ലക്ഷ്മിപ്രിയയുമായി ഏറ്റുമുട്ടിയത് ബ്ലെസ്ലിക്ക് വിനയായി; സോറി പറയില്ലെന്ന് പറഞ്ഞ ബ്ലെസ്ലി സോറി പറഞ്ഞതും ചർച്ചയായി… | Bigg Boss Blesslee Runner Up News Malayalam

Bigg Boss Blesslee Runner Up News Malayalam : ബിഗ്ഗ്‌ബോസ് ഫിനാലെയിൽ രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെടുകയായിരുന്നു ബ്ലെസ്ലി. ഒട്ടേറെ ആരാധകരുണ്ടായിട്ടും ബ്ലെസ്ലിക്ക് വിജയിക്കാൻ കഴിയാതിരുന്നതിന്റെ പ്രധാനകാരണം ബ്ലെസ്ലി തന്നെ വരുത്തിവെച്ച വിനകളാണ്. ഒന്നാം സ്ഥാനം ലഭിക്കേണ്ടിയിരുന്ന ബ്ലെസ്ലിക്ക് അത് നഷ്ട്ടപ്പെടുത്തിയതിൽ പ്രധാനപങ്ക് ലക്ഷ്മിപ്രിയക്ക് തന്നെ. അവസാന ആഴ്ചകളിൽ ആവശ്യമില്ലാതെ ലക്ഷ്മിപ്രിയയുമായി വഴക്കുണ്ടാക്കുകയായിരുന്നു ബ്ലെസ്ലി.

എന്തിനായിരുന്നു ലക്ഷ്മിപ്രിയയെപ്പോലെ സ്ട്രോങ്ങ് ആയ ഒരു മത്സരാർത്ഥിയുമായി ബ്ലെസ്ലി ഏറ്റുമുട്ടിയത് എന്നത് ഇന്നും വ്യക്തമല്ല. ലക്ഷ്മിപ്രിയ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലാത്ത വർഗീയ കാർഡും രാഷ്ട്രീയ കാർഡും ബ്ലെസ്ലി എടുത്തിട്ടതും എരുമച്ചാണകം പോലെയുള്ള പ്രയോഗങ്ങൾ കൊണ്ട് ഒരു സ്ത്രീയെന്ന പരിഗണന നൽകാതെ അവഹേളിച്ചതുമെല്ലാം ബ്ലെസ്ലി എന്ന ഫൈനലിസ്റ്റിന് എട്ടിന്റെ പണിയായി വന്നുഭവിച്ചു. ഇതിന് പുറമെ, ലക്ഷ്മിപ്രിയയെ പ്രകോപിപ്പിക്കാൻ വേണ്ടി ബ്ലെസ്ലി പറഞ്ഞത്, ദിൽഷ സമ്മതിച്ചില്ലെങ്കിലും ദിൽഷയുടെ കഴുത്തിൽ താൻ താലികെട്ടും എന്നാണ്.

Blesslee Runner Up News Malayalam
Blesslee Runner Up News Malayalam

ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധമായ നിലപാടുകൾ ബ്ലെസ്ലിക്കെതിരെ ചിന്തിക്കാൻ ബിഗ്ഗ്‌ബോസ് ആരാധകരെ പ്രേരിപ്പിക്കുകയായിരുന്നു. നിങ്ങൾ ഒരു ഫ്രോഡ് ആണ് എന്ന് ലക്ഷ്മിപ്രിയയുടെ മുഖത്ത് നോക്കി അധിക്ഷേപിച്ച ബ്ലെസ്ലി നിങ്ങൾക്ക് പോയി മരിച്ചൂടെ എന്നും ചോദിച്ചു. തനിക്ക് ഈ വീട്ടിലെ ആരോടും സോറി പറയാനില്ല എന്ന് പറഞ്ഞ ബ്ലെസ്ലി പിന്നീട് ലക്ഷ്മിപ്രിയയോടും ദിൽഷയോടും റിയാസിനോടും സോറി പറയുന്നതം പ്രേക്ഷകർ കണ്ടു.

പുരുഷധനമെന്ന പേരിൽ ബ്ലെസ്ലി കൊണ്ടുവന്നത് അനാവശ്യമായ കണ്ടന്റ് ആയിരുന്നു. ഏറ്റവുമൊടുവിൽ ബിഗ്ഗ്‌ബോസ് വീടിന് പുറത്ത് ഡോക്ടർ റോബിനും ബ്ലെസ്സ്ലി ആർമിയും തമ്മിലുണ്ടായ യുദ്ധവും വോട്ട് നിലയെ കാര്യമായി ബാധിച്ചു. ഡോക്ടർ റോബിൻ ദിൽഷയ്ക്ക് വേണ്ടി വോട്ട് ചോദിച്ചതും ബ്ലെസ്ലിയെ സാരമായി ബാധിച്ചു. ബ്ലെസ്ലി തന്റെ അനിയനായിരുന്നു, ഇനി അങ്ങനെ അല്ല എന്ന് ഡോക്ടർ മനസ് നൊന്ത് പറഞ്ഞപ്പോൾ ബിഗ്ഗ്‌ബോസ് പ്രേക്ഷകരെ അത് സ്വാധീനിച്ചു എന്ന് തന്നെ പറയാം.