ദിൽഷയുടെ ഒഴിവിൽ റോബിൻ പോസ്റ്റ് ചെയ്യുന്നത് ആരതിയെയോ..!? ഞെട്ടലോടെ ആരാധകർ… | Bigg Boss Dr Robin Radhakrishnan And Arati Podi

Bigg Boss Dr Robin Radhakrishnan And Arati Podi : ദിൽഷയെ വിട്ടേക്ക്…. എല്ലാ ബഹുമാനവും നൽകി തന്റെ ജീവിതത്തിൽ നിന്ന് ഡോക്ടർ റോബിൻ ദിൽഷയെ പടിയിറക്കിവിട്ടു… ഇതിനിടെ ഡോക്ടർക്കൊപ്പം തിളങ്ങിയ മറ്റൊരു സുന്ദരിയുണ്ട്. റോബിനെ ഇന്റർവ്യൂ ചെയ്യാൻ വന്നിട്ട് ചോദ്യങ്ങൾ ചോദിക്കാൻ മറന്നുപോയ, ഡോക്ടറെ തന്നെ നോക്കിയിരുന്ന് പോയ ആരതി…. ആരതി ആള് ചില്ലറക്കാരിയല്ല എന്ന് നമ്മൾ മനസിലാക്കിയതുമാണ്.

ഇന്റർവ്യൂവൊക്കെ കഴിഞ്ഞ് റോബിനും ആരതിയും ഇതാ വീണ്ടും ഒരു തവണ കൂടി കണ്ടുമുട്ടിയിരിക്കുകയാണ്. കട്ടൻ വിത്ത് ഇമ്മട്ടി എന്ന ഷോയിലൂടെയാണ് റോബിനും ആരതിയും ഒന്നിക്കുന്നത്. ഒരു ചെറുപുഞ്ചിരികൊണ്ട് റോബിനെ വീഴ്ത്തിക്കളഞ്ഞ ആ സുന്ദരിയെ അന്ന് തന്നെ ആരാധകരും ശ്രദ്ധിച്ചിരുന്നു. പിന്നീട് സോഷ്യൽ മീഡിയ അന്വേഷിച്ചുനടന്ന പെൺകുട്ടിയായി മാറി ആരതി. ഇനിയിപ്പോൾ അറിയേണ്ടത് ദിൽഷയുടെ ഒഴിവിലേക്ക് ആരതിയാണോ കടന്നുവരിക എന്നത് മാത്രമാണ്.

Bigg Boss Dr Robin Radhakrishnan And Arati Podi
Bigg Boss Dr Robin Radhakrishnan And Arati Podi

ഈ സംശയം മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കരികിലേക്ക് വീണ്ടുമൊരു വീഡിയോ വന്നെത്തി. ഇമ്മട്ടിയും ആരതിയും ഒപ്പം റോബിനും ചേർന്നുള്ള ഒരു വീഡിയോ. “എന്നോട് ഒന്നും പറയാൻ പറയല്ലേ… ഞാൻ ഇങ്ങനെ ചിരിച്ചുകൊണ്ട് മാത്രം നിൽക്കാം”… ഇങ്ങനെ ആയിരുന്നു ആരതി പറഞ്ഞത്. അല്ലെങ്കിലും ചിരിയാണല്ലോ ആരതിയുടെ ഹൈലൈറ്റ് എന്നാണ് ആരാധകരും പറഞ്ഞുവെക്കുന്നത്. ദിൽറോബ് എന്ന പേരിൽ ആരാധകർ ആഘോഷമാക്കിയ ഒരു പ്രണയജോഡിയാണ് കഴിഞ്ഞ ദിവസം വേർപിരിഞ്ഞത്.

ഇനി ഒരു സൗഹൃദത്തിനും താനില്ല എന്നാണ് ദിൽഷ പറഞ്ഞത്. ഇപ്പോൾ പ്രേക്ഷകർക്ക് അറിയേണ്ടത് ദിൽഷയോട് ഡോക്ടർക്കുണ്ടായിരുന്ന ആ പ്രണയം ഇപ്പോൾ ആരതിയോട് ഉണ്ടോ എന്നാണ്. ആ ചോദ്യത്തിന് ഡോക്ടർ ഉത്തരം പറയും വരെ ഇനിയൊരു കാത്തിരിപ്പിലാണ് ആരാധകർ. എന്താണെങ്കിലും കൂടെ ആരുണ്ട് എന്നതിനപ്പുറം ഡോക്ടറും ഡോക്ടറുടെ ഇഷ്ടങ്ങളും സന്തോഷങ്ങളുമാണ് ഞങ്ങൾക്ക് വലുതെന്നാണ് ആരാധകരുടെ പക്ഷം.