ബ്ലെസ്ലിയുടെ കാഴ്ചപ്പാടിന് പൂജ്യം മാർക്ക്; ബ്ലെസ്ലി ബിഗ്ഗ്‌ബോസ് കണ്ട ഏറ്റവും മോശം ക്യാപ്റ്റൻ… | Bigg Boss Blesslee v/s Riyas News Malayalam

Bigg Boss Blesslee v/s Riyas News Malayalam : ബിഗ്ഗ്‌ബോസ് ഷോയിൽ കഴിഞ്ഞ ദിവസം ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാവരും മറ്റൊരു മത്സരാര്‍ഥിക്ക് മാര്‍ക്കിടേണ്ട ടാസ്ക്ക് വീക്കെണ്ട് എപ്പിസോഡിൽ ഉൾപ്പെടുത്തിയിരുന്നു. ഏതെങ്കിലും ഒരു മത്സരാര്‍ഥിയെ തിരഞ്ഞെടുത്ത് , മത്സരബുദ്ധി, നേതൃപാടവം, വിനോദം, സഹനശക്തി, കാഴ്ചപ്പാട് എന്നീ മാനദണ്ഡങ്ങള്‍ വച്ച് മാര്‍ക്ക് നല്‍കാനായിരുന്നു ടാസ്ക്. നൂറില്‍ പത്തിന്‍റെ ഗുണിതങ്ങളായാണ് മാര്‍ക്ക് നല്‍കേണ്ടിയിരുന്നത്. ഇതുപ്രകാരം തനിക്ക് ലഭിച്ച അവസരത്തില്‍ റിയാസ് ബ്ലെസ്‍ലിയെയാണ് തെരഞ്ഞെടുത്തത്.

ബ്ലെസ്ലിയുടെ മത്സരബുദ്ധിക്ക് 80 മാര്‍ക്കും നേതൃപാടവത്തിന് 30 മാര്‍ക്കും നൽകിയപ്പോൾ വിനോദത്തിന് 70 മാര്‍ക്കും സഹനശക്തിക്ക് 80 മാര്‍ക്കും കാഴ്ചപ്പാടിന് 10 മാര്‍ക്കുമാണ് റിയാസ് നല്‍കിയത്. എന്നാല്‍ പല വിഷയങ്ങളിലും തന്‍റെ അഭിപ്രായപ്രകാരം ബ്ലെസ്‍ലിക്ക് പൂജ്യം കാഴ്ചപ്പാടാണ് ഉള്ളതെന്നും റിയാസ് എടുത്തുപറയുകയായിരുന്നു. മറ്റുള്ളവരെപ്പോലെയല്ല താൻ ചിന്തിക്കുന്നത് എന്ന് കാണിക്കാൻ വേണ്ടി എന്തോ പറയുന്നു എന്നല്ലാതെ അതിലൊന്നും കഴമ്പില്ലെന്ന് റിയാസ് ചൂണ്ടിക്കാട്ടി.

Bigg Boss Blesslee v/s Riyas News Malayalam
Bigg Boss Blesslee v/s Riyas News Malayalam

ബിഗ്ഗ്‌ബോസ് പോലൊരു ഷോയിൽ വന്നിട്ട് ജനങ്ങൾക്ക് കൊടുക്കാനുള്ള ഒരു സന്ദേശവും ബ്ലെസ്ലി നൽകിയിട്ടില്ല എന്ന് മാത്രമല്ല തെറ്റിദ്ധാരണകൾ പടർത്താൻ ഒട്ടേറെ തവണ ശ്രമിച്ചിട്ടുമുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ ബ്ലെസ്ലി വൻ പരാജയമായിരുന്നെന്നും അത്‌ കൊണ്ടാണ് നേതൃപാടവത്തിന് കുറഞ്ഞ മാർക്ക് നൽകിയതെന്നും റിയാസ് പറഞ്ഞിരുന്നു. എന്നാൽ റിയാസ് പറഞ്ഞ കാര്യങ്ങൾ പലതും ശരിയാണെന്ന് ബ്ലെസ്ലിക്ക്‌ തന്നെ മനസിലായതുകൊണ്ട് മറുപടി കൊടുക്കാൻ ബ്ലസിലീ നിന്നില്ല.

മാത്രമല്ല തിരികെ പണി കൊടുക്കാനും പോയില്ല. തനിക്ക് കിട്ടിയ അവസരത്തിൽ റോൻസനെ എടുത്ത് എല്ലാ വിഭാഗത്തിലും ഫുൾ സ്കോർ നൽകി ടാസ്ക് എന്ന കടമ്പ പൂർത്തിയാക്കുകയായിരുന്നു ബ്ലെസ്ലി. വീട്ടിലെ അംഗങ്ങളോട് സോറി പറയേണ്ട ടാസ്ക്കിൽ എനിക്ക് ജനങ്ങളോട് പറയാനുണ്ട് എന്ന് പറഞ്ഞ് മോഹൻലാലിൻറെ ശാസന ഏറ്റുവാങ്ങി ബ്ലെസ്ലി. ചില സമയങ്ങളിൽ ബ്ലെസ്ലി എന്ന കളിക്കാരൻ യുക്തിയില്ലാതെ പെരുമാറുന്നു എന്ന് വീട്ടിനകത്ത് തന്നെ പലരും പറഞ്ഞുകഴിഞ്ഞു, ഇപ്പോൾ മോഹൻലാലും.