ആദ്യത്തെ കണ്‍മണിയെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ ഗർഭിണിയായ ഭാര്യയെ ഒറ്റക്കാക്കി അഖിലേഷ് പോയി.!! സഹപൈലറ്റ് അഖിലേഷിന്റെ ആരെയും കണ്ണീരണിയിക്കുന്ന കഥ!!

കരിപ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനപകടത്തില്‍ പൈലറ്റ് അടക്കം 19 പേരാണ് മരിച്ചത്. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ട് മരണമടഞ്ഞ കോ പൈലറ്റ് അഖിലേഷ് കുമാർ വിട പറഞ്ഞത് ആദ്യത്തെ കണ്‍മണിയെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ..

മഥുര ഗോവിന്ദ് നഗര്‍ സ്വദേശിയായ ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് വിവാഹിതനായത്. പൂർണ്ണഗർഭിണിയായ ഭാര്യ മേഘയ്ക്ക് ഈ വരുന്ന സെപ്റ്റംബർ ഒന്നിനായിരുന്നു പ്രസവതീയതി അറിയിച്ചിരുന്നത്. ഇതിന് മുമ്പായി ഭാര്യക്കരികിലേക്ക് മടങ്ങിയെത്തുമെന്നു അഖിലേഷ്‌കുമാർ മേഘയെ അറിയിച്ചിരുന്നു. ഇതിനായി ലീവും നൽകിയിരുന്നു. ഡോക്ടര്‍മാര്‍ പറയുന്നതു പ്രകാരം 15 ദിവസത്തിനുള്ളില്‍ ഇവര്‍ കുഞ്ഞിന് ജന്‍മം നല്‍കും.

എന്നാൽ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് മാത്രമാണ് പൂർണ്ണ ഗര്‍ഭിണിയായ ഭാര്യയെ അറിയിച്ചത്. അപകടവാർത്തകൾ ടിവിയിലും പത്രങ്ങളിലും വരുന്നുണ്ടെങ്കിലും ഇതൊന്നും മേഘയുടെ ശ്രദ്ധയിൽപ്പെടുത്താതെ ബുദ്ധിമുട്ടി വിഷമം ഉള്ളിലൊതുക്കുകയാണ് ബന്ധുക്കൾ.

“ഞങ്ങൾക്ക് ഒരു മകനെ നഷ്ടമായി ഇത്തരമൊരു അവസ്ഥയിൽ ഈ ദുഃഖവിവരം അറിയിച്ച് മേഘയെയും കുഞ്ഞിനെയും കൂടി നഷ്ടമാകുമെന്ന ഭയത്തിലാണ് വിവരങ്ങള്‍ മറച്ചു വച്ചത്” അഖിലേഷിന്‍റെ അമ്മാവന്റെ വാക്കുകളാണിവ. ഇവരെ അറിയിക്കാതിരിക്കാനായി വീട്ടിലുള്ളവർ കരച്ചിൽ പോലും അടക്കി പിടിച്ചിരിക്കുകയാണെന്നും ഇദ്ദേഹം വിഷമത്തോടെ പറയുന്നു.

ഇന്ന് രാവിലെയോട് ഡൽഹിയിൽ എത്തിച്ച അഖിലേഷ് കുമാറിന്‍റെ മൃതദേഹത്തിൽ എയർ ഇന്ത്യ ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചു. ഇവിടെ ഔദ്യോഗിക ആദരവിന് ശേഷം ജന്മദേശമായ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടു പോകും.