ജാസ്മിൻ പുറത്തേക്ക്; ബിഗ്ഗ്ബോസ് പ്രേക്ഷകർ ഞെട്ടലിൽ..!! ഇത് പുതിയ നാടകമോ..!? | Big Boss Season 4 Today 3 June 2022
ഇനിയുള്ള കുറച്ച് മണിക്കൂറുകൾ ബിഗ്ഗ്ബോസ് പ്രേക്ഷകർക്ക് നെഞ്ചിടിപ്പിന്റേതാണ്. പ്രൊമോയിൽ കണ്ടതെല്ലാം സത്യമാകുമോ എന്നറിയാനുള്ള കാത്തിരിപ്പ്. ബിഗ്ഗ്ബോസ് മലയാളം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ജാസ്മിൻ പുറത്ത് പോയിരിക്കുകയാണ്. ഇത് പ്രേക്ഷകർ ഏറെ ആഗ്രഹിച്ച ഒരു കാര്യം തന്നെ. ഡോക്ടർ റോബിൻ പുറത്തു പോയതോടെ ഏവരും ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം തന്നെയാണ് ജാസ്മിന്റെയും റിയാസിന്റെയും പുറത്തേക്കുള്ള എൻട്രി.
ചാനൽ പുറത്തു വിട്ടിരിക്കുന്ന പുതിയ പ്രൊമോ അനുസരിച്ച് ജാസ്മിൻ ഷോയിൽ നിന്നും പിൻവാങ്ങുന്നതായാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ബിഗ്ഗ്ബോസ് വീട്ടിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ മറ്റൊരു രീതിയിലാണ്. റോബിൻ വിഷയത്തിൽ വീട്ടിലെ എല്ലാവരെയും കണഫഷൻ റൂമിൽ വിളിച്ചിരുത്തി ബിഗ്ഗ്ബോസ് അവരുടെ അഭിപ്രായം തേടുന്നുണ്ട്. ജാസ്മിനും റിയാസും ഒഴികെയുള്ളവർ ഡോക്ടറെ ഷോയിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന രീതിയിലാണ് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. ഇതിനെല്ലാം ശേഷം റോബിൻ പുറത്തു വരുമെന്ന രീതിയിൽ ഒരു പൾസ് ലഭിച്ച ജാസ്മിന്റെ മാനസികനില മാറി.

റോബിന്റെ ചെടിച്ചട്ടി വലിച്ചെറിഞ്ഞു. ബിഗ്ഗ്ബോസ് പറഞ്ഞിട്ടും ജാസ്മിൻ നിർത്തിയില്ല. ക്ഷോഭത്തോടെയുള്ള പ്രകടനങ്ങൾ തുടർന്നു. അങ്ങനെയാകണം ജാസ്മിനെ ബിഗ്ഗ്ബോസ് ഒടുവിൽ കണഫഷൻ റൂമിലേക്ക് വിളിക്കുന്നത്. അവിടെ വെച്ച് പിൻവാങ്ങൽ തീരുമാനം അറിയിക്കുകയാണ്. അതേ സമയം ദിൽഷയുമായുള്ള വഴക്കും ജാസ്മിനെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു എന്ന് വേണം പറയാൻ. പിൻവാങ്ങൽ തീരുമാനത്തിലേക്ക് നയിച്ച ഒരു കാരണം അത് കൂടിയാണ്. തുടക്കം മുതൽ ദിൽഷയെ ജാസ്മിന് ഇഷ്ടമായിരുന്നു.
റോബിൻ പുറത്തായതോടെ ദിൽഷ ജാസ്മിന് നേരെ തിരിഞ്ഞു. അത് ജാസ്മിന് വലിയ തിരിച്ചടിയായി മാറി. എന്തായാലും പുറത്തു പോകേണ്ട ആള് തന്നെയാണ് ഇപ്പോൾ പിൻവാങ്ങിയത് എന്നും സ്വയം ക്വിറ്റ് ചെയ്തില്ലെങ്കിൽ ജാസ്മിനെ ജനങ്ങൾ പറഞ്ഞു വിട്ടേനെ എന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കമന്റ്റ്. ഇനി ഉടൻ പുറത്തകേണ്ടത് റിയാസും അഖിലുമാണെന്നാണ് പ്രേക്ഷകർ പറഞ്ഞു വെക്കുന്നത്.