എന്നെ സ്നേഹിക്കുന്നവർ ദയവായി അങ്ങനെ ചെയ്യരുത്; ഞാൻ പലപ്പോഴും കരയുകയാണ്..!! അത് ഞാൻ നേടുക തന്നെ ചെയ്യും… | Bigg Boss Dr Robin Radhakrishnan Live

Bigg Boss Dr Robin Radhakrishnan Live : ബിഗ് ബോസ് മലയാളം പ്രേക്ഷകർക്ക് അവരുടെ സൂപ്പർസ്റ്റാർ തന്നെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ഡോക്ടർ റോബിന് ലഭിക്കുന്ന ആരാധകപിന്തുണ മലയാളസിനിമയിലെ ഒരു സൂപ്പർസ്റ്റാറിന് ലഭിക്കുന്നതിനും മേലെയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഡോക്ടർ റോബിൻ ഇപ്പോഴിതാ ആരാധകർക്ക് വേണ്ടി ലൈവിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

തന്നെ സ്നേഹിക്കുന്നവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ഡോക്ടർ റോബിൻ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. “എനിക്ക് പോസിറ്റീവും നെഗറ്റീവും ഉണ്ട്. മുൻകോപവും എടുത്തുചാട്ടവും അഗ്രഷനും എൻറെ നെഗറ്റീവുകളാണ്. എന്നെ സ്നേഹിക്കുന്നവർ എൻറെ നെഗറ്റീവുകൾ മാറ്റിവെച്ച് പോസിറ്റീവുകളിൽ മാത്രം ആകൃഷ്ടരാകാൻ ശ്രദ്ധിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ സമയം പലവിധ ദുഃഖങ്ങളിൽ കൂടെ കടന്നു പോകുന്നവർ ഉണ്ടാകും. അവരോട് പറയാനുള്ളത് ഈ സമയവും കടന്നുപോകും എന്നാണ്. അതുകൊണ്ട് ദുഖിക്കേണ്ട ആവശ്യമില്ല, സന്തോഷമായിരിക്കുക. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുവന്ന ആളാണ് ഞാൻ.

Bigg Boss Dr Robin Radhakrishnan Live
Bigg Boss Dr Robin Radhakrishnan Live

ഒട്ടേറെത്തവണ കരഞ്ഞിട്ടുണ്ട്. എന്നാൽ കരയുന്ന റോബിനെ പലരും കണ്ടിട്ടില്ല എന്നതാണ് സത്യം.” ആരാധകർക്ക് മോട്ടിവേഷൻ കൊടുത്തുകൊണ്ടായിരുന്നു ഡോക്ടർ റോബിന്റെ സോഷ്യൽ മീഡിയ ലൈവ്. 32 വർഷങ്ങൾക്ക് ശേഷം ജീവിതത്തിൽ താൻ ഒരു ലക്ഷ്യം നേടിയെടുക്കും എന്നും ഡോക്ടർ റോബിൻ പറയുന്നുണ്ട്. “പലരും പറയാറുണ്ട്, ഞാൻ ജീവിതത്തെ വളരെ പ്ലാൻ ചെയ്തു മുന്നോട്ടുകൊണ്ടുപോകുന്ന ആളാണെന്ന്. അത് ഏറെക്കുറെ സത്യമാണ്. ഒന്നും രണ്ടും വർഷത്തെ പ്ലാൻ അല്ല, അടുത്ത 32 വർഷത്തെ വ്യക്തമായ പ്ലാൻ എനിക്കുണ്ട്.

അപ്പോൾ ചോദിക്കും ഒരു വയസ്സൻ ആകുന്ന സമയത്തേക്കുള്ള കാര്യങ്ങളൊക്കെ ഞാൻ എന്തിനാണ് ഇപ്പോൾ പ്ലാൻ ചെയ്ത് വെക്കുന്നതെന്ന്. എന്നാൽ 32 വർഷങ്ങൾ കഴിയുമ്പോൾ എൻറെ ജീവിതത്തിൽ ഞാൻ ഒരു ലക്ഷ്യം നേടിയെടുക്കും. അത് ഉറപ്പാണ്. അതിനിടയിൽ ചിലപ്പോൾ ഞാൻ പലതവണ വീണുപോയേക്കാം. എന്നിരുന്നാലും എൻറെ ലക്ഷ്യത്തിലേക്ക് ഞാൻ എത്തിച്ചേരുക തന്നെ ചെയ്യും”. റോബിൻ പറയുന്ന 32 വർഷങ്ങൾക്ക് ശേഷമുള്ള ആ കാര്യത്തെക്കുറിച്ചാണ് ഇപ്പോൾ ആരാധകരുടെ ചർച്ച.