6 വർഷങ്ങൾക്ക് ശേഷം ഉമ്മയുടെ കൈ കൊണ്ട് ഒരു പിടി ചോറ്.!! ഒരു ആയുസിലെ മുഴുവൻ സ്നേഹം നാദിറയെ വാരി പുണർന്ന് ഉപ്പ; നജീബിൽ നിന്നും നാദിറയായി ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കി തഗ്ഗ് റാണി വീട്ടിലേക്ക്.!!| Bigg Boss Fame Nadira Mehrin Back To Family Reunion After 6 Years

Bigg Boss Fame Nadira Mehrin Back To Family Reunion After 6 Years : ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബി​ഗ് ബോസ് ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നാദിറ മെഹ്റിൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നാദിറ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. നീണ്ട ആറ് വർഷത്തിന് ശേഷം തന്റെ വീട്ടിൽ പോയി ബാപ്പയേയും ഉമ്മയേയും സന്ദർശിച്ചതിന്റെ വീഡിയോയാണ് നാദിറ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

താനൊരു ട്രാൻസ് വ്യക്തിയാണെന്ന് അറിഞ്ഞത് മുതൽ മാതാപിതാക്കളിൽ നിന്ന് അകന്നു കഴിക്കുകയായിരുന്നു നാദിറ. എന്നാൽ ബിഗ് ബോസ് ഹൗസിൽ എത്തിയതോടെ മാതാപിതാക്കൾക്ക് തന്നോടുള്ള പിണക്കത്തിന് കുറവ് വന്നെന്നും, ഇപ്പോൾ അവർ തന്നെ അംഗീകരിച്ചെന്നും താരം പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് താൻ മാതാപിതാക്കളെ കാണാൻ പോകുന്നതെന്നും താൻ വരുമെന്ന് ചെറിയൊരു സൂചന കൊടുത്തിട്ടാണ് വീട്ടിലേക്ക് പോകുന്നതെന്നും വീഡിയോയുടെ തുടക്കത്തിൽ നാദിറ പറയുന്നുണ്ട്.

തന്റെ മുഴുവൻ‌ ല​ഗേജുമായാണ് നാദിറ വീട്ടിലേക്ക് തിരിച്ച് എത്തിയത്. നാദിറയെ കണ്ടയുടൻ ബാപ്പയും ഉമ്മയും കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതും പിന്നീട് ഉമ്മ നാ​ദിറയ്ക്ക് ഭക്ഷണം വാരികൊടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. മാതാപിതാക്കളോടൊപ്പം ഉള്ള നാദിറയുടെ വീഡിയോയ്ക്ക് നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയിട്ടുള്ളത്.  നിരവധി പേരാണ് നാദിറയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. നാദിറയെ കുടുംബത്തോടൊപ്പം കാണാൻ സാധിച്ചതിന്റെ സന്തോഷമാണ് ഭൂരിഭാ​ഗം ആളുകളും തങ്ങളുടെ  കമന്റുകളിലൂടെ പ്രകടിപ്പിച്ചത്.

താൻ ബി​ഗ് ബോസിൽ പങ്കെടുത്ത ശേഷം തന്നെ പോലെ സ്വന്തം സ്വത്വം വെളിപ്പെടുത്താൻ ആ​ഗ്രഹിച്ച പലർക്കും കുടുംബത്തോട് അത് വെളിപ്പെടുത്താനുള്ള ധൈര്യം ലഭിച്ചുവെന്നും തനിക്ക് വരുന്ന മെസേജുകളിൽ നിന്നും അത് വ്യക്തമാണെന്നും നാദിറ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. പലർക്കും പ്രചോദനമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്. ബിഗ്ബോസ് സീസൺ ഫൈവ് അവസാനിച്ച സമയത്ത് സഹമത്സരാർത്ഥികളായിരുന്ന അഖിൽ മാരാരും ശോഭ വിശ്വനാഥും നാദിറയുടെ കുടുംബത്തെ കാണാൻ എത്തിയിരുന്നു.

Rate this post