ജാസ്മിൻ പങ്കാളി മോണിക്കയെ ഉപേക്ഷിച്ചു; അല്ല, മോണിക്ക ജാസ്മിനെ ഉപേക്ഷിച്ചു..!! ബ്രേക്കപ്പ് വാർത്തയുമായി ബിഗ് ബോസ് താരം… | Bigg Boss Fame Jasmine Breakup With Girl Friend Monica

Bigg Boss Fame Jasmine Breakup With Girl Friend Monica : കർമ്മ എന്നൊന്നുണ്ട് എന്ന് ബിഗ്ഗ്‌ബോസ് പ്രേക്ഷകർക്ക് ഇനി ഉദാഹരണസഹിതം പറയാം. ബിഗ്ഗ്‌ബോസ് വീട്ടിലെ പുലിക്കുട്ടി എന്ന് സ്വയം ആഘോഷിച്ചുകൊണ്ടുനടന്ന ജാസ്മിൻ മൂസയെ ചൂണ്ടിക്കാട്ടി ഇനി ആർക്കും പറയാം, ‘കൊടുത്താൽ കൊല്ലത്തും കിട്ടും’. ബിഗ്ഗ്‌ബോസ് ഷോയിലേക്ക് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തിരിച്ചെത്തിയേക്കും എന്ന സംശയം ജനിച്ചപ്പോൾ തന്നെ ബാഗും പാക്ക് ചെയ്ത് പുറത്തേക്കിറങ്ങിയ മത്സരാർത്ഥിയാണ് ജാസ്മിൻ. വീട്ടിനകത്ത് വെച്ച്‌ ജാസ്മിൻ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട ഒരു പേരാണ് തന്റെ ജീവിതപങ്കാളി മോണിക്കയുടേത്.

ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തുവന്നതിന് ശേഷം മോണിക്കയുമായി പിരിയുന്നുവെന്ന് പറയുകയാണ് ജാസ്മിൻ. സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവ് വഴിയാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും അതിന്റെ കാരണമെന്താണെന്നും ജാസ്മിൻ തുറന്നുപറഞ്ഞത്. ഒന്നരവർഷമായി ഇവർ ഒന്നിച്ചായിരുന്നു താമസം. ഇപ്പോൾ ബ്രേക്കപ്പിനെക്കുറിച്ച് ജാസ്മിൻ പറയുന്നത് ഇങ്ങനെ “ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്ന സമയത്ത് എന്റെ കുടുംബാംഗമായി കൂടെ നിന്നത് മോണിക്ക മാത്രമാണ്. പിന്നെ നിങ്ങൾക്കറിയും പോലെ എന്റെ ഡോഗ് സിയാലോയും.

Bigg Boss Fame Jasmine Break up With Girl Friend Monica
Bigg Boss Fame Jasmine Break up With Girl Friend Monica

ഷോയിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക്ക തന്നെയായിരുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും ആക്രമണങ്ങളുമൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ കുറേ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും ഒരു ഭാഗമേ അല്ലാത്ത മോണിക്കയും പെട്ടിരിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നില്ല. ഷോ കഴിഞ്ഞപ്പോൾ ഞാന്‍ ഇമോഷണലിയും മെന്റലിയും ഏറെ തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോവുന്നത് ഏറെ ബുദ്ധിമുട്ടാണ്.

അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുമുണ്ട്. ഇപ്പോൾ എല്ലാം ന്യൂസ് ആണ്. ആ സാഹചര്യത്തിലാണ് ഇതെല്ലാം പുറത്തുപറയുന്നത്. ഞങ്ങളുടെ ബന്ധം മുന്നോട്ട് പോവില്ലെന്ന് മനസിലായി. നമ്മള്‍ ഒരു റിലേഷനിൽ ആകുമ്പോള്‍ എല്ലാ രീതിയിലും ആ പങ്കാളിയ്ക്ക് സന്തോഷം കൊടുക്കണം. എനിക്കതിന് കഴിയുന്നില്ല. അതാണ് പിരിയാന്‍ ഞാൻ കണ്ടെത്തിയ കാരണം.” എന്തായാലും ബിഗ്ഗ്‌ബോസ് കിരീടവും കിട്ടിയില്ല, ഉണ്ടായിരുന്ന ജീവിതവും പോയല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് വിമർശകർ ജാസ്മിനെ ട്രോളുന്നത്.