ചേച്ചി എന്നെ എടുത്തിട്ട് പോയാമതി..!! ഉദ്‌ഘാടനത്തിനെത്തിയ ഭാവനയുടെ തോളിലേക്ക് ചാടി ഈ കുട്ടികുറുമ്പി… | Bhavana Attracts Baby

Bhavana : മലയാള സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച നടിമാരിൽ എണ്ണപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന… കമലിന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ “നമ്മൾ” എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്ത് അരങ്ങേറുന്നത്. മാത്രമല്ല മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളും വേഷങ്ങളും ഇക്കാലയളവിൽ താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുമുണ്ട്.

തുടർന്ന് ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന താരം കന്നഡയിൽ സജീവമാവുകയും നടനും നിർമ്മാതാവുമായ നവീനിനെ ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹം ചെയ്യുകയും ചെയ്തത് ആരാധകർ വളരെ ആഘോഷത്തോടെയായിരുന്നു കണ്ടിരുന്നത്. എന്നാൽ നവീനുമായുള്ള വിവാഹ ശേഷം ഭാവന മലയാള സിനിമയിൽ നിന്നും തീർത്തും വിട്ടു നിൽക്കുന്ന ഒരു കാഴ്ചയായിരുന്നു പ്രേക്ഷകർ കണ്ടിരുന്നത്. മാത്രമല്ല ഇക്കാലയളവിൽ കന്നഡയിൽ താരം സജീവമാവുകയും ചെയ്യുകയായിരുന്നു.

എന്നാൽ പിന്നീട് മലയാള സിനിമാ ലോകത്തേക്ക് തങ്ങളുടെ പ്രിയ താരം ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു എന്ന വാർത്തയായിരുന്നു ആരാധകർ പിന്നീട് കേട്ടിരുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. മാത്രമല്ല പലപ്പോഴും ഭാവനയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പലപ്പോഴും ഏറെ ആരാധക ശ്രദ്ധ നേടാറുണ്ട്.

എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ ഏവരുടെയും മനസ്സ് നിറക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഒരു വസ്ത്രവ്യാപാര കേന്ദ്രത്തിലെത്തിയപ്പോൾ തന്റെ അടുത്തുനിൽക്കുന്നവരോട് കുശലാന്വേഷണം നടത്തുകയായിരുന്നു ഭാവന. എന്നാൽ ഈയൊരു സമയം ഭാവനയുടെ അടുത്തു നിൽക്കുന്ന സ്ത്രീയുടെ കൈയിൽ ഇരിക്കുന്ന ഒരു കുഞ്ഞ് അവരെ തോണ്ടുകയും താരത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

തുടർന്ന് ഏറെ സ്നേഹത്തോടെ ഭാവന ആ കൊച്ചിനെ കൈയിൽ എടുക്കുന്നതും ലാളിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. തങ്ങളുടെ പ്രിയതാരത്തിന്റെ ഈയൊരു സ്നേഹപ്രകടന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലായി മാറിയതോടെ നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.