തനിക്കു പ്രായമാവാനോ, താൻ ജിംനാസ്റ്റിക് അല്ലേ..!? ‘ഭീഷ്മപർവ്വം’ ഡിലീറ്റഡ് സീൻ… | Bheeshmaparvvam Movie Deleted Scene Malayalam

Bheeshmaparvvam Movie Deleted Scene Malayalam : മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത് മാർച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മപർവ്വം തീയറ്ററുകളിലെത്തി രണ്ടാഴ്ച കഴിയുമ്പോഴും കാഴ്ചക്കാരിൽ ഉണ്ടക്കുന്ന തരംഗം ചില്ലറയൊന്നുമല്ല. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീൻ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. യൂട്യൂബ് വഴി റിലീസ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞത് ലക്ഷക്കണക്കിനാളുകളാണ്.

ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ശ്രദ്ധേയമായാ മറ്റൊരു കഥാപാത്രമാണ് ശിവൻകുട്ടി. ശിവൻ കുട്ടിയായി സിനിമയിൽ എത്തിയിരിക്കുന്നത് അബൂസലീം ആണ്. സിനിമയിലുടനീളം മൈക്കിളിനൊപ്പം തന്റെ ആത്മാർത്ഥ സുഹൃത്തായും വലംകൈ ആയും ഒക്കെ ശിവൻകുട്ടിയെ സ്ക്രീനിൽ കാണാം. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കാണിക്കുന്ന ഒരു സീൻ ആണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ഈ സീൻ പക്ഷേ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ശിവൻകുട്ടിയുടെ കുടുംബത്തെ കുറിച്ച്‌ സംസാരിക്കുന്നതുംഅതിന് ശിവൻകുട്ടി നൽകുന്ന മറുപടിയുമാണ് വീഡിയോയിൽ ഉള്ളത്. ശിവൻകുട്ടിയുടെ മകളോട് ഫോണിൽ സംസാരിക്കുന്ന മൈക്കിൾ അപ്പനെയാണ് ആദ്യം സ്ക്രീനിൽ കാണുന്നത്. ഞാൻ അച്ഛനോട് പറയാം എന്ന് പറഞ്ഞ് ഫോൺ വെക്കുന്ന മൈക്കിൾ ക്രിസ്മസിന് കുടുംബത്തെ കൊണ്ടുവന്ന് കൊച്ചിയിൽ നിർത്ത് ഇവിടെ ഗസ്റ്റ് ഹൗസ് വെറുതെ കിടക്കുവല്ലേ എന്നും വാർഷിക വിസിറ്റിനു പകരം ഡെയിലി വിസിറ്റ് നടത്താനും തമാശ രൂപേണ പറയുന്നുണ്ട്.

ഇതിനു മറുപടിയായി ആ നോക്കാം പ്രായം കൂടിവരികയല്ലേന്ന് ശിവൻകുട്ടി പറയുമ്പോൾ തനിക്കോ, താൻ ജിംനാസ്റ്റിക് അല്ലെയെന്നാണ് ചിരിച്ചുകൊണ്ട് മൈക്കിൾ നൽകുന്ന മറുപടി. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറികഴിഞ്ഞു. നദിയ മൊയ്‍തു, മാല പാര്‍വ്വതി,ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണി നിരന്നിരക്കുന്നത്.

Rate this post