എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നു!! നീ ആരാണെന്ന് എനിക്കറിയാം; വൈകാരിക ക്യാഷനോടെ ഭാവന… | Bhavana Naveen Share A Post Viral Malayalam

Bhavana Naveen Share A Post Viral Malayalam : പുതുമുഖങ്ങളെ അണിനിരത്തി കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർത്‌ഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖ താരങ്ങൾക്കൊപ്പം പതിനാറാം വയസ്സിൽ തന്റെ ചലച്ചിത്ര അഭിനയത്തിന് തുടക്കം കുറിച്ച് താരമാണ് ഭാവന. താരതമ്യേന സാമ്പത്തിക വിജയം നേടിയ ഈ ചിത്രത്തിന് ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നാനാ ഭാഷകളിലായി കൈനിറയെ അവസരങ്ങൾ ആയിരുന്നു ഭാവനയ്ക്ക് ലഭിച്ചിരുന്നത്.

മലയാളത്തിലെ ഒട്ടുമിക്ക മുൻ നിര നായകന്മാരുടെ ഒക്കെ കൂടെ താരം ഇതിനോടകം വേഷം കൈകാര്യം ചെയ്തു. ഇപ്പോൾ ജീവിതപങ്കാളി നിവിനൊപ്പം ഉള്ള ചിത്രത്തിന് വൈകാരിക ക്യാഷനോടെ താരം രംഗത്ത് എത്തിയിരിക്കുകയാണ്. “എന്തായാലും ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ആരാണെന്ന് എനിക്കറിയാം. നിൻറെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാം നീ ആരാണെന്ന്. അതുപോരെ എന്ന് അവൻ ചോദിച്ചപ്പോൾ മതി എനിക്ക് അത് മാത്രം മതി എന്ന് ഞാൻ അവനോട് പറഞ്ഞു.” എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത്.

അടുത്തിടെ താരം വെളുത്ത ടോപ്പ് ധരിച്ച് ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരിച്ചിരുന്നു. വസ്ത്രം ഇല്ലെന്നതായിരുന്നു പ്രചാരണത്തിൽ മുന്നിൽ നിന്നത്. കൈ ഉയർത്തുമ്പോൾ കാണുന്നത് ശരീരമാണോ എന്നായിരുന്നു ആരോപണം. ടോപ്പിന് താഴെ ദേഹത്തോട് ചേർന്ന് കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രം ആയിരുന്നു താരം ധരിച്ചിരുന്നത്. എന്നാൽ ഇത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയും താരത്തിന് നേരെ വലിയതോതിൽ സൈബർ ആക്രമണം നടക്കുകയും ചെയ്തു.

എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട് ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലും ആണ് അവർ സന്തോഷം കണ്ടെത്തുന്നത്. അവർക്ക് ഇതിലൂടെ മനസ്സിന് സന്തോഷവും സുഖവും കിട്ടുന്നെങ്കിൽ കിട്ടട്ടെ എനിക്ക് അവരോട് ഒന്നും പറയുവാൻ ഇല്ല എന്നായിരുന്നു സംഭവത്തിനെ കുറിച്ച് താരം വ്യക്തമാക്കിയത് ഇതിനെ പിന്നാലെയാണ് താരം തൻറെ പ്രിയതമനുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തത്

Rate this post