മികച്ച സീരിയൽ സാന്ത്വനം ; അവാർഡ് ഏറ്റുവാങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവിയേടത്തി… | Best Serial Santhwanam Award

Best Serial Santhwanam Award : മലയാളികളുടെ സ്വീകരണമുറികളിൽ പുതുവസന്തം തീർത്ത പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനത്തിനുള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. താരം തന്നെയാണ് പരമ്പരയിലെ ദേവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ത്വനം ആരാധകർക്ക് ഇപ്പോഴിതാ ഒരു സന്തോഷവാർത്ത വന്നെത്തിയിരിക്കുകയാണ്. സോഷ്യലിസ്റ്റ് സാംസ്‌കാരിക കേന്ദ്രയുടെ ഈ വർഷത്തെ ഏറ്റവും മികച്ച ടെലിവിഷൻ പരമ്പരയ്ക്കുള്ള അവാർഡ് സാന്ത്വനം സ്വന്തമാക്കിയിരിക്കുകയാണ്.

ചിപ്പിയാണ് അവാർഡ് ഏറ്റുവാങ്ങിയത്. താരം അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ആരാധകരെല്ലാം ഏറെ സന്തോഷത്തിലാണ്. ഇന്ന് മലയാളം ടെലിവിഷനിലുള്ളതിൽ വെച്ച് ഏറ്റവും മികച്ച പരമ്പര സാന്ത്വനം തന്നെ എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല എന്നതിന്റെ തെളിവാണ് ഈ അവാർഡ് എന്നാണ് ആരാധകർ പറയുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന പരമ്പര സാധാരണജീവിതത്തിന്റെ നേർസാക്ഷ്യമാണ്.

Best Serial Santhwanam Award
Best Serial Santhwanam Award

പരമ്പരക്ക് വേണ്ടി ഞങ്ങളുടെ ദേവിയേടത്തി തന്നെ അവാർഡ് ഏറ്റുവാങ്ങിയതിൽ ഏറെ സന്തോഷം എന്നാണ് ആരാധകർ കമ്മന്റ് ചെയ്യുന്നത്. സാന്ത്വനത്തിലെ ഏട്ടത്തിയമ്മയാണ് ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രം. ഭർത്താവിന്റെ അനിയന്മാർക്ക് അമ്മ തന്നെയാണ് ദേവി. ആ ഒരു കടമ നിറവേറ്റുന്നതിന് വേണ്ടി സ്വന്തമായൊരു കുഞ്ഞ് എന്ന ആഗ്രഹം വേണ്ടെന്ന് വെച്ച ദേവി അനിയന്മാർക്കും അവരുടെ ഏറ്റവും പ്രിയപ്പെട്ട ഏട്ടത്തിയമ്മ തന്നെ.

അത്രത്തോളം പോസിറ്റീവായ ഒരു കഥാപാത്രമായാണ് സാന്ത്വനത്തിൽ ചിപ്പി പ്രത്യക്ഷപ്പെടുന്നത്. സാധാരണ സീരിയലുകളിൽ കാണുന്ന പോലുള്ള അമ്മായിയമ്മ-മരുമകൾ പോരും കുശുമ്പും ഒന്നും തന്നെ കടന്നുപോകാത്ത ഒരു സീരിയലാണ് സാന്ത്വനം. അത് കൊണ്ട് തന്നെയാണ് കുട്ടികളും യുവാക്കളുമൊക്കെ സാന്ത്വനം സീരിയലിന്റെ ഫാൻസായി മാറുന്നത്. എന്തായാലും മികച്ച സീരിയലായ് സാന്ത്വനം തന്നെ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രേക്ഷകരും ഏറെ ഹാപ്പിയാണ്.