ഇതാര് കാവിലെ ഭഗവതിയോ..!? അണിഞ്ഞൊരുങ്ങി ദേവതയായി ഇഷ്ടനടി… | Bhavana Menon

Bhavana Menon : മലയാള സിനിമയിലേക്ക് സംവിധായകൻ കമൽ കൊണ്ടുവന്ന നായികയാണ് ഭാവന. 2002-ൽ പുറത്തിറങ്ങിയ ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഇന്നും മലയാളികളുടെ ഓർമ്മകളിൽ നിലനിൽക്കുന്നുണ്ടെങ്കിൽ, ഒരു അരങ്ങേറ്റക്കാരി എന്ന നിലയിൽ ഭാവന എന്ന നടിയുടെ വിജയത്തുടക്കമായിരുന്നു അത്.

തുടർന്ന്, ക്രോണിക് ബാച്ച്ലറിലെ സന്ധ്യയായും, സ്വപ്നക്കൂടിലെ പത്മയായും, ചാന്തുപൊട്ടിലെ റോസ് ആയുമെല്ലാം ഭാവന മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. ഏറ്റവും ഒടുവിൽ ‘ആദം ജോൺ’ എന്ന ചിത്രത്തിലാണ് ഭാവന മലയാള സിനിമ പ്രേക്ഷകർക്ക്‌ മുന്നിലെത്തിയത്.

മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള വളരെ കുറച്ച് താരങ്ങളിൽ പ്രധാനിയാണ് ഭാവന. 2002 ല്‍ അഭിനയരംഗത്തേക്ക് അരങ്ങേറി താരം വളരെ കുറച്ച് സിനിമകൾ കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിൽ നിന്നും ഇടവേള എടുത്ത താരം കന്നട സിനിമയിലാണ് ഇപ്പോൾ സജീവമായിട്ടുള്ളത്.

എന്തിരുന്നാലും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടി തന്നെയാണ് ഭാവന. മലയാളത്തിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ചുവപ്പ് ഡ്രെസ്സിൽ എത്തിയിരിക്കുകയാണ് താരം