
പനിനീർ പൂക്കളും കേക്കും പ്രിയപ്പെട്ടവരുടെ സ്നേഹവും.!! 35-ാം പിറന്നാൾ ആഘോഷമാക്കി നടി ഭാമ; കിടിലൻ സർപ്രൈസ് പിറന്നാൾ ആഘോഷം.!! | Bhama 35 Birthday Celebrion Viral Malayalam
Bhama 35 Birthday Celebrion Viral Malayalam : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ഭാമ. 2007 ൽ പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം നിവേദ്യത്തിലൂടെയാണ് ഭാമയുടെ മലയാള സിനിമയിലേക്കുള്ള പ്രവേശനം. നിരവധി പുതുമുഖങ്ങൾ അണിനിരന്ന ചിത്രത്തിൽ വിനുമോഹന്റെ നായികയായാണ് ഭാമ 88വന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ഭാമ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാർക്കൊപ്പമെത്തി.
വിവാഹ ശേഷം സിനിമയിൽ നിന്ന് അല്പമൊന്ന് മാറി നിൽക്കുകയാണ് താരമിപ്പോൾ.രേഖിത കുറുപ്പ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.ആദ്യ ചിത്രമായ നിവേദ്യത്തിലെ കഥാപാത്രത്തിന്റെ പേര് ആണ് ഭാമ. ലോഹിത ദാസ് തന്നെയാണ് ഈ പേര് താരത്തിന് ഇട്ടത്. ദുബായിൽ ബിസിനസ് കാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2020ലാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഒരു പെൺകുഞ്ഞും ഉണ്ട് ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്.

കുഞ്ഞുണ്ടായ ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് താരം കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ചത്. സിനിമയിൽ സജീവമല്ലെങ്കിലും ടീവി റിയാലിറ്റി ഷോ കളിലും സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മാത്രവുമല്ല ഒരു ബിസിനസ് വുമൺ കൂടെയാണ് ഭാമ ഇപ്പോൾ. വാസുകി എന്ന വസ്ത്ര വ്യാപാര ബ്രാൻഡിന്റെ ഉടമയാണ് താരമിപ്പോൾ. സിനിമയിലേക്കുള്ള തിരിച്ചു വരവും ഉടൻ കാണുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ 35ആം പിറന്നാളിന്റെ തിരക്കിലാണ് താരമിപ്പോൾ.
തിളങ്ങുന്ന ബ്ലാക്ക് കളർ ഫ്രോക്ക് അണിഞ്ഞു അതി സുന്ദരിയായാണ് താരം പിറന്നാളാഘോഷിച്ചത്. 35-ാം പിറന്നാൾ ആണെങ്കിലും ഓരോ വർഷം കഴിയും തോറും പ്രായം കുറഞ്ഞു അതി സുന്ദരി ആയിരിക്കുകയാണ് താരമിപ്പോൾ. ദുബായ് ഗോൾഡൻ വിസ ലഭിച്ച മലയാളി താരങ്ങളിലൊരാളാണ് ഭാമ. യാത്രകളും ആഘോഷങ്ങളും ഒക്കെയായി മദർഹുഡ് ആഘോഷിക്കുന്നതോടൊപ്പം തന്റെ കരിയറിലും വിജയം കൈവരിക്കുകയാണ് താരമിപ്പോൾ.