ദുബായ് ഇളക്കി മറിച്ച് ബ്ലെസ്ലി; ബ്ലെസ്ലിയെ നാറ്റിച്ചു വീട്ടമ്മ..!! നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്ന് പ്രേക്ഷകരും… | Bigg Boss Blesslee In Dubai

Bigg Boss Blesslee In Dubai : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ അവസാനിച്ചിട്ടും ഷോയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് ദുബായിയിൽ പരിപാടി അവതരിപ്പിക്കാൻ ബ്ലെസ്ലി എത്തിയത്. ദുബായ് മലയാളികൾക്ക് അത് വലിയ ഒരു സംഗീതവിരുന്ന് തന്നെയായി മാറി. ബ്ലെസ്ലി പങ്കെടുത്ത ഷോയ്ക്കിടയിൽ ഒരു ചോദ്യോത്തരവേളയുമുണ്ടായിരുന്നു. ഇതിനിടയിൽ ഒരു വീട്ടമ്മ ബ്ലെസ്ലിക്ക് മുട്ടൻ പണിയാണ് കൊടുത്തത്.

“ആ പെൺകുട്ടി സഹോദരനാണെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് നീ അവളുടെ പുറകെ നടന്നത്? ദിൽഷ നിന്നെ അനിയനായാണ് കാണുന്നതെന്ന് എത്ര തവണ പറഞ്ഞു…പിന്നേം നിനക്ക് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ? എനിക്ക് അതൊക്കെ കണ്ടപ്പോൾ നല്ല ദേഷ്യമാണ് വന്നത്..” ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ വെട്ടിത്തുറന്ന ചോദ്യമായിരുന്നു ബ്ലെസ്ലിയുടെ നെഞ്ചത്ത് തന്നെ വന്നു തറഞ്ഞത്.

Bigg Boss Blesslee In Dubai
Bigg Boss Blesslee In Dubai

എന്നാൽ പെട്ടെന്നൊരു ഉത്തരം മെനഞ്ഞ് തടിതപ്പുകയായിരുന്നു ആ സാഹചര്യത്തിൽ ബ്ലെസ്ലി. എനിക്ക് നുണ പറയാൻ കഴിയില്ലല്ലോ? മനസ്സിൽ വരുന്നതല്ലേ പറയാൻ പറ്റൂ ? ആ സമയത്തു എന്റെ മനസ്സിൽ ഉള്ള ഫീലിങ്ങ്സ് ആണ് ഞാൻ പറഞ്ഞത്. പിന്നെ പെട്ടെന്നൊക്കെ മനസ് സഞ്ചരിക്കുന്ന വഴി അങ്ങോട്ടുമിങ്ങോട്ടും മാറ്റാനൊക്കെ എനിക്ക് പറ്റുമോ?” ജനങ്ങൾ കൂടുതൽ കൈയടി നൽകിയത് വീട്ടമ്മയുടെ ചോദ്യത്തിന് തന്നെയായിരുന്നു ബിഗ്ഗ്‌ബോസ് വീട്ടിലായിരിക്കുമ്പോൾ ദിൽഷ അവഗണിച്ചിട്ടും പിന്നാലെ കൂടുകയായിരുന്നു ബ്ലെസ്ലി.

ദിൽഷ ഒഴിവാക്കിയാലും താൻ ഈ പ്രണയം തുടരുക തന്നെ ചെയ്യും എന്നൊക്കെയാണ് ഷോയിലായിരിക്കുമ്പോൾ ബ്ലെസ്ലി പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ദിൽഷ ലൈവിലെത്തി പ്രേക്ഷകരോട് പറഞ്ഞത് ബ്ലെസ്ലി, റോബിൻ എന്നിവരുമായി തനിക്ക് ഇനിയൊരു സൗഹൃദവും ഇല്ലെന്നാണ്. അതോടെയാണ് ആ അധ്യായം അവസാനിച്ചത്.