പേളി-ശ്രീനിഷ് പ്രണയവുമായി റോബിൻ – ദിൽഷ താരതമ്യം ചെയ്യല്ലേ; ആ ഫ്ലാറ്റ് ഞാൻ പണിയെടുത്ത് വാങ്ങിക്കോളാം… | Bigg Boss Dr Robin Radhakrishnan News Malayalam

Bigg Boss Dr Robin Radhakrishnan News Malayalam : ജാസ്മിൻ പറഞ്ഞിരുന്നല്ലോ ഞാൻ പോകുവാണെങ്കിൽ നിന്നെയും കൊണ്ടേ ഇവിടന്ന് പോകൂ എന്ന്, ഒടുവിൽ ജാസ്മിൻ അത്‌ ചെയ്തു അല്ലേ? ഒരു മാധ്യമപ്രവർത്തകന്റെ വളഞ്ഞുപിടിച്ച ചോദ്യം. ഉത്തരം പറയാൻ ഡോക്ടർ റോബിൻ രാധാകൃഷ്ണന് തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നില്ല. “ആരാണ് ആദ്യം പോയത്… ആരാണ് രണ്ടാമത് പോയത്…? ഇത് മാത്രം ആലോചിച്ചാൽ മതി.. ഈ ചോദ്യത്തിന്റെ ഉത്തരം അവിടെ കിട്ടും. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ഗ്‌ബോസ്സിൽ നിന്നും ഇറങ്ങുമ്പോൾ ആ ഷോയിൽ ജാസ്മിൻ മൂസയില്ലായിരുന്നു.

” ഇങ്ങനെ പറയുമ്പോഴും ജാസ്മിനുമായി ഒരു സൗഹൃദത്തിന് തനിക്ക് താൽപ്പര്യക്കുറവില്ലെന്നാണ് റോബിൻ പറഞ്ഞുവെക്കുന്നത്. “ജാസ്മിൻ തയ്യാറെങ്കിൽ പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഒരു സൗഹൃദത്തിന് ഞാൻ തയ്യാറാണ്. പ്രത്യേകിച്ച് ഒരു സോഷ്യൽ മീഡിയ യുദ്ധത്തിന് ഞാനില്ല.” ബിഗ്ഗ്‌ബോസ് വീട്ടിൽ ആരെയാണ് ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് എന്നുചോദിച്ചാൽ ദിൽഷ എന്നുത്തരം.

Bigg Boss Dr Robin Radhakrishnan News Malayalam
Bigg Boss Dr Robin Radhakrishnan News Malayalam

ഷോ കഴിഞ്ഞ് വരട്ടെ, എന്നിട്ട് പ്രണയത്തെക്കുറിച്ച് ചിന്തിക്കാം എന്നായിരുന്നു റോബിൻ പറഞ്ഞത്. പ്രണയത്തിൽ ഒരു വില്ലനുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ അത്‌ ഒരു പ്രശ്നമേയല്ല എന്നാണ് ഡോക്ടർ പറയുന്നത്. അത്‌ മാനേജ് ചെയ്യാൻ ദിൽഷക്കറിയാം എന്നും ഡോക്ടർ പറയുന്നു. പേളി-ശ്രീനിഷ് പ്രണയവുമായി തങ്ങളെ താരതമ്യം ചെയ്യരുതെന്നും റോബിൻ പറയുന്നുണ്ട്. ബിഗ്ഗ്‌ബോസ്സിലേക്ക് ഇനി തിരിച്ചുപോകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി.

ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമല്ലേ ഉള്ളൂ എന്നും റോബിൻ പറയുന്നു. ആരാധകർ പണം പിരിച്ച് ഫ്ലാറ്റ് വാങ്ങിത്തരുമെന്ന വാർത്തയോട് ഡോക്ടർ പ്രതികരിച്ചത് ഇങ്ങനെ… “ദയവ് ചെയ്ത് അതൊന്നും ചർച്ച ചെയ്യരുത്. അതൊന്നും എനിക്ക് വേണ്ട… എനിക്ക് എല്ലാവരുടെയും സ്നേഹം മതി. ഫ്ലാറ്റൊക്കെ ഞാൻ പിന്നെ പണിയെടുത്ത് വാങ്ങിക്കോളാം”.