ആര് നഷ്ട പരിഹാരം തരും..!? ഈ അടുത്ത കാലത്തെങ്ങും ഇങ്ങനെ ഒന്ന് തീയേറ്ററിൽ കണ്ടിട്ടില്ല!! ബെന്യാമിൻ പ്രതികരിക്കുന്നു… | Benyamin Benny Response Jaya Jaya Jaya Jaya Hey Movie Malayalam

Benyamin Benny Response Jaya Jaya Jaya Jaya Hey Movie Malayalam : ബേസില്‍ ജോസഫ്- ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയഹേ. കഴിഞ്ഞ ദിവസം തിയേറ്ററിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ പങ്കുവച്ച കുറിപ്പാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമ സൂപ്പർ ആണെന്നും സിനിമ കണ്ട് താന്‍ ഒരുപാട് ചിരിച്ചു വെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു സിനിമ താൻ കണ്ടിട്ടില്ലെന്നുമാണ് ബെന്യാമിന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞ വാക്കുകൾ ആരെയും ചിത്രം കാണാൻ പ്രേരിപ്പിക്കുമെന്നുന്നുള്ള കാര്യം ഉറപ്പ്. ‘ചിരിച്ചു ചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും? എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. ദര്‍ശനയുടെ ജയ സൂപ്പര്‍ ആണ്. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും എന്റെ  അഭിനന്ദനങ്ങള്‍’ എന്നും ബെന്യാമിന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

വിപിന്‍ ദാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ജയ ജയ ജയ ജയഹേ ഇന്നലെയാണ് തിയേറ്റുകളില്‍ എത്തിയത്. കേരളത്തിലെ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിക്കുന്ന പെണ്‍കുട്ടി തന്റെ ജീവിത കാലത്ത് അനുഭവിച്ച് കടന്നു പോകുന്ന സാഹചര്യങ്ങളെയാണ് ചിത്രത്തിൽ  അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ്-ജയ ദമ്പതികളായാണ് ദര്‍ശനയും ബേസിലും ചിത്രത്തില്‍ വേഷമിടുന്നത്. ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബബ്ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോണ്‍ കുട്ടിയാണ്  സിനിമയുടെ എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ, ജമൈമ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്.സ്ത്രീ ശാക്തീകരണവും ഉന്നമനവും ലക്‌ഷ്യം വെക്കുന്ന അപൂർവം ചില മലയാള സിനിമകളിൽ മികച്ച ഒന്നാണ് ജയ ജയ ജയ ഹേ.