“പരിപ്പ് കഴിച്ചു കഴിച്ചു മടുത്തു…” ഉപ്പും മുളകിലെ ലെച്ചുവും ബിഗ് ബോസ്സ് ഡെയ്സിയും ലക്ഷ്മിക്ക് കൊടുത്ത മുട്ടൻപണി കണ്ടോ..!? | Juhi Rustagi

Juhi Rustagi : സോഷ്യൽ മീഡിയയിൽ ആകെ ആഞ്ഞടിക്കുകയാണ് പരിപ്പിന്റെ രാഗമേളങ്ങൾ. ‘പരിപ്പ് കഴിച്ചു കഴിച്ചു മടുത്തു’ എന്ന ഹിറ്റ് റീൽ സോങിനൊപ്പം ചുവടുവെക്കാത്ത സോഷ്യൽ മീഡിയ താരങ്ങൾ കുറവാണ്. അത്രയും ഹിറ്റായി കഴിഞ്ഞു പരിപ്പ് പാട്ട്. ഇപ്പോഴിതാ ബിഗ്‌ബോസ് മലയാളം ഷോയിൽ നിന്നും ഈയിടെ പുറത്തായ മത്സരാർത്ഥി ഡെയ്‌സി ഡേവിഡ് ഇൻസ്റ്റാഗ്രാമിൽ പരിപ്പ് റീലുമായി എത്തിയിരിക്കുകയാണ്. താരത്തിന് കൂട്ടായി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരം ജൂഹി റസ്തഗിയുമുണ്ട്. ‘ഉപ്പും മുളകും’ എന്ന സൂപ്പർഹിറ്റ് ഹാസ്യപരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ജൂഹി.

ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ‘എരിവും പുളിയും’ എന്ന സീരിയലിലൂടെ ജൂഹി പ്രേക്ഷകർക്ക് മുൻപിലെത്തുന്നുണ്ട്. ബിഗ്ഗ്‌ബോസ് വീട്ടിൽ ഒത്തിരി പ്രശ്നങ്ങളുണ്ടാക്കിയ ഒന്നാണ് പരിപ്പ്. പരിപ്പിന്റെ പേരിൽ വലിയ കലഹങ്ങൾ തന്നെ ഇത്തവണ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡെയ്‌സി പരിപ്പ് പാട്ടിന്റെ ഡാൻസ് റീലുമായെത്തുമ്പോൾ അത് ഏറെ കൗതുകമുണർത്തുന്നുണ്ട്. വളരെ ഗംഭീരമായ പ്രകടനമാണ് ഡെയ്സിയും ജൂഹിയും ഈയൊരു റീലിൽ കാഴ്ചവെച്ചിരിക്കുന്നത്. രണ്ട് പേരും പൊളിച്ചു എന്നാണ് പലരും കമ്മന്റ് ചെയ്തിരിക്കുന്നത്.

‘മടുത്തത് കൊണ്ടാകും അവർ പറഞ്ഞുവിട്ടത്’ എന്ന തരത്തിലുള്ള കമന്റുകളും ചില ബിഗ്ഗ്‌ബോസ് പ്രേക്ഷകർ പാസാക്കിയിട്ടുണ്ട്. ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നുള്ള ഡെയ്സിയുടെ എവിക്ഷൻ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. വീട്ടിൽ ബ്ലസിലിയുമായുണ്ടായ അനാവശ്യവഴക്കുകളാണ് ഡെയ്സിയെ പെട്ടെന്നുള്ള എവിക്ഷനിലേക്ക് നയിച്ചത്. മാത്രമല്ല താരത്തിന്റെ പല ഇടപെടലുകളും വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ബ്ലെസ്സ്ലിയോട് മാത്രമല്ല ബിഗ്ഗ്‌ബോസ് വീട്ടിലെ പല അംഗങ്ങളോടും ഡെയ്‌സി വഴക്കിട്ട് തന്നെയാണ് മുന്നോട്ടുപോയത്.

എന്തായാലും ജൂഹിക്കൊപ്പം ഡെയ്സിയുടെ റീൽ വീഡിയോ കണ്ടതോടെ ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് കൂടി സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുകയാണ്. നടി ഫിലോമിനയുടെ കൊച്ചുമകൾ എന്ന ലേബലിലാണ് ഡെയ്സിയെ ബിഗ്ഗ്‌ബോസിന്റെ ലോഞ്ച് വേദിയിൽ അവതാരകൻ പരിചയപ്പെടുത്തിയത്. അത് പിന്നീട് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഫോട്ടോഗ്രാഫർ മേഖലയിൽ നിന്നും ബിഗ്‌ബോസ് ഷോയിലെത്തിയ ഡെയ്‌സി ഇനി വീണ്ടും വൈൽഡ് കാർഡായി ഷോയിൽ തിരിച്ചെത്തുമോ എന്ന സംശയവും പ്രേക്ഷകർക്കുണ്ട്.