ഭാവനക്കൊപ്പം കുഞ്ഞു ഇസ്ഹാക്കും..!! ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ… | Bhavana With Kunchacko Boban Son Izahaak Malayalam

Bhavana With Kunchacko Boban Son Izahaak Malayalam : മലയാള സിനിമയിൽ ഒരു കാലത്ത് തന്റെ അഭിനയ വൈഭവം കൊണ്ട് ലക്ഷക്കണക്കിന് സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ ചോക്ലേറ്റ് താരമാണ് കുഞ്ചാക്കോ ബോബൻ. അച്ഛനായ ബോബൻ കുഞ്ചാക്കോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബാലതാരമായി അരങ്ങേറിയായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ സിനിമാലോകത്ത് എത്തിയത്. പിന്നീട് 1997 ൽ ഫാസിൽ സംവിധായകനായി പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ അക്കാലത്തെ യുവതീ യുവാക്കളുടെ ഇഷ്ടതാരമായി മാറാനും താരത്തിന് സാധിച്ചിരുന്നു.

മാത്രമല്ല വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഈയൊരു ചിത്രത്തിനും കഥാപാത്രത്തിനും ലഭിക്കുന്ന സ്വീകാര്യത ഏറെ വലുതാണ്. മാത്രമല്ല പിന്നീട് നിരവധി സിനിമകളിൽ നായകനായി തിളങ്ങിയ താരം മലയാള സിനിമയുടെ ഗതി തന്നെ മാറ്റി മറിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കിയാൽ ഏതു ചിത്രത്തിനും വലിയ പ്രേക്ഷക ശ്രദ്ധ നേടുമെന്നത് അന്ന് സംവിധായകർക്കിടയിലുള്ള ഒരു രഹസ്യങ്ങളിൽ ഒന്നായിരുന്നു. വർഷങ്ങൾക്കിപ്പുറവും മലയാള സിനിമയിൽ സജീവമായി തുടരുന്ന താരം നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഇന്നും അമ്പരപ്പിക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങൾ വഴി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പലപ്പോഴും പങ്കുവെക്കാറുള്ളതിനാൽ അവ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. എന്നാൽ തന്റെ ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞദിവസം കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ സാക്ഷാൽ ഭാവന കുഞ്ചാക്കോയുടെ മകനായ ഇസ്ഹാക്കിനെ കയ്യിലെടുത്തു കവിളിൽ ചുംബിക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്.മാത്രമല്ല തന്റെ മകൻ ഇസയുടെയും ഭാവനയുടെയും സർപ്രൈസ് കൂടിക്കാഴ്ചയെ കുറിച്ചുള്ള ഒരു കുറിപ്പും കുഞ്ചാക്കോ ബോബൻ ചിത്രത്തിനൊപ്പം പങ്കുവച്ചിരുന്നു.

“ഭാവന ചേച്ചി ലവ്, ഭാവന ചേച്ചിയുമായി എനിക്ക് പറ്റാത്ത ഒരു കൂടിക്കാഴ്ച തന്റെ മകന് ഒരു സർപ്രൈസിലൂടെ ഇപ്പോൾ സാധിച്ചിരിക്കുന്നു. കൂടുതൽ ശക്തിയോടെയും സന്തോഷത്തോടെയും നിങ്ങളെ കാണുന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാ സ്നേഹവും പ്രാർത്ഥനയും നിനക്കൊപ്പമാണ് ” എന്നായിരുന്നു ചിത്രത്തിന് താഴെ കുഞ്ചാക്കോ ബോബൻ കുറിച്ചിരുന്നത്. ഈയൊരു ചിത്രം നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഇടംപിടിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആശംസകളുമായി എത്തുന്നത്.

Rate this post