതിന്. ഈ ഹർത്താൽ ദിവസം കണ്ണൂർ കൊളച്ചേരി തൊഴിലുറപ്പ് ചേച്ചിമാരോടൊപ്പം. തളരാതെ മുന്നോട്ടു പോകാൻ പ്രിയപ്പെട്ടവരുടെ സ്നേഹം കൂടി ഇനി സമ്പാദ്യം. “