ജാസ്മിനെ ഞാൻ വെറുതെ വിടുന്നു; തുറന്ന പ്രതികരണവുമായി ഡോക്ടർ റോബിൻ…. | Bigg Boss Dr. Robin Response

Bigg Boss Dr. Robin Response : ബിഗ്ഗ്‌ബോസ് പ്രേക്ഷകർ ആ ഞെട്ടലിൽ നിന്നും ഇനിയും വിട്ടുമാറിയിട്ടില്ല. നാലാം സീസണിൽ ഒരു വിസ്മയമായി മാറിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. നിലപാടുകളിൽ ഉറച്ചുനിന്നും പ്രതികരിക്കേണ്ടിടത്തെല്ലാം പ്രതികരിച്ചും മുന്നോട്ടുപോയ റോബിന് താൻ സ്വപ്നം കണ്ട ആ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ബിഗ്ഗ്‌ബോസ് ഷോയുടെ എഴുപതാം എപ്പിസോഡിൽ പ്രേക്ഷകർ വിജയിയായി ഡോക്ടർ റോബിൻ രാധാകൃഷ്ണനെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ബിഗ്ഗ്‌ബോസ് ടീമിന്റെ തീരുമാനത്തെ മാനിക്കുന്നു എന്നാണ് ഷോയിൽ നിന്ന് ഇറങ്ങവേ ഡോക്ടർ റോബിൻ പ്രതികരിച്ചത്.”സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെയും ടീച്ചർമാർ പല കാര്യങ്ങൾക്കും വഴക്കിടുമായിരുന്നു. ഒരു വികൃതിപ്പയ്യനായിരുന്നു ഞാൻ. എങ്കിൽ പോലും ഒരു ദിവസം ക്ലാസ്സിൽ എന്നെ കണ്ടില്ലെങ്കിൽ എല്ലാവരും എന്നെ അന്വേഷിക്കും. ബിഗ്ഗ്‌ബോസ്സിൽ വന്നപ്പോൾ ലാലേട്ടൻ പലപ്പോഴും ശാസിച്ചു. ഒരനിയനെപ്പോലെ ചേർത്തുനിർത്തിയുള്ള ആ ശാസനകളൊക്കെയും എനിക്ക് കിട്ടിയ അനുഗ്രഹം തന്നെയാണ്.

” ഷോയുടെ ഫൈനൽ ഫൈവിൽ ആരെയൊക്കെ കാണാൻ ആഗ്രഹിക്കുന്നു എന്ന് ചോദിച്ചപ്പോഴും ഡോക്ടർ റോബിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. “ഉറപ്പായും ആദ്യത്തെ ആൾ ദിൽഷ തന്നെയാണ്. പിന്നെ ബ്ലെസ്ലി. ലക്ഷ്മിച്ചേച്ചിയും ധന്യയും ആ ലിസ്റ്റിൽ വരും. അഞ്ചാമത് ഒരാൾ ഇല്ല. ഈ നാലുപേർ മാത്രമേ ഉള്ളൂ”. ജാസ്മിൻ വിഷയത്തേക്കുറിച്ചും റോബിൻ പ്രതികരിച്ചിരുന്നു. “ശരിയും തെറ്റും തിരിച്ചറിയാൻ വയ്യാത്ത ഒരു അവസ്ഥയിലാണ് ആ കുട്ടി.

മനുഷ്യത്വം അവർക്ക് കുറച്ച് കൂടി വേണം എന്ന് തോന്നി. ഷോയിൽ ഉള്ള സമയത്ത് സ്വകാര്യവൈരാഗ്യം തീർക്കാനാണ് അവർ എപ്പോഴും നോക്കിയത്. പല തവണ അധിക്ഷേപിച്ചു. ഒരു കുട്ടിയായി കണ്ട് ഞാൻ എല്ലാം വെറുതെ വിടുന്നു”. ചിരിച്ചുകൊണ്ട് ജാസ്മിനെക്കുറിച്ച് പ്രതികരിച്ച റോബിൻ താൻ എന്ന മത്സരാർത്ഥിയെ താങ്ങാൻ സാധിക്കാത്തത് കൊണ്ടാകാം ഒടുവിൽ അവർ ഷോ ഉപേക്ഷിച്ച് പോയതെന്നും കൂട്ടിച്ചേർത്തു.