കറുപ്പിൽ മിന്നി തിളങ്ങി ‘അതിസുന്ദരി ഭാവന’… 😍😍 പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച് താരം… 😍😍 ഏറ്റെടുത്ത് ആരാധകർ.!!!

മലയാളികൾക്കെല്ലാം ഒരു പോലെ ഇഷ്ടമുള്ള ഒരു സിനിമ താരമാണ് ഭാവന. മലയാള സിനിമയിൽ നിന്നും അരങ്ങേറ്റം കുറിച്ച് അന്യ ഭാഷകൾ വരെ കീഴടക്കിയ ഭാവനക്ക് ഇപ്പോഴും മലയാളി മനസുകളിൽ തനതായ സ്വീകാര്യതയുണ്ട്. സോഷ്യൽ മീഡിയയിൽ ഭാവന പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്.

കറുപ്പുനിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളിൽ അതി സുന്ദരിയാണ് ഭാവന. വളരെ അധികം നല്ല കമന്റുകളാണ് ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കു വെച്ച ചിത്രത്തിന് ധാരാളം ലൈക്കുകളും ലഭിച്ചിരിക്കുന്നു. സ്വന്തം വീട്ടിലെ സുന്ദരികുട്ടിയെ പോലെ എല്ലാവരും നെഞ്ചോടു ചേർക്കുന്നു ഈ പ്രിയ താരത്തെ.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവായ നവീനുമായി ഭാവന ഒന്നിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്.

വിവാഹത്തിന് ശേഷവും ഭാവന സോഷ്യൽ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. നവീനുമായുള്ള ചിത്രങ്ങളും ഭാവന ആരധകരുമായി പങ്കു വെക്കാറുണ്ട്. ധാവനയുടെ വിശേഷങ്ങളും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. ആന്ധ്ര സ്വദേശിയായ നവീൻ ഭാവനയുമൊത്ത് ബാംഗ്ലൂരിലാണ് താമസം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്.