ഇത് ഗൗരിയുടെ ആദ്യത്തെ പൊതുവേദി..!!😍😘 മകൾ ഗൗരിക്കും ഭർത്താവ് അരുണിനും ഒപ്പം അതീവസുന്ദരിയായി നടി ഭാമ…😍🔥

ഇത് ഗൗരിയുടെ ആദ്യത്തെ പൊതുവേദി..!!😍😘 മകൾ ഗൗരിക്കും ഭർത്താവ് അരുണിനും ഒപ്പം അതീവസുന്ദരിയായി നടി ഭാമ…😍🔥 2007 സംവിധായകൻ ലോഹിതദാസ് മലയാളികൾക്ക് പരിചയപ്പെടുത്തിയ പ്രിയതാരമാണ് നടി ഭാമ. നിവേദ്യം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഭാമയെ നിരവധി ചിത്രങ്ങളിൽ പിന്നീട് കാണുവാൻ സാധിച്ചു. മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ തന്നെ നൽകിയ ഭാമ ഏറ്റവും കൂടുതൽ തിളങ്ങിയത് കന്നട ചിത്രങ്ങളിലായിരുന്നു.

2019 വരെ മലയാള സിനിമാ ലോകത്ത് സജീവമായിരുന്ന ഭാമ വിവാഹത്തോടെയാണ് സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്. 2020 ജനുവരിയിൽ വിവാഹിതയായ നടിക്ക് ആ വർഷം ഡിസംബറിൽ തന്നെ ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. തൻറെ ഗർഭകാലത്തെ കുറിച്ചോ മകൾ ജനിച്ചതിനെ കുറിച്ചോ ഒക്കെ താരം വൈകിയാണ് ആരാധകരുമായി പങ്കുവച്ചത്. മകളുടെ ജന്മദിനത്തിലാണ് അവളുടെ ചിത്രങ്ങൾ പോലും പുറംലോകത്തിന് കാണിച്ചുകൊടുക്കുന്നത്.

ഭർത്താവ് അരുണിനും മകൾ ഗൗരിക്കും ഒപ്പം ജീവിതത്തിലെ പുതിയ മാറ്റങ്ങൾ അനുഭവിച്ചറിയുകയാണ് നടി ഭാമ.നടി ഗർഭിണിയാണെന്ന വിവരം അധികമാരും അറിഞ്ഞിരുന്നില്ല. ലോക്ക് ഡൗൺ കാലം ആയിരുന്നതുകൊണ്ട് പുറത്തേക്ക് പോലും ഇറങ്ങാതെ ഇരിക്കുമ്പോഴാണ് ഗർഭിണിയാവുന്നത് എന്നാണ് നടി പറയുന്നത്. വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാൻ. അതുകൊണ്ട് ഗർഭകാലം എന്നെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു എന്ന് ഭാമ വ്യക്തമാക്കുന്നു. വിവാഹംകഴിഞ്ഞ് ഞങ്ങളുടേത് മാത്രമായ യാത്രകൾക്ക് ഒരുങ്ങുമ്പോഴാണ് ലോക്ക് ഡൗണ് വരുന്നത്. ഈ സമയത്ത് ഞാൻ ഗർഭിണിയുമായി.

ലോകം മുഴുവൻ നിശ്ചലമായ സമയമാണ് എന്നും താരം വ്യക്തമാക്കുന്നു. ഇപ്പോഴിതാ മകൾ ഗൗരിക്കും ഭർത്താവ് അരുണിനും ഒപ്പം ഒരു പൊതു പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഗൗരിയുടെ ആദ്യത്തെ പൊതു പരിപാടിയാണ് ഇത് എന്നും താരം കുറിച്ചിട്ടുണ്ട്. ഭർത്താവും താരവും മറ്റ് അതിഥികളോട് ഒപ്പം നിൽക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങളും ഭാമ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഭാമയുടെ ചിത്രത്തിന് താഴെ കമൻറ്മായി എത്തിയിരിക്കുന്നത്.