ദിൽഷയെ സ്വാധീനിക്കാൻ ശ്രമിച്ച ബ്ലെസ്ലി പെട്ടു; തുറന്ന പ്രതികരണവുമായി അപർണ്ണയും രംഗത്ത്… | Bigg Boss Dilsha Prasanann Decision

Bigg Boss Dilsha Prasanann Decision : “ഇത് പ്രതീക്ഷിച്ചത് തന്നെയാണ്… അതുകൊണ്ട് അത്ഭുതമൊന്നും തോന്നുന്നില്ല…ഒടുവിൽ എല്ലാക്കുറ്റവും ആണൊരുത്തന്റെ തലയിൽ വെച്ചുകൊടുത്തിട്ട് പെണ്ണ് നൈസായി രക്ഷപെട്ടു..” സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്ന ദിൽഷ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ കണ്ട ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു. ഇത്തരത്തിൽ ഡോക്ടറെ പിന്തുണച്ചുകൊണ്ടും വീണ്ടും ദിൽഷയെ കുറ്റപ്പെടുത്തികൊണ്ടും ഒട്ടേറെ പോസ്റ്റുകളും കമ്മന്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ ഈ മണിക്കൂറുകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഡോക്ടർ-ദിൽഷ പ്രണയത്തിന്റെ ആദ്യഘട്ടത്തിൽ ഇരുവരെയും നന്നായി ശ്രവിച്ചിരുന്ന ഒരു സഹമത്സരാർത്ഥിയായിരുന്നു അപർണ മൾബറി. ദിൽഷയുടെ വൈറൽ വീഡിയോക്ക് താഴെ തന്റെ പ്രതികരണവുമായി അപർണ രംഗത്തെത്തിയിരുന്നു. ആരും കൂടെ നിന്നില്ല, എല്ലാവരും അവരവരുടെ കാര്യങ്ങൾ നോക്കി സ്വാർത്ഥരായി എന്ന രീതിയിൽ അടച്ചാക്ഷേപിച്ചുള്ള പരാമർശങ്ങൾ ദിൽഷ തിരുത്തണമെന്നായിരുന്നു അപർണ ആവശ്യപ്പെട്ടത്.

Bigg Boss Dilsha Prasanann Decision
Bigg Boss Dilsha Prasanann Decision

നിർണ്ണായകമായ ഘട്ടങ്ങളിൽ നിന്നെ പിന്തുണച്ച ഒരാളാണ് ഞാൻ എന്നും ദിൽഷയോട് അപർണ പറയുന്നുണ്ട്. അതേ സമയം ബ്ലെസ്ലിയെക്കുറിച്ച് ദിൽഷ തുറന്നുപറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്. ഷോ കഴിഞ്ഞപ്പോൾ ബ്ലെസ്ലി ആദ്യം പറഞ്ഞത് പുറത്തിറങ്ങുമ്പോൾ താൻ കയ്യിൽ കയറി പിടിച്ചതും മോശം രീതിയിൽ പെരുമാറിയതുമൊക്കെ പലരും, മാധ്യമങ്ങൾ ഉൾപ്പെടെ ചോദിക്കും, അവിടെയെല്ലാം തന്നെ സപ്പോർട് ചെയ്തുള്ള മറുപടി തന്നെ പറയണം.

സത്യത്തിൽ വീട്ടിനകത്ത് വെച്ച് ഒരു ടച്ചും തനിക്ക് ബാഡ് ടച്ചായി തോന്നിയിരുന്നില്ല, പക്ഷെ ബ്ലെസ്ലിയുടെ ആ വാക്കുകൾ ഏറെ വിഷമിപ്പിച്ചു. അമ്പത് ലക്ഷത്തിന് താൻ അർഹയല്ലെന്ന് പറഞ്ഞുള്ള കുറെ ആരോപണങ്ങൾ ഇപ്പോഴും പുറത്ത് നടക്കുന്നുണ്ടെന്നും അതിനെല്ലാം പലതവണ താൻ മറുപടി പറഞ്ഞുകഴിഞ്ഞെന്നുമാണ് ദിൽഷ തുറന്നുപറഞ്ഞത്. തനിക്ക് സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം നേരിട്ടപ്പോഴൊക്കെ ഡോക്ടർ മൗനം പാലിച്ചെന്നാണ് ദിൽഷ പറഞ്ഞത്. ഇനി എന്തായാലും ഡോക്ടറുമായും ബ്ലെസ്‌ലിയുമായും ഒരു സൗഹൃദവും ഉണ്ടാവില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ദിൽഷ.