വീണ്ടും പൊളിച്ചടക്കി താരസുന്ദരിമാർ..!! രാമനാഥന് ഇതും വശമുണ്ടോ എന്ന് ആരാധകർ… | Bhavana Viral Reels With Shilpa Bala

Bhavana Viral Reels With Shilpa Bala : മലയാള സിനിമാ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ നായികമാരിൽ ഒരാളാണല്ലോ ഭാവന. “നമ്മൾ” എന്ന കമൽ ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച താരം മലയാള സിനിമ ആസ്വാദകർ എന്നും ഓർത്തിരിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സമ്മാനിച്ചിട്ടുണ്ട്. തുടർന്ന് കന്നഡ സിനിമാ നടനും നിർമ്മാതാവുമായ നവീനിനെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു ഇവർ.

തുടർന്ന് വിവാഹശേഷം മലയാള സിനിമയിൽ നിന്നും മാറിനിന്ന താരം കന്നട സിനിമാ ലോകത്ത് സജീവമായി മാറുകയും നിരവധി നായികാ കഥാപാത്രങ്ങളിലൂടെ മലയാള ഇൻഡസ്ട്രിക്കപ്പുറത്തും നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരാധകരുടെ ശക്തമായ അഭ്യർത്ഥനകൾക്കൊടുവിൽ താരം മലയാള സിനിമാലോകത്തെക്ക് തിരിച്ചു വരുന്നു എന്ന വാർത്തയായിരുന്നു പിന്നീട് പുറത്തു വന്നിരുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും റീൽസ് വീഡിയോകളും പലപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്യാറുള്ളതിനാൽ ഇവ ക്ഷണനേരം കൊണ്ട് വൈറലായി മാറാറുമുണ്ട്.എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച റീൽസ് വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ഒരുകാലത്ത് ഏറെ നിറഞ്ഞുനിന്നിരുന്ന നായികമാരിൽ ഒരാളായ ശില്പ ബാലക്കൊപ്പമുള്ള രസകരമായ ഒരു റീൽസ് വീഡിയോ ആയിരുന്നു താരം പങ്കുവെച്ചിരുന്നത്.

മുകേഷ്, ജഗതി എന്നിവർ തകർത്തഭിനയിച്ച കോമഡി ചിത്രമായ ” മുത്താരം കുന്ന് പിഒ” എന്ന ചിത്രത്തിലെ ഒരു കോമഡി രംഗത്തിലെ ഡയലോഗുകൾ ഇരുവരും പറയുന്ന രീതിയും ഏറെ രസകരമാണ്. ഈയൊരു വീഡിയോ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചതോടെ നിമിഷനേരം കൊണ്ട് ഇത് വൈറലായി മാറുകയും നിരവധി ആരാധകർ പ്രതികരണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേർ ഈയൊരു വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയപ്പോൾ ഇനിയും ഇത്തരത്തിലുള്ള രസകരമായ വീഡിയോകൾ പങ്കു വെക്കണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.