സംഗതി കളറാകുമെന്ന് പറഞ്ഞത് വെറുതെയല്ല..!!😳😱 ആദ്യ ആഴ്ചയിൽ തന്നെ എല്ലാവരും നോമിനേഷനിൽ കുടുങ്ങി…😳😳

ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഷോയാണ് ബിഗ്‌ബോസ്. മലയാളം ബിഗ്ഗ്‌ബോസ് അതിന്റെ നാലാം പതിപ്പ് പ്രക്ഷേപണം ആരംഭിച്ചത് കഴിഞ്ഞ ഞായറാഴ്ച്ചയാണ്. വേറിട്ട പതിനേഴ് മുഖങ്ങളാണ് ഷോയിൽ എത്തിയിരിക്കുന്നത്. ആദ്യദിവസം തന്നെ പത്രസമ്മേളനം പോലൊരു ഹെവി ടാസ്ക്ക് മത്സരാർത്ഥികൾക്ക് നൽകിയതും ക്യാപ്റ്റൻസി ടാസ്ക്ക് വെച്ചതുമെല്ലാം ബിഗ്ഗ്‌ബോസ് ആരാധകരെ അതിശയിപ്പിച്ചിരുന്നു. അശ്വിൻ വിജയ് ആണ് ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ.

മാത്രമല്ല ആദ്യത്തെ ആഴ്ച്ചയിൽ എല്ലാ മത്സരാർത്ഥികളും നേരിട്ട് നോമിനേഷനിൽ എത്തിയിട്ടുമുണ്ട്. വോട്ടിങ്ങും ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ബിഗ്‌ബോസ് ഷോയിൽ ആദ്യരണ്ടാഴ്ച കണ്ണീർകഥയും ഓണവില്ലും മാത്രമാണ്. എന്നാൽ ഇത്തവണ കളി മാറിയിരിക്കുകയാണ്. രണ്ടാം ദിനത്തിൽ രസകരമായ ഒരു ഗെയിം നടക്കുന്നുവെന്നത് ചാനൽ പുറത്തുവിട്ട പുത്തൻ പ്രൊമോ വീഡിയോയിൽ നിന്ന് മനസിലാക്കാം. പാവകളി എന്ന് വെറുതെ വിളിക്കാൻ പറ്റില്ല.

കയ്യിലുള്ള പാവക്കുട്ടിയെ ആർക്കും വിട്ടുകൊടുക്കാതിരിക്കാൻ ഓരോരുത്തരും ശ്രമിക്കുമ്പോൾ ഇതൊരു ഫിസിക്കൽ ടാസ്‌ക്ക് കൂടിയാവുകയാണ്. മാത്രമല്ല ആദ്യദിനങ്ങളിൽ തന്നെ മത്സരവീര്യം കൂട്ടുന്ന പരിപാടിയാണ് ബിഗ്ഗ്‌ബോസ് ടീം പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണിൽ ഏതാണ്ട് അവസാനഘട്ടത്തിൽ നടത്തിയ ഗെയിമാണിത്. അത്തരമൊരു സ്ട്രോങ്ങ് ഗെയിം ആദ്യം തന്നെ കൊണ്ടുവരുമ്പോൾ പ്രേക്ഷകർ പറയുന്ന ഒരേ ഒരു കാര്യം ഇത്തവണ സംഗതി കളറാകും എന്ന് ലാലേട്ടൻ പറഞ്ഞത് വെറുതെയല്ല എന്ന് തന്നെയാണ്.

ഇന്നലത്തെ എപ്പിസോഡിൽ ബിഗ്ഗ്‌ബോസ് വീട്ടിൽ തുടരാൻ യോഗ്യതയില്ലാത്ത മൂന്നുപേരെ വീതം തിരഞ്ഞെടുക്കാൻ എല്ലാവരോടും പറഞ്ഞിട്ട് അതിൽ നിന്നും കൂടുതൽ പേർ തിരഞ്ഞെടുത്തവരെ വെച്ച്‌ ടാസ്ക് ചെയ്യിക്കുകയും അശ്വിനെ ക്യാപ്റ്റനാക്കുകയുമായിരുന്നു. അതേ സമയം സുചിത്രയുടെ ഇടപെടലുകൾ കണ്ടിട്ട് ഇത്തവണത്തെ നാട്ടുവർത്തമാനവും അങ്ങാടിപ്പാട്ടുമെല്ലാം അവിടെത്തന്നെ ഭദ്രം എന്ന് പറഞ്ഞുവെക്കുന്നുണ്ട് പ്രേക്ഷകർ. ലക്ഷ്മിചേച്ചിയും പുറകിലല്ല എന്നാണ് മറ്റൊരു വിഭാഗത്തിന്റെ കണ്ടുപിടിത്തം.