തനിക്ക് പറ്റിയത് അബദ്ധമോ..!! എടുത്തു ചാട്ടത്തിന് നഷ്ട്ടപ്പെടുത്തിയത് ഏറ്റവും വലിയ ഭാഗ്യം..!? ഇനിയൊരു കോംപ്രമൈസിന് ഡോക്ടർ തയ്യാറാകുമോ… | Bigg Boss Dilsha Prasannan Viral Post

Bigg Boss Dilsha Prasannan Viral Post : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ അവസാനിച്ചുവെങ്കിലും വിവാദങ്ങൾ തീർന്നിട്ടില്ല. ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടുള്ള ദിൽഷയുടെ വീഡിയോ പുറത്തുവന്നതോടെ കാര്യങ്ങൾ അത്യന്തം ഗുരുതരമാവുകയായിരുന്നു. ഡോക്ടർ റോബിന്റെ ആരാധകർ ദിൽഷയെ സോഷ്യൽ മീഡിയയിൽ തേച്ചൊട്ടിച്ചു. ഡോക്ടർ റോബിനോടുള്ള ആരാധന കൊണ്ടാണ് ഏവരും ദിൽഷക്ക് വോട്ട് ചെയ്‍തത്.

ഒരിക്കലും റോബിൻ ആർമിയുടെ വോട്ടില്ലാതെ ദിൽഷക്ക് ജയിക്കാൻ പോയിട്ട്, ഫൈനലിൽ പോലും വരാൻ സാധിക്കില്ലായിരുന്നു എന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. റോബിനുമായുള്ള ഫ്രണ്ട്ഷിപ് അവസാനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോക്ക് പുറമെ കൂടുതൽ വിശദീകരണങ്ങളുമായി പിന്നീട് ഒരു വീഡിയോ കൂടി താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു കുറിപ്പ് കൂടി ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്തരിക്കുകയാണ് ദിൽഷ. ഈ കുറിപ്പിൽ നിന്നും ചിലർ വായിച്ചെടുക്കുന്നത് തനിക്ക് അബദ്ധം പറ്റിയെന്ന് ദിൽഷ മനസിലാക്കുന്നുവോ എന്നാണ്.

dilsha Viral Post
dilsha Viral Post

എടുത്തുചാട്ടത്തിന് താൻ നഷ്ട്ടപ്പെടുത്തിയത് ജീവിതത്തിലെ വലിയ ഭാഗ്യം തന്നെയെന്ന് ദിൽഷ തിരിച്ചറിഞ്ഞോ എന്നാണ് സോഷ്യൽ മീഡിയ സംശയിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ..”ജീവിതം ഒരു ബൈക്ക് യാത്ര പോലെ തന്നെയാണ്….ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായേക്കും….ഈ യാത്രയിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാനും അവസമരണീയമാക്കാനും സാധിക്കണം. ഒരിക്കൽ നഷ്ടപ്പെട്ടുപോകുന്നത്, അത് പിന്നീടൊരിക്കൽ തിരിച്ചുകിട്ടില്ല. കാലം കഴിയുംതോറും എല്ലാ ഇരുട്ടും പ്രതിസന്ധികളും ഇല്ലാതാകും….

കാലത്തിന് മായ്ചുകളയാൻ കഴിയാത്ത മുറിവുകൾ ഒന്നുമില്ലല്ലോ…ശക്തിയോടെ എല്ലാത്തിനെയും നേരിടാം….ഒരു പുഞ്ചിരിയോടെ എല്ലാ പ്രശ്നനങ്ങളെയും മറികടക്കാം. നമുക്കെല്ലാവർക്കും ഒരു ജീവിതം മാത്രമേ ഉള്ളൂ…അത് പൂർണ്ണമായും, പോസിറ്റീവായി ജീവിക്കൂ. ഒപ്പം മറ്റുള്ളവരെ ജീവിക്കാനും അനുവദിക്കുക.” എന്തയാലും ദിൽഷയുടെ ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ കുറച്ച് പേർ മാത്രമാണ് ദിൽഷയെ സപ്പോർട്ട് ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഭൂരിഭാഗം കമന്റുകളും ദിൽഷയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ്.