ലുക്കിലും ക്യൂട്ട്നെസിലും അന്നും ഇന്നും ഭാവനയെ വെല്ലാൻ ആരും ഇല്ല..!! | Bhavana Menon Mango Look

Bhavana Menon Mango Look : മലയാള സിനിമയിലേക്ക് നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളമായി എത്തി, ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാവന. സിഐഡി മൂസ, സ്വപ്നക്കൂട്, ചാന്ത്‌പൊട്ട്, ചോട്ടാ മുംബൈ തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത നടി, വിവാഹ ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ നടി, തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സുഹൃത്തുക്കളായ ശില്പ ബാല, രമ്യ നമ്പീശൻ, സയനോര തുടങ്ങിയവർക്കൊപ്പമുള്ള നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ഭാവന തന്റെ സുഹൃത്തും അവതാരകയുമായ ശില്പ ബാലക്കൊപ്പം അഭിനയിച്ച ഡബ്സ്മാഷ് വീഡിയോ പങ്കുവെച്ചിരുന്നു, ഇത്‌ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ലുക്കിലും ക്യൂട്ട്നെസിലും അന്നും ഇന്നും ഭാവനയെ വെല്ലാൻ ആരും ഇല്ല..!! | Bhavana Menon Mango Look
ലുക്കിലും ക്യൂട്ട്നെസിലും അന്നും ഇന്നും ഭാവനയെ വെല്ലാൻ ആരും ഇല്ല..!! | Bhavana Menon Mango Look

അതോടൊപ്പം, ഭാവന തന്റെ മനോഹരമായ കുറച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചു. അത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നീല ജീൻസും മഞ്ഞ ടോപ്പുമാണ് ചിത്രങ്ങളിൽ ഭാവന ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജാഗർ ആന്റണി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആരാധകർ വലിയ രീതിയിൽ ചിത്രം ഏറ്റെടുത്തതോടൊപ്പം നടൻ സണ്ണി വെയ്ൻ, നടി ശ്രീദേവി, ശില്പ ബാല തുടങ്ങിയവരെല്ലാം ചിത്രത്തിന് പ്രതികരണം അറിയിച്ചു.

“ഞാൻ വളരെ ആഴത്തിൽ ചിന്തിച്ചു, പക്ഷേ എനിക്ക് നിങ്ങൾക്കായി ഒരു അടിക്കുറിപ്പ് നൽകാൻ ഇല്ല,” എന്ന അടിക്കുറിപ്പോടെയാണ്‌ നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം നവാഗത സംവിധായകനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് ഭാവന. നടൻ ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്.