ഭാമയുടെ പൊന്നോമനക്ക് രണ്ടാം പിറന്നാൾ!! മകളുടെ പിറന്നാൾ ആഘോഷമാക്കി പ്രിയതാരം; ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു… | Bhamaa Daughter Second Birthday Celebration Malayalam

Bhamaa Daughter Second Birthday Celebration Malayalam : സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഭാമ മകള്‍ ഗൗരിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ്. മകൾ ഗൗരിയുടെ രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ‘ഹാപ്പി ബർത്ത്ഡേ അമ്മുകുട്ടി’ എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. സണ്ണി വെയിൻ, മീര നന്ദൻ, അനു മോൾ , ശരണ്യ മോഹൻ, ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവരും കുഞ്ഞു ഗൗരിക്ക് ആശംസ അറിയിച്ചിട്ടുണ്ട്.

മകൾ ജനിച്ച് മാസങ്ങൾക്കുശേഷമാണ് നടി ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്ന് ആരാധകർ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ ഭാമ ഒരിക്കൽ പങ്കുവച്ചിരുന്നു. പക്ഷേ, വീഡിയോയിലും മകളുടെ മുഖം വ്യക്തമായികാണിച്ചിരുന്നില്ല .

പിന്നീട് മകളുടെ ഒന്നാം പിറന്നാളിനു പങ്കുവച്ച വീഡിയോയിലൂടെയാണ് ആരാധകര്‍ ആദ്യമായി കുഞ്ഞ് ഗൗരിയുടെ മുഖം കാണുന്നത്. 2007ൽ പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം ‘നിവേദ്യത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത മലയാളചിത്രം.

തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക അന്യഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി ഭാമ ഈയടുത്തു പങ്കെടുത്തിരുന്നു. ‘വാസുകി’ എന്ന പേരിൽ വസ്ത്ര ബ്രാന്‍ഡും ഭാമ ആരംഭിച്ചിട്ടുണ്ട്. സെലിബ്രിറ്റികളുടെ ഇടയിൽ വ്യത്യസ്തയായ താരമാണ് നടി ഭാമ. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല.

Rate this post