ദിൽഷ ഫുൾ ഹാപ്പിയാണ്; ആരാധകരുമായി കളിച്ചും ചിരിച്ചും മീറ്റപ്പ് വേദി ഉത്സവമാക്കി താരം… | Bigg Boss Dilsha Winner Celebration With Friends

Bigg Boss Dilsha Winner Celebration With Friends : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ വിജയിയാണ് ദിൽഷ പ്രസന്നൻ. ദിൽഷയുടെ വിജയം ഏറെ വിവാദങ്ങൾക്ക് വരെ വഴി തെളിച്ചിരുന്നു. ഡോക്ടർ റോബിന്റെ ആരാധകർ നൽകിയ വോട്ടുകൾ കൊണ്ടാണ് താരത്തിന് ഒന്നാം സ്ഥാനം ലഭിച്ചത് എന്നതായിരുന്നു ഏറ്റവും കൂടുതൽ ഉയർന്നുവന്ന വിമർശനം. എല്ലാ വിമർശനങ്ങൾക്കും ഉത്തരം നൽകിക്കൊണ്ട് ഇപ്പോഴിതാ തന്റെ ആരാധകരുടെ ഒരു മീറ്റപ്പ് വിളിച്ചുചേർത്തിരിക്കുകയാണ് ദിൽഷ.

കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു ദിൽഷ ആർമി ഒത്തുചേർന്നത്. റോബിൻ ആർമി അല്ല, തന്റെ സ്വന്തം ആരാധകർ തന്നെയാണ് തന്നെ വിജയിയാക്കിയത് എന്നുകാണിക്കാനുള്ള ഒരു ശ്രമം കൂടിയായിരുന്നിരിക്കണം ഈയൊരു മീറ്റപ്പ്. അതിസുന്ദരിയായാണ് ദിൽഷ പ്രസന്നൻ മീറ്റപ്പ് വേദിയിലെത്തിയത്. തന്റെ ആരാധകർക്ക് മുൻപിൽ നിറപുഞ്ചിരിയോടെയാണ് ദിൽഷ വന്നുനിന്നത്. എന്നാൽ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ അറിയാതെയാണെങ്കിലും ദിൽഷയുടെ കണ്ണുകൾ നിറഞ്ഞു.

സ്വന്തം ഫാമിലിയുടെ പിന്തുണയെക്കുറിച്ച് പറഞ്ഞപ്പോഴാണ് ദിൽഷയുടെ കണ്ണുകൾ ഈറനണിഞ്ഞത്. അഭിനേത്രിയും നടിയുമായ ദിൽഷ പ്രസന്നൻ ബിഗ്‌ബോസ് ഷോയിലെത്തിയപ്പോൾ തന്നെ താരത്തിന് വലിയ സ്വീകരണം നൽകിയ ആരാധകരാണുള്ളത്. തുടക്കത്തിൽ കുറച്ചൊക്കെ സൈലന്റ് ആയിരുന്ന ദിൽഷ റോബിന്റെ കളമൊഴിയലോടെ രംഗം സ്വയം ഏറ്റെടുക്കുകയായിരുന്നു. റിയാസിന്റെ ഇടപെടലുകളും ദിൽഷ എന്ന മത്സരാർത്ഥിയെ സ്‌ട്രോങ് ആക്കി.

ബിഗ്‌ബോസിന് ശേഷം ആരെയും ഞെട്ടിക്കുന്ന ചില പ്രസ്താവനകളാണ് ദിൽഷയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഡോക്ടർ റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം പൂർണ്ണമായും ഉപേക്ഷിക്കുന്നു എന്നുപറഞ്ഞുകൊണ്ട് ദിൽഷ നടത്തിയ പ്രസ്താവന വലിയ ചർച്ചകൾക്ക് തന്നെ വഴിയൊരുക്കി. ഡോക്ടർ റോബിൻ തന്റെ ജീവിതസഖിയാക്കാൻ ആഗ്രഹിച്ചിരുന്നത് ദിൽഷയെ ആയിരുന്നു. ഡോക്ടർ റോബിന്റെ ആരാധകരെ കൂടി നിരാശരാക്കി കൊണ്ടായിരുന്നു ദിൽഷയുടെ പ്രഖ്യാപനം. ദിൽഷക്ക് വേണ്ടി വോട്ട് ചെയ്തവരെയും വിഷമിപ്പിക്കുന്നതായിരുന്നു അത്‌.